ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചിത്രങ്ങളുടെ സൂക്ഷ്മത ഇത്രമാത്രമോ?

രാജ്യത്തെ പ്രധാനമന്ത്രിയുടെ ഒഫീഷ്യൽ പേജൊക്കെ ഹാൻഡിൽ ചെയ്യുന്നവർ ഇതൊക്കെ ലോകമെങ്ങും പലരും ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട് എന്നെങ്കിലുമൊന്ന് ഓർക്കണ്ടേ.?

| സനോജ് തെക്കേക്കര

പ്രൊഫഷണൽ ഫോട്ടോഗ്രാഫറർ അല്ലെങ്കിലും, കഴിഞ്ഞ 10 വർഷത്തിലധികമായി വിവിധ ക്യാമറകളിൽ ഫോട്ടോയെടുത്ത അനുഭവത്തിലാണ് പ്രധാനമന്ത്രി തൊഴിലാളികൾക്കൊപ്പമിരുന്നള്ള ആ ഫോട്ടോ കണ്ടത്. ആദ്യം ഞാൻ കരുതിയത് വല്ല ഫോട്ടോഷോപ്പോ, ട്രോളോ ആകുമെന്നാണ്. പക്ഷേ ഒഫീഷ്യൽ പേജിൽ ഇതേ ഫോട്ടോ തന്നെ കണ്ടപ്പോഴാണ് ഞാൻ അത്ഭുതപ്പെട്ടത്.

ഏതു തരം ഫോട്ടോഗ്രഫിയിലും ബേസിക്ക് എന്നത് ക്യാമറാമാന്റെ ആങ്കിൾ എപ്പോഴും ന്യാചുറൽ ആയി ആ ദൃശത്തെ അത് കാണുന്നവന്റെ മനസ്സിലേക്ക് പതിപ്പിക്കുക എന്നതാണ്. അതിപ്പോ സെറ്റിട്ടോ, ഫോട്ടോഷൂട്ടായോ, വാർത്താ ചിത്രങ്ങളോ എന്തു തന്നെയായാലും.ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചിത്രങ്ങളായാൽ അതിന്റെ സൂഷ്മത അതിനും മുകളിൽ വേണം എന്നാണ് ഞാൻ കരുതുന്നത്.

ഇനി ആ ഫോട്ടോയിലേക്ക് വരാം, ചിത്രത്തിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ഒരു ഫീൽവേണമെങ്കിൽ ആദ്യം തന്നെ വേണ്ടീയിരുന്നത് തൊഴിലാളികളുടെയെല്ലാം പാത്രം കൃത്യമായി നേരെ വെച്ച്, അതിൽ കുറച്ചെടുത്ത് ഒരു ചെറുചിരിയോടെ കഴിക്കുന്ന തൊഴിലാളികൾക്ക് ഇടയിൽ ചിരിച്ചു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ മുന്നിൽ നിന്നുമുള്ള ഒരു വൈഡ് ആങ്കിൾ ഫോട്ടോ ആയിരുന്നെങ്കിലോ? ആ ഫോട്ടോയുടെ ഫീൽ തന്നെ മാറിയേനെ.

മാത്രവുമല്ല, നാലു കോടിയിലധികം പേർ ഫോളോ ചെയ്യുന്നുന്ന, നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഒഫീഷ്യൽ പേജൊക്കെ ഹാൻഡിൽ ചെയ്യുന്നവർ ഇതൊക്കെ ലോകമെങ്ങും പലരും ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട് എന്നെങ്കിലുമൊന്ന് ഓർക്കണ്ടേ.? ഇത്ര ലാഘവത്തോടെയാണോ ഇതു പോലുള്ള പേജൊക്കെ ഹാൻഡിൽ ചെയ്യുന്നത്. കഷ്ടം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂരും ജനറൽ സെക്രട്ടറി എസ്.സജീവും അറിയിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാക്കൾ എഴുതി നൽകുന്നതിന് അനുസരിച്ച്...

Keep exploring...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

More News

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...