...
Home News Kerala സ്ത്രീകള്‍ക്ക് വാച്ച്‌മാന്‍ ആകുന്നതിൽ തടസമെന്ത്?; ചോദ്യവുമായി ഹൈക്കോടതിയില്‍ ഹർജി

സ്ത്രീകള്‍ക്ക് വാച്ച്‌മാന്‍ ആകുന്നതിൽ തടസമെന്ത്?; ചോദ്യവുമായി ഹൈക്കോടതിയില്‍ ഹർജി

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ലാസ്റ്റ്‌ഗ്രേഡ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട തനിക്ക് സ്ത്രീ എന്ന കാരണത്താൽ ജോലി നിഷേധിച്ച്‌ താഴെ റാങ്ക് ഉള്ളയാളെ നിയമിച്ചുവെന്ന് പ്രിന്‍സി പറയുന്നു

566

ഒരു സ്ത്രീ ആയതിന്റെ പേരില്‍ ലാസ്റ്റ്‌ഗ്രേഡ് തസ്തികയില്‍ ഉൾപ്പെട്ടിട്ടും വാച്ച്‌മാന്‍ ജോലി നിഷേധിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടി കാസര്‍ക്കോട് സ്വദേശിനി ഹൈക്കോടതിയില്‍ ഹർജി നൽകി.സ്ത്രീആയതിന്റെ എന്ന പേരില്‍ ഏതെങ്കിലും തസ്തികയില്‍നിന്നു മാറ്റിനിര്‍ത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് അഡ്വ. കാളീശ്വരം രാജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രിന്‍സി ജൂലിയറ്റ് ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ലാസ്റ്റ്‌ഗ്രേഡ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട തനിക്ക് സ്ത്രീ എന്ന കാരണത്താൽ ജോലി നിഷേധിച്ച്‌ താഴെ റാങ്ക് ഉള്ളയാളെ നിയമിച്ചുവെന്ന് പ്രിന്‍സി പറയുന്നു. പ്രസ്തുത പട്ടികയില്‍ പത്താം സ്ഥാനത്താണ് പ്രിന്‍സി.

സംസ്ഥാന ജലസേചന വകുപ്പില്‍ വാച്ചമാന്‍ നിയമനം വന്നപ്പോള്‍ തന്നെ പരിഗണിക്കാതെ പതിനൊന്നാം സ്ഥാനത്തുള്ളയാളെ നിയമിച്ചെന്നാണ് പ്രിന്‍സി ഹർജിയിൽ പറയുന്നത്. സ്ത്രീ ആയതുകൊണ്ടാണ് തന്നെ ഈ നിയമനത്തിനു പരിഗണിക്കാതിരുന്നതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, കേരള ലാസ്റ്റ്‌ഗ്രേഡ് സര്‍വീസസ് ചട്ടങ്ങള്‍ പ്രകാരം ചില തസ്തികകളിലേക്ക് സ്ത്രീകള്‍ക്ക് അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്. വാച്ച്‌മാന്‍, നൈറ്റ് വാച്ച്‌മാന്‍, ഗാര്‍ഡ്, നൈറ്റ് ഗാര്‍ഡ്, ചൗക്കീദാര്‍, ക്ലീനര്‍ കം കണ്ടക്ടര്‍, ലാസ്‌കര്‍, ഗേറ്റ്കീപ്പര്‍, ബുള്‍ കീപ്പര്‍, അനിമല്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളിലാണ് സ്ത്രീകള്‍ക്കു വിലക്കുള്ളത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.