മോശം കാലാവസ്ഥയിൽ രാജ്യത്ത് ദുരിതം; ആദ്യത്തെ ഒമ്പത് മാസത്തെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

ഉത്തരേന്ത്യയില്‍ മധ്യപ്രദേശും ദക്ഷിണേന്ത്യയില്‍ കേരളവുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാലാവസ്ഥാ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയത്

ഇന്ത്യയിലെ 80 ശതമാനം ആളുകളും കാലാവസ്ഥാ ദുരിത ഭീഷണി നേരിടുന്ന ജില്ലകളിലാണ് ജീവിക്കുന്നതെന്ന് റിപ്പോർട്ട്‌. സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരായ സെൻ്റർ ഫോര്‍ സയന്‍സ് ആൻ്റ് എന്‍വിയോണ്‍മെന്റ് കഴിഞ്ഞ ദിവസം പങ്കുവച്ച റിപ്പോര്‍ട്ടിലാണ് കാലാവസ്ഥ ദുരിതങ്ങളെപ്പറ്റി പറയുന്നത്. ഈ വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസവും രാജ്യം കടന്നുപോയത് സമാനതകളില്ലാത്ത കാലാവസ്ഥ ദുരിതങ്ങളിലൂടെയാണ്.

ജനുവരി മുതല്‍ സെപ്തംബര്‍ വരെ 86 ശതമാനം ദിവസങ്ങളിലും രാജ്യത്തെ വിവിധ ഇടങ്ങള്‍ കലുഷിതമായ കാലാവസ്ഥാ സാഹചര്യത്തെയാണ് നേരിട്ടത്. ഇക്കാലയളവില്‍ കാലാവസ്ഥാ ദുരന്തങ്ങളില്‍ 2923 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ദശലക്ഷം ഹെക്ടര്‍ കൃഷി നശിച്ചു. 80000 വീടുകള്‍ തകരുകയും 92000 മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഉത്തരേന്ത്യയില്‍ മധ്യപ്രദേശും ദക്ഷിണേന്ത്യയില്‍ കേരളവുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാലാവസ്ഥാ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയത്. കേരളത്തില്‍ 67 ദിവസങ്ങള്‍ കാലാവസ്ഥാ ദുരിതങ്ങളുടേതായിരുന്നു. 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കാലാവസ്ഥാ വ്യതിയാനവും രാജ്യം ഇക്കാലയളവില്‍ നേരിട്ടു. ജനുവരിയില്‍ പതിവിലും കൂടുതല്‍ ചൂടായിരുന്നു ഈ വര്‍ഷം ഉണ്ടായത്. ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത് റെക്കോര്‍ഡ് താപനിലയായിരുന്നു. 122 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ മാസമായിരുന്നു ഫെബ്രുവരി. ഇടിമിന്നലും ശക്തമായ കാറ്റും രൂക്ഷമായി ബാധിച്ച വര്‍ഷം കൂടിയായിരുന്നു 2023. ഒന്‍പത് മാസങ്ങളിലെ 273 ദിവസങ്ങളില്‍ 176 ദിനങ്ങളും രാജ്യത്ത് ഇടിമിന്നല്‍ അഥവാ ശക്തമായ കാറ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 711 ജീവനുകളാണ് ഇതുമൂലം പൊലിഞ്ഞത്. ഒന്‍പത് മാസം വലിയ ദുരിതങ്ങളുടെ നേര്‍ക്കാഴ്ച റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കണക്കുകള്‍ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തിഗതമാക്കിയ (Personalized) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ഈ സേവനം എത്തിയിരിക്കുന്നത്. എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സബ്സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ആപ്പിനെ വേറിട്ട രീതിയിൽ...

Keep exploring...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

More News

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന തുടരും

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....