...
Home News പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുമ്പോൾ സംഭവിക്കുന്നത് എന്താണ് ?

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുമ്പോൾ സംഭവിക്കുന്നത് എന്താണ് ?

ഇന്ത്യയിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയെ നവീകരിക്കാതെ ഏത് നിയമം കൊണ്ട് വന്നാലും അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല എന്നതാണ് ചരിത്രം .

285

| അഡ്വ. ജെസ്സിൻ ഐറിന

ബാലവിവാഹത്തിന്റെ പ്രധാന കാരണങ്ങളാണ് ദാരിദ്രവും സാമ്പത്തിക പിന്നോക്ക അവസ്ഥയും വിഭവ ദരിദ്രവും തുടങ്ങിയവ ഈ സാമൂഹിക പ്രശനങ്ങൾ പരിഹരിക്കണമെങ്കിൽ ഇന്ത്യയിൽ ശാസ്ത്രീയമായി ഭൂമി അടക്കമുള്ള വിഭവങ്ങൾ ജനങ്ങൾക്ക് വിഭജിച്ച് നൽകണം അങ്ങനെ നൽകാത്ത കാലത്തോളം പെൺകുട്ടികളെ ചെറുപ്രായത്തിൽ വിവാഹം ചെയ്യുന്നത് തുടരുക തന്നെ ചെയ്യും.

ബാലവേല നിരോധിച്ചിട്ടും ബാലവേലക്ക് വിധേയമാകുന്ന കുട്ടികൾ ഉള്ള നാടാണ് നമ്മുടേത്. ഇന്ത്യയിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയെ നവീകരിക്കാതെ ഏത് നിയമം കൊണ്ട് വന്നാലും അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല എന്നതാണ് ചരിത്രം . കാരണം സമൂഹം ഒരു വഴിക്കും നിയമം മറ്റൊരു വഴിക്കും പോകുന്നത് നാം കാണുന്നതാണ്. പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സ് ആക്കുമ്പോൾ സാമ്പത്തികമായും – സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ദാരിദ്രവും സാമ്പത്തിക പിന്നോക്ക അവസ്ഥയും കാരണം നിയമം ലംഘിക്കേണ്ടി വരുകയും അതിന്റെ പേരിൽ ശിക്ഷക്ക് വിധേയമാകേണ്ടിവരുകയും ചെയ്യും.

അങ്ങനെ ശിക്ഷിക്കപ്പെടുന്നതാകട്ടെ ആദിവാസി-ദളിത് – മുസ്ലിം പിന്നോക്ക സാമ്പത്തിക വിഭാഗങ്ങൾ ആയിരിക്കും. നിയമത്തിന്റെ കണ്ണിയിൽ വമ്പൻ സ്രാവ്കൾ കുടുങ്ങാതിരിക്കുകയും പരൽ മീനുകൾ പ്പെടുകയും ചെയ്യും. 21 വയസ്സ് വിവാഹ പ്രായമായി ഉയർത്തുമ്പോൾ ഉണ്ടാകുന്ന പ്രായോഗികവീഴച്ചയും പോരായ്മയും അതാണ് . പെൺകുട്ടികൾ വിദ്യാഭ്യാസപരവും സാമ്പത്തികമായും സ്വയം പര്യാപ്ത നേടിയതിന് ശേഷം വിവാഹം ചെയ്യുന്നതാണ് അവരുടെ ജീവിത ഉന്നമനത്തിന് ഏറ്റവും നല്ല കാര്യം.

പക്ഷേ അതിന് വേണ്ട സാമൂഹിക-സാമ്പത്തിക പരിസ്ഥിതി ഉണ്ടാകുന്ന ഉത്തരവാദിത്വത്തിൽ നിന്ന് സ്റേറ്റ് അനുദിനം പിന്നോട്ട് പോകുകയും വികസിത രാജ്യങ്ങളുടെ കൈയ്യടി നേടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു അതോടൊപ്പം പൊതുബോധം സ്റ്റേറ്റിന്റെ ഉത്തരവാദിത്വങ്ങളെ ജാഗ്രതയോടെ നോക്കി കാണാതെ ഇരിക്കുകയും ചെയ്യുന്നു.

ബാലവിവാഹത്തിന് കാരണമാകുന്നസാമൂഹിക പ്രശ്നം പരിഹരിക്കാതെ കേവലം നിയമങ്ങൾ മാത്രം ഉണ്ടാകുകയും ചെയ്യുന്നത് നിയമത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് തടസ്സമാണ്. സാമ്പത്തിക – സാമൂഹിക പിന്നോക്ക അവസ്ഥ കാരണം നിയമം ലംഘിക്കുന്ന ആദിവാസി-ദളിത് – മുസ്ലിം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലെ ആളുകളെ ഇരുമ്പഴിയിൽ ആകുകയും ചെയ്യും അത്തരം അവസ്ഥ ജനങ്ങളിൽ അരക്ഷിതാവസ്ഥ വളർത്താൻ ഇടയാക്കുകയും അത് ജനാധിപത്യ വ്യവസ്ഥയെ അത്യന്തം അപകടകരമാക്കുകയും ചെയ്യും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.