8 March 2026

ലോകേഷിന്റെ മാനസികനില പരിശോധിക്കണമെന്ന് ഹർജി; സംവിധായകന് ക്രിമിനൽ മനസെന്നും പരാതിക്കാരൻ

ലോകേഷ് സംവിധാനം ചെയ്ത ലിയോ സിനിമ കണ്ടതിലൂടെ മാനസികസംഘർഷം ഉണ്ടായെന്നും ചിത്രത്തിൽ അക്രമരംഗങ്ങളും ലഹരിമരുന്നിന്റെ ഉപയോഗവും കുത്തി നിറച്ചിട്ടുണ്ടെന്നുമാണ് ആരോപണം.

താരങ്ങൾക്ക് എതിരെ പല തരത്തിലുള്ള ആക്ഷേപങ്ങൾ രഹസ്യമായും പരസ്യമായും സിനിമലോകത്ത് ഉണ്ടാകാറുണ്ട്. അതുപോലെ ചില സംവിധായകർക്ക് എതിരെയും നടക്കാറുണ്ട്. ഇത്തവണ ഇരയായത് തമിഴ് സിനിമയിൽ വലിയ ഉയരങ്ങൾ കീഴടക്കുന്ന യുവ സംവിധായകൻ ലോകേഷ് കനകരാജാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജി നൽകിയത്.

ലോകേഷ് സംവിധാനം ചെയ്ത ലിയോ സിനിമ കണ്ടതിലൂടെ മാനസികസംഘർഷം ഉണ്ടായെന്നും ചിത്രത്തിൽ അക്രമരംഗങ്ങളും ലഹരിമരുന്നിന്റെ ഉപയോഗവും കുത്തി നിറച്ചിട്ടുണ്ടെന്നുമാണ് ആരോപണം. ചിത്രത്തിലൂടെ സമൂഹത്തിന് തെറ്റായ മാതൃകയാണ് ലോകേഷ് നൽകുന്നതെന്നും സംവിധായകന്റെ മാനസിക നിലപരിശോധിക്കണമെന്നുമാണ് ഹർജി. സിനിമകളിലൂടെ ലോകേഷ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന ലോകേഷിന് ക്രിമിനൽ മനസാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ചിത്രം ടിവിയിൽ കാണിക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്. തനിക്ക് ഉണ്ടായ മാനസിക സംഘർഷത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ രാജാമുരുകൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബർ 18 നായിരുന്നു ലിയോ റിലീസ് ചെയ്തത്. ലോകവ്യാപകമായി 600 കോടി രൂപയിലധികം രൂപ ചിത്രം കളക്ട് ചെയ്തിരുന്നു. തമിഴ്നാടിന് പുറമെ കേരളത്തിലും റെക്കോഡ് കളക്ഷനാണ് ലിയോ സ്വന്തമാക്കിയത്. വിജയ് – തൃഷ ജോഡികൾ ഒരിടവേളക്കുശേഷം ഒന്നിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചത്. ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിൽ ചിത്രം വിതരണം ചെയ്തത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്‌നർ.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News