എഐ വിപണിയിൽ തരംഗമാകാൻ റാബിറ്റ് R1; എത്തുന്നത് പ്രമുഖ വോയിസ്‌ അസിസ്റ്റന്റുകളുടെ നിരയിലേക്ക്

ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും എങ്ങനെ ചെയ്യണമെന്ന് ഉപകരണത്തെ പഠിപ്പിക്കാനുള്ള ട്രെയിനിങ് മോഡും കമ്പനി നല്‍കുന്നു.

- Advertisement -
- Advertisement -

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ വിപണിയില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. ഇപ്പോൾ ട്രെൻഡിങ്‌ ആകുന്നത് സ്റ്റാർട്ട്അപ്പ് കമ്പനിയായ റാബിറ്റിന്റെ പുതിയ പ്രോഡക്ടായ ആർ1 ആണ്. ചതുരാകൃതിയിലുള്ള ഡിവൈസില്‍ 2.8 ഇഞ്ച് എല്‍ഇഡി ടച്ച് സ്ക്രീനും 360 ഡിഗ്രി തിരിയാന്‍ സാധിക്കുന്ന ക്യാമറയുമാണ് ഉപകരണത്തിന്റെ പ്രത്യേകത. ഹുമെയ്‌ന്‍ എഐ പിന്നിന് സമാനമായി ശബ്ദ നിർദേശങ്ങളിലൂടെയാണ് ഉപകരണത്തിന്റെ നിയന്ത്രണം. രണ്ട് മൈക്രൊഫോണുകളും ഒരു സ്പീക്കറും ഉപകരണത്തിലുണ്ട്. എഐ പിന്‍ പോലെ ‘പുഷ് ടു ടോക്ക്’ ബട്ടണില്‍ അമർത്തി ഡിവൈസുമായി ആശയവിനിമയം നടത്താനാകും. ഇന്‍ ബില്‍ട്ടായി നല്‍കിയിരിക്കുന്ന വോയിസ് അസിസ്റ്റന്റിന്റെ സഹായവും ഉപയോക്താവിന് ലഭിക്കും. ഒരു ദിവസം മുഴുവന്‍ ആർ1ന്റെ ബാറ്ററി നിലനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ബാറ്ററിയുടെ കപ്പാസിറ്റി സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

റാബിറ്റ് ഒഎസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ആർ1ന്റെ പ്രവർത്തനമെന്ന് കമ്പനി സിഇഒ ജെസെ ല്യു അറിയിച്ചു. ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലക്സ തുടങ്ങിയ വോയിസ് അസിസ്റ്റന്റ് ഡിവൈസുകളുടെ നിരയിലേക്കായിരിക്കും ആർ1 എത്തുകയെന്നുമാണ് വിലയിരുത്തൽ. ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും എങ്ങനെ ചെയ്യണമെന്ന് ഉപകരണത്തെ പഠിപ്പിക്കാനുള്ള ട്രെയിനിങ് മോഡും കമ്പനി നല്‍കുന്നു. ഒരു കാര്യം എങ്ങനെ ചെയ്യണമെന്ന് കൃത്യമായ നിർദേശം നല്‍കിക്കഴിഞ്ഞാല്‍ ഉപകരണത്തിന് പിന്നീട് സ്വന്തമായി അത് ചെയ്യാനാകും. 500 മില്ലി സെക്കന്‍ഡിനുള്ളില്‍ നില്‍ക്കുന്ന ഏത് ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ആർ1ന് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

എന്നാല്‍ ഇതെല്ലാം എത്തരത്തിലായിരിക്കും പ്രവർത്തിക്കുക എന്ന് ഡിവൈസിലൂടെ മാത്രമേ കൃത്യമായി മനസിലാക്കാന്‍ സാധിക്കു. സ്പോട്ടിഫൈ, ആമസോണ്‍ പോലുള്ള ആപ്ലിക്കേഷനുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ റാബിറ്റ് ഹോള്‍ വെബ് പോർട്ടല്‍ മുഖേനയാകും സാധിക്കുക. നിലവില്‍ ആർ1 പ്രി ഓർഡര്‍ ചെയ്യാനാകും. 199 അമേരിക്കന്‍ ഡോളറാണ് വില. മാർച്ച്, ഏപ്രില്‍ മാസങ്ങളിലായിരിക്കും കമ്പനി ഷിപ്മെന്റ് ആരംഭിക്കുക.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി നിലനിർത്താൻ ആവശ്യമായ കഴിവുകളും മാറ്റിക്കൊണ്ട്, മീഡിയ, ഉള്ളടക്കം, സംഗീതം, ഡിസൈൻ തുടങ്ങിയ സൃഷ്‌ടിപരമായ വ്യവസായങ്ങളെ ഇത് ക്രമാനുഗതമായി പുനർനിർമ്മിക്കുന്നു. മനുഷ്യൻ്റെ സർഗ്ഗാത്മകതയെ മാറ്റിസ്ഥാപിക്കുകയല്ല, മറിച്ച് പ്രൊഫഷണലുകളെ വേഗത്തിൽ പ്രവർത്തിക്കാനും കൂടുതൽ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനും ആഴത്തിലുള്ള...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...