10 March 2026

മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു; കണക്കുകൾ പുറത്തുവിട്ട് പോലീസ്

സൈബർകുറ്റകൃത്യങ്ങളിൽ ഏറ്റവുമധികം വഞ്ചനാ കേസുകൾ രജിസ്റ്റർ ചെയ്തത് തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്.

മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി പൊലീസ് റിപ്പോർട്ട്. സൈബർ കുറ്റകൃത്യങ്ങളായ ഡാറ്റ ചോർത്തൽ, എം.ഐ.എം ആക്രമണങ്ങൾ, വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകൾ, മോർഫിങ് ഇ മെയിലുകൾ, എസ്.എം.എസ്- തൊഴിൽ തട്ടിപ്പുകൾ, പ്രൊവിഡൻന്റ് ഫണ്ട് തട്ടിപ്പുകൾ, വ്യാജ വെബ്സൈറ്റുകൾ, ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ, നിക്ഷേപ തട്ടിപ്പുകൾ എന്നിവ കഴിഞ്ഞ വർഷം ഗണ്യമായി വർധിച്ചു. 2022 ലെ 4723 സൈബർ കേസുകളുടെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷം 4169 സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സൈബർ കേസുകളുമായി ബന്ധപ്പെട്ട വഞ്ചന കേസുകളിലും വർധനവാണുള്ളത്. 2022ൽ 2175 വഞ്ചനാ കേസുകളാണ് രജിസ്റ്റർ ചെയ്‌തതെങ്കിൽ 2023 ആയതോടെ 2212 കേസുകളായി വർധിക്കുകയാണുണ്ടായത്. രജിസ്റ്റർ ചെയ്യപ്പെട്ട 4169 കേസുകളിൽ 938 എണ്ണം കണ്ടെത്തുകയും, 1090 പേരെ അറസ്റ്റ് ചെയ്തതുമായി കണക്കുകൾ പറയുന്നു.

സൈബർകുറ്റകൃത്യങ്ങളിൽ ഏറ്റവുമധികം വഞ്ചനാ കേസുകൾ (428) രജിസ്റ്റർ ചെയ്തത് തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. 134 ഓൺലൈൻ വില്പ‌ന തട്ടിപ്പുകൾ, 105 വ്യാജ വെബ്സൈറ്റ് തട്ടിപ്പുകൾ, 80 നിക്ഷേപ തട്ടിപ്പുകൾ, 63 ലോൺ തട്ടിപ്പുകൾ, 49 ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ, 21 ഇൻഷുറൻസ്/പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പുകൾ, 13 വിവാഹ തട്ടിപ്പുകൾ എന്നിങ്ങനെ നിരവധി തട്ടിപ്പുകളാണ് മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 നെ അപേക്ഷിച്ച് 2023ൽ ഫിഷിങ്, എം.ഐ.എം ആക്രമണങ്ങൾ, ഈ മെയിൽ തട്ടിപ്പ് കേസുകൾ 38ൽ നിന്ന് 59 ആയി വർധിച്ചു. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ, മോർഫിങ് ഇമെയിൽ, എസ്.എം.എസ് തട്ടിപ്പ് കേസുകൾ 141ൽ നിന്ന് 183 ആയി വർധിച്ചു.

ജോലി തട്ടിപ്പ് 106 ൽ നിന്ന് 428 ആയും ഇൻഷുറൻസ് പ്രൊവിഡൻ്റ് ഫണ്ട് തട്ടിപ്പ് 18ൽ നിന്ന് 20 ആയും വ്യാജ വെബ്സൈറ്റ് 49ൽ നിന്ന് 105 ആയും നിക്ഷേപ തട്ടിപ്പ് 31ൽ നിന്ന് 80 കേസുകളായും വർധിച്ചു. ഡാറ്റ മോഷണം 17ൽ നിന്ന് 20 ആയും ക്രിപ്റ്റോ-കറൻസി തട്ടിപ്പ് 41ൽ നിന്ന് 49 ആയും വർധിച്ചു. എന്നാൽ, അശ്ലീല പ്രചാരണം, അശ്ലീല സന്ദേശങ്ങൾ, ഹാക്കിങ്, തുടങ്ങി ചില തട്ടിപ്പുകൾ കുറഞ്ഞതായും കണക്കുകളിൽ പറയുന്നുണ്ട്.

Share

More Stories

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

ഏഴാം തവണയും ഫൈനലിൽ കാലിടറി; ന്യൂസീലൻഡിനെ വിടാതെ പിന്തുടരുന്ന ഫൈനൽ ശാപം

0
ഐ.സി.സി ടി20 ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതോടെ ന്യൂസീലൻഡിനെ വിട്ടൊഴിയാതെ 'ഫൈനൽ ശാപം' വീണ്ടും ചർച്ചയാകുന്നു. ഒരിക്കൽക്കൂടി കിരീടത്തിന് തൊട്ടരികിലെത്തി മടങ്ങേണ്ടി വന്ന കിവീസ് പടയ്ക്ക് ഇന്ത്യൻ വന്മതിലിന് മുന്നിൽ തങ്ങളുടെ...

‘യുദ്ധത്തിൻ്റെ പുതിയ പുകമഞ്ഞിൽ’ മനസുകൾ പുകയുമ്പോൾ

0
1832ൽ, പേർഷ്യൻ സൈനിക സൈദ്ധാന്തികനായ കാൾ വോൺ ക്ലോസ്‌വിറ്റ്‌സ് (അദ്ദേഹത്തിൻ്റെ 'ഓൺ വാർ' എന്ന പുസ്‌തകത്തിൽ, മൂലകൃതിയിൽ വോം ക്രീഗേ) യുദ്ധം 'അനിശ്ചിതത്വത്തിൻ്റെ മേഖല'യാണെന്ന് എഴുതി. അപൂർണമായ വിവരങ്ങൾ, തെറ്റായി വായിച്ച സിഗ്നലുകൾ, അജ്ഞാതമായ...

അപമാനഭാരത്തിൽ നിന്ന് വിശ്വവിജയത്തിലേക്ക്; ഭാരതം വാഴ്ത്തുന്ന ‘സഞ്ജു സാംസൺ’ എന്ന മലയാളി കരുത്ത്

0
| വാമിക ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് ഒരു മലയാളി വീരപരിവേഷമണിഞ്ഞ രാവിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമ്പോഴും തളരാതെ പോരാടി, ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവായി സഞ്ജു വിശ്വനാഥ്...

മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ; സമ്പന്നർ ദുബായിൽ നിന്ന് പലായനം ചെയ്യുന്നു

0
മിഡിൽ ഈസ്റ്റിലെ ഇറാൻ്റെ ആക്രമണങ്ങളും വർദ്ധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങളും ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ദുബായിൽ താമസിക്കുന്ന ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ നഗരം വിട്ടുപോകാൻ തുടങ്ങിയിട്ടുണ്ട്....

“പ്രണയം കുറ്റമല്ല, സുകുമാരൻ നായർ പറഞ്ഞാൽ അപ്പോൾ രാജിവെക്കും!”; ഗണേഷ് കുമാർ തുറന്നടിക്കുന്നു

0
മന്ത്രി കെ.ബി. ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളെയും സൈബർ ആക്രമണങ്ങളെയും കടുത്ത ഭാഷയിൽ പുച്ഛിച്ചു തള്ളി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെ...

Featured

More News