വില്ലനായി വില്ലൻ ചുമ; ഈ മാസം രേഖപ്പെടുത്തിയത് 600 ലധികം കേസുകൾ

വില്ലൻ ചുമയുള്ള ആറ് മാസത്തിൽ താഴെയുള്ള മിക്ക കുഞ്ഞുങ്ങളും നിർജലീകരണം, ശ്വസന ബുദ്ധിമുട്ടുകൾ, ന്യുമോണിയ തുടങ്ങിയ സങ്കീർണതകളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്.

100 ദിവസത്തെ ചുമ അഥവാ വില്ലൻ ചുമ എന്ന പകർച്ചവ്യാധിയുടെ 600-ലധികം കേസുകളാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഈ മാസം രേഖപ്പെടുത്തിയിട്ടുള്ളത്. വില്ലൻ ചുമയിലെ ഈ ക്രമാതീതമായ വർധന ആരോഗ്യ വിദഗ്ധർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നതിനെക്കുറിച്ച് മുന്നറിയിപ്പും നൽകുന്നുണ്ട്. ബോർഡെറ്റെല്ല പെർട്ടുസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വില്ലൻ ചുമ. ഇതിനെ പെർട്ടുസിസ് എന്നും വിളിക്കുന്നു. ജലദോഷം പോലെ ആരംഭിച്ച് ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന ചുമ ആയതിനാലാണ് ഇതിനെ 100 ദിവസത്തെ ചുമ എന്ന് വിളിക്കുന്നത്.

കഠിനമായ ചുമ തന്നെയാണ് ഇതിൻ്റെ പ്രധാന ലക്ഷണം. ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ടും ശ്വാസമെടുക്കുമ്പോൾ വൂപ്പിങ് ശബ്‍ദവും ഉണ്ടാകും. മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ. തുടക്കത്തിൽ, മൂക്കൊലിപ്പ്, തുമ്മൽ, നേരിയ ചുമ തുടങ്ങി ജലദോഷത്തിന് സമാന ലക്ഷണങ്ങളാകും ഉണ്ടാകുക. പിന്നീട് അണുബാധ കൂടുകയും കടുത്ത ചുമയായി മാറുകയും ചെയ്യുന്നു. തീവ്രമായ ചുമയ്ക്ക് ശേഷം ഛർദ്ദിയും ക്ഷീണവും ഉണ്ടാകാം. ചുമ ആഴ്ചകളോളം നീണ്ടു നിൽക്കുകയും ചെയ്യും. ഇത് കാര്യമായ ശ്വസന പ്രശനങ്ങൾക്കും കാരണമാകും.

ഇതിന്റെ അണുബാധ ശിശുക്കളിലും കുട്ടികളിലും ജീവന് ഭീഷണിയായേക്കാം. കുട്ടികൾക്ക് വില്ലൻചുമ പിടിപെട്ടാൽ മുതിർന്നവരെക്കാൾ അപകടകാരിയാകും. വില്ലൻ ചുമയുള്ള ആറ് മാസത്തിൽ താഴെയുള്ള മിക്ക കുഞ്ഞുങ്ങളും നിർജലീകരണം, ശ്വസന ബുദ്ധിമുട്ടുകൾ, ന്യുമോണിയ തുടങ്ങിയ സങ്കീർണതകളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. നവജാതശിശുക്കളിൽ മൂന്ന് ശതമാനമാണ് മരണ നിരക്ക്. ശിശുക്കളിൽ, ലക്ഷണങ്ങൾ വ്യത്യാസപ്പെടാനും സാധ്യതയുണ്ട്.

ഗുരുതരമായ ശ്വാസകോശ സംബന്ധമായ ഈ അണുബാധയുടെ വ്യാപനം തടയുന്നതിൽ പ്രതിരോധ കുത്തിവയ്പ്പിൻ്റെ പ്രാധാന്യം വലുതാണ്. ഒരു പ്രാഥമിക പ്രതിരോധ നടപടി മാത്രമാണ് വാക്സിനേഷൻ. ചികിത്സയിൽ സാധാരണയായി ആൻറിബയോട്ടിക്കുകളും ഉൾപ്പെടുത്താറുണ്ട്. ശിശുക്കൾക്കും ചെറിയ കുട്ടികൾക്കും നൽകുന്ന വാക്സിൻ ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് എന്നിവയിൽ നിന്ന് സംരക്ഷണം നൽകും. കൗമാരക്കാർക്കും മുതിർന്നവർക്കും പ്രതിരോധശേഷി നിലനിർത്താൻ ബൂസ്റ്ററുകൾ ഉണ്ട്. നവജാതശിശുക്കൾക്ക് സംരക്ഷണ ആൻ്റിബോഡികൾ നൽകാനായി ഓരോ ഗർഭകാലത്തും വാക്സിൻ സ്വീകരിക്കണം. ഇന്ത്യയിൽ വില്ലൻ ചുമയ്‌ക്ക് ഡിടിപി വാക്‌സിൻ ആണ് നൽകുന്നത്. ഡി’ എന്നാൽ ഡിഫ്തീരിയ, ‘ടി’ എന്നാൽ ടെറ്റനസ്, ‘പി’ എന്നാൽ പെർട്ടുസിസ്. ഏഴ് വയസ്സിന് മുകളിലുള്ള ആർക്കും ഡിടിപി വാക്സിൻ നൽകില്ല. എന്നാലും മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും ടെറ്റനസ്, ഡിഫ്തീരിയ എന്നിവയിൽ നിന്ന് സംരക്ഷണം തേടാനായി 11-12 വയസ്സിലും പിന്നീട് ഓരോ 10 വർഷത്തിലും ഡിടി യുടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...