...
Home News എത്തുമോ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്?; കേരളാ സർക്കാർ നീക്കം ഇങ്ങനെ

എത്തുമോ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്?; കേരളാ സർക്കാർ നീക്കം ഇങ്ങനെ

84

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്ത് പുതിയ ഡാം നിർമിക്കുന്നതിന്റെ ആദ്യപടിയായുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭയിൽ പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പുതിയ അണക്കെട്ടിന്റെ നിർമാണത്തിനു മുൻപായി വനം പരിസ്ഥിതി വകുപ്പുകളുടെ അനുമതിയും നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സാക്ഷ്യപ്പെടുത്തലുകളും ആവശ്യമാണ്. 2018ൽ കേന്ദ്ര വനം പരിസ്ഥിതി, കാലവസ്ഥാ വ്യതിയാന മന്ത്രാലയങ്ങൾ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസിനുള്ള അംഗീകാരം നിബന്ധനകളോടെ നൽകിയിട്ടുണ്ട്.

തമിഴ്‌നാടുമായി ഇതുസംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ 2019ൽ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. തുടർന്ന് സെക്രട്ടറി തല ചർച്ചകളും നടന്നിരുന്നു. തേനി, മധുര, രാമനാഥപുരം തുടങ്ങിയ ജില്ലകൾക്ക് ജലം ഉറപ്പുവരുത്തിക്കൊണ്ട് പുതിയ ഡാമിന്റെ നിർമാണം സജീവമായി ഉന്നയിക്കാനാണ് സർക്കാൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.