| കണ്ണൻ ലാൽ
രാവിലെതന്നെ കണ്ടത് കിഴക്കമ്പലത്തെ 20/20 സാബുവിന്റെ ഗുണ്ടകൾ പോലീസിനെ ആക്രമിച്ച് രണ്ട് പോലീസ് ജീപ്പ് കത്തിക്കുകയും കിഴക്കമ്പലം പ്രദേശത്ത് വ്യാപകമായ അക്രമം അഴിച്ച് വിടുകയും ചെയ്ത വാർത്തയാണ്.. പക്ഷെ മനോരമ ചാനലുകാർ ആദ്യം ഈ വാർത്ത കൊടുത്തില്ല .വിവരം അറിയാത്തപോലെ നടിച്ചു. എന്താ കാരണം, മനോരമയുടെ ഇക്കൊല്ലത്തെ ന്യൂസ് മേക്കർ ആകേണ്ട ആളാണ് കിറ്റക്സ് സാബു മുതലാളി.
സാബു മുതലാളിയെ പൊക്കിയടിക്കാൻ.. ഉന്നതരിൽ മഹോന്നതൻ ആക്കാൻ ഒരുപാട് വാർത്തകളും കഥകളും മനോരമ തയ്യാറാക്കി വെച്ചിരിക്കുകയാണ്. അതിനുള്ള പണിയിലാണ് മനോരമ. അതുകൊണ്ട് സാബുമുതലാളിക്ക് തട്ടുകേട് ഉണ്ടാക്കുന്ന ഒരു വാർത്തയും മാമൻ മാപ്പിളയുടെ മക്കൾ കൊടുക്കില്ല. വേറെ വഴിയില്ലാതെ ഈ വാർത്ത കൊടുക്കേണ്ടി വന്നാൽ തന്നെ അത് സൈഡിലാക്കി ഒതുക്കാനും മനോരമക്ക് അറിയാം.
ഇപ്പോൾ ഒടുവിൽ ഏതോ ഒരു സ്ഥലത്ത് ഏതേതോ അതിഥിതൊഴിലാളികൾ പൊലീസിന് നേരെ അക്രമം കാണിച്ചു എന്ന രീതിയിൽ മനോരമ വാർത്ത കൊടുത്ത് തുടങ്ങിയിട്ടുണ്ട്. 20/20 യുടെ പേരില്ല, പ്രശ്നം ഉണ്ടാക്കിയത് കിറ്റ്സ്സ് ക്കാരാണ് എന്നത് ഇല്ല. അതിന്റെ പിന്നിൽ സാബു മുതലാളിയാണ് എന്നതും ഇല്ല. എവിടെയോ ആരോ അക്രമം നടത്തിപോലും.
അതിഥിതൊഴിലാളികൾ അല്ല മനോരമേ അക്രമകാരികൾ. ആ പേരിൽ അക്രമം നടത്തിയത് 20/20 സാബുവിന്റെ ഗുണ്ടകളാണ്. സാബു തീറ്റിപോറ്റുന്ന 20/20 ഗുണ്ടകൾ…. അതിൽ അതിഥി തൊഴിലാളികളും ഉണ്ടെന്ന് മാത്രം. കിഴക്കമ്പലം എന്ന പ്രദേശം ഒരു സ്വയംപ്രഖ്യാപിത രാജ്യംപോലെ ആക്കി ഭരണകൂടത്തെ വെല്ലുവിളിച്ച് പണക്കൊഴുപ്പ് കാട്ടി ആ പ്രദേശത്തെ അടക്കി ഭരിക്കുന്നകിറ്റക്സ് സാബു എന്ന നാട്ടുരാജാവ് 20/20 സാബുവാണ് ഇപ്പോൾ നടന്ന അക്രമത്തിന് പിന്നിൽ.
സാബു അറിയാതെ ഈ അക്രമം നടക്കില്ല. പൊലീസിന് നേരെയുണ്ടായ ഈ അതി നീചമായ അക്രമത്തിന് മറുപടി പറയുണ്ടത് മനോരമയുടെ ന്യൂസ് മേക്കറും 20/20 നേതാവുമായ സാബുവാണ്, സാബു മുതലാളിയാണ്. അക്രമം ഉണ്ടാക്കിവരെ മാത്രംപൊക്കിയാൽ പോര.. 20/20 “പന്ന പ്രമുഖ്” സാബുവിന്റെ പേരിലുംകേസ് എടുക്കണം.



