...
Home Sports വെസ്റ്റിൻഡീസ് ഇതിഹാസ പേസർ കോർട്ട്‌നി വാൽഷിനെ മറികടന്ന് നഥാൻ ലിയോൺ

വെസ്റ്റിൻഡീസ് ഇതിഹാസ പേസർ കോർട്ട്‌നി വാൽഷിനെ മറികടന്ന് നഥാൻ ലിയോൺ

213

ടെസ്റ്റ് മത്സരങ്ങളിലെ വിക്കറ്റുകളുടെ എണ്ണത്തിൽ വെസ്റ്റിൻഡീസിന്റെ എക്കാലത്തെയും ഇതിഹാസ പേസർ കോർട്ട്‌നി വാൽഷിനെ മറികടന്ന് ഓസ്‌ട്രേലിയൻ ഓഫ് സ്പിന്നർ നഥാൻ ലിയോൺ.ഇന്ന് വെല്ലിംഗ്ടണിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ നാല് വിക്കറ്റുകൾ നേടിയതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടുന്ന ലിസ്റ്റിൽ ഏഴാമത്തെ ബൗളറായി ലിയോൺ മാറി.

മത്സരത്തിലെ ഇന്നിംഗ്‌സിലെ തന്റെ മൂന്നാം വിക്കറ്റോടെ, 519 വിക്കറ്റുകൾ എന്ന വാൽഷിന്റെ എക്കാലത്തെയും റെക്കോർഡ് തകർക്കാൻ ലിയോണായി. ടെസ്റ്റ് ഫോർമാറ്റിൽ ഇതിനകം 521 വിക്കറ്റുകളാണ് ലിയോണ് ഉള്ളത്.

ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ (800), ഓസ്‌ട്രേലിയയുടെ ഷെയ്ൻ വോൺ (708), ജെയിംസ് ആൻഡേഴ്‌സൺ (698), ഇന്ത്യയുടെ അനിൽ കുംബ്ലെ (619), ബ്രോഡ് (604), മഗ്രാത്ത് (563) എന്നിവരാണ് ഇനി ലിയോണിന്റെ മുന്നിലുള്ളത്. വാൽഷ് (519), അശ്വിൻ (507) 500 വിക്കറ്റിനുമുകളിൽ നേടിയവർ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.