...
Home Entertainments ഏറ്റവും വേഗത്തിൽ 100 കോടി; രണ്ടാമത് മലയാള സിനിമയായി ‘മഞ്ഞുമ്മൽ ബോയ്സ്’

ഏറ്റവും വേഗത്തിൽ 100 കോടി; രണ്ടാമത് മലയാള സിനിമയായി ‘മഞ്ഞുമ്മൽ ബോയ്സ്’

തമിഴ്‌നാട്ടിലും ലഭിച്ച സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളിൽ നേടി കൊടുത്തത്.

320

മലയാള സിനിമയിൽ പുതിയ ചരിത്രമായി ‘മഞ്ഞുമ്മൽ ബോയ്സ്’ 100 കോടി കളക്ട് ചെയ്തിരിക്കുകയാണ് . മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി കളക്ഷൻ നേടുന്ന രണ്ടാമത് സിനിമയായിരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’.

തമിഴ്‌നാട്ടിലും ലഭിച്ച സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളിൽ നേടി കൊടുത്തത്. അന്താരാഷ്ട്ര തലത്തിൽ 100 കോടിയിലധികം രൂപയാണ് മഞ്ഞുമ്മൽ നേടിയെന്നാണ് അനലിസ്റ്റുകൾ അറിയിച്ചിരിക്കുന്നത്. മോഹൻലാൽ നായകനായ ‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘2018’ എന്നീ സിനിമകൾക്ക് ശേഷം മലയാള സിനിമയിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന നാലാമത് ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ഇതിനോടകം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 15 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു.

കേവലം 11 ദിവസം കൊണ്ടാണ് സിനിമ ഈ തുക തമിഴ്‌നാട്ടിൽ നിന്ന് നേടിയത്. ഇതോടൊപ്പം തന്നെ കമൽ ഹാസനും മറ്റ് തമിഴ് നടന്മാരുമായി ചിത്രത്തിലെ ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ ഉൾപ്പെടെ നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.