ടെക്കികളുടെ ജോലി നഷ്ടപ്പെടുന്നു; കൂട്ടപ്പിരിച്ചുവിടലിൽ തൊഴിലാളികൾ ആശങ്കയിൽ

കഴിഞ്ഞ രണ്ട് മാസത്തെ കണക്കനുസരിച്ച് ടെക് മേഖലയിലെ ഏകദേശം 193 കമ്പനികളിൽ നിന്ന് 50,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

ടെക് കമ്പനികളിൽ സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് കൂട്ടപിരിച്ചുവിടൽ നടപടികൾ തുടരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്‍ തോതിലാണ് അമേരിക്കയിൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ഇത്തരത്തിൽ ഓരോ കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. വർധിച്ചുവരുന്ന കൂട്ടപിരിച്ചുവിടൽ നടപടികൾ മൂലം അമേരിക്കയിലെ 89% ഐടി പ്രൊഫഷണലുകളും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കഴിയുന്നതെന്ന് തെളിയിക്കുന്നതാണ് ‘അതോറിറ്റി ഹാക്കർ’ നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തെ കണക്കനുസരിച്ച് ടെക് മേഖലയിലെ ഏകദേശം 193 കമ്പനികളിൽ നിന്ന് 50,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മാർച്ച് മാസം മാത്രം കണക്കിലെടുക്കുമ്പോൾ ഇതുവരെ ഏഴ് കമ്പനികളിൽ നിന്ന് 500 ഓളം ജീവനക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും മുന്നിൽ കണ്ടാണ് ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയിലേക്ക് ടെക് മേഖല കടക്കുന്നത്.

അതോറിറ്റി ഹാക്കറിൻ്റെ റിപ്പോർട്ട് അനുസരിച്ച്‌, 54.58% തൊഴിലാളികളും തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കയിലാണ്. കൂടാതെ, സാങ്കേതിക മേഖലയിലാണ് തൊഴിലാളികൾ പ്രത്യക്ഷത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. സർവേ പ്രകാരം, ഐടി മേഖലകളിൽ 89.66 ശതമാനവും, സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് മേഖലയിൽ 74.42 ശതമാനവുമാണ് ആശങ്കയിലുള്ള തൊഴിലാളികൾ. നിർമ്മിത ബുദ്ധിയുടെ കടന്നുവരവോടെ ടെക്-ഐടി മേഖലകളിൽ വർധിച്ചു വരുന്ന എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയുടെ സാന്നിധ്യവും ജീവനക്കാരെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്ന ഘടകമാണ്. സർവേയിൽ പങ്കെടുത്ത 72.42% തൊഴിലാളികളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ ജോലികളിൽ എഐയുടെ സ്വാധീനത്തെക്കുറിച്ച് ആശങ്കയുള്ളതായി അറിയിച്ചിട്ടുണ്ട്.

ആശങ്ക പ്രകടിപ്പിച്ചവരിൽ ടെക് മേഖലയിലെ സി-ലെവൽ എക്സിക്യൂട്ടീവുകളും ഡയറക്ടർമാരും ഉൾപ്പെടുന്നുണ്ട്. അമേരിക്കയിലുടനീളം നടത്തിയ സർവേയിൽ 1,200 ഓളം തൊഴിലാളികളാണ് പങ്കെടുത്തത്. എന്നാൽ എഐയുടെ കടന്നുവരവിൽ ആശങ്ക വേണ്ടെന്നും ഇതുവഴി കൂടുതൽ നൂതനമായ വികസനങ്ങളും തൊഴിലവസരങ്ങളും ഉണ്ടാകുമെന്നുമാണ് ഐടി വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. അടുത്തിടെ പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച്‌ 2025-ഓടെ ഒൻപത് കോടിയിലധികം പുതിയ അവസരങ്ങൾ എഐ സാങ്കേതികവിദ്യ മൂലം സൃഷ്ടിക്കപ്പെടുമെന്നാണ് അവകാശപ്പെടുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...