പരാതി കൊടുത്ത് പണി മേടിച്ച് മസ്ക്; എഐ പുറത്ത് വിട്ടത് ഇമെയിൽ വിവരങ്ങൾ

ഓപ്പണ്‍ എഐയുടെ നിലനില്‍പ്പിനായി വരുമാന സ്രോതസുകള്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും മസ്‌ക് വാദിക്കുന്നുണ്ട്.

എക്‌സ് തലവന്‍ എലോണ്‍ മസ്‌ക്കിന് എഐയുടെ പണി. എഐക്ക് എതിരെ മസ്ക് നൽകിയ പരാതിയെതുടർന്നാണ് പണി കിട്ടിയത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്തിരിഞ്ഞ് ലാഭം ലക്ഷ്യമിട്ടുള്ള സേവനമായി ഓപ്പണ്‍ എഐ മാറിയെന്നും ഇത് കരാര്‍ ലംഘനമാണെന്നും കാണിച്ചാണ് മസ്‌ക് പരാതി നല്‍കിയത്. ഇതിനെതിരെയാണ് ഓപ്പണ്‍ എഐ രംഗത്ത് വന്നിരിക്കുന്നത്. ഓപ്പണ്‍ എഐയുടെ ഭാഗമായിരുന്ന സമയത്ത് മസ്‌ക് നടത്തിയ ഇമെയിലുകളുടെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് മറുപടി.

ഓപ്പണ്‍ എഐയുടെ വര്‍ധിച്ച ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫണ്ട് ശേഖരണത്തിന് പുറമെ വരുമാനം കണ്ടെത്തണമെന്ന അഭിപ്രായത്തോട് മസ്‌ക് യോജിച്ചിരുന്നതായി ഇമെയിലുകള്‍ കാണിക്കുന്നുണ്ട്. ഓപ്പണ്‍ എഐയുടെ നിലനില്‍പ്പിനായി വരുമാന സ്രോതസുകള്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും മസ്‌ക് വാദിക്കുന്നുണ്ട്. ഇതിനു പിന്നാലെ പ്രതീക്ഷ കൈവിടാതിരിക്കാന്‍ 10 കോടി ഡോളറിലേറെ കമ്പനി ശേഖരിക്കണമെന്നും മസ്‌ക് മെയിലില്‍ പറഞ്ഞിട്ടുണ്ട്. 100 കോടി ഡോളറിന്റെ ഫണ്ടിങ്ങായിരുന്നു മസ്‌ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇമെയിലില്‍ അധിക തുക ആവശ്യമായി വന്നാല്‍ വ്യക്തിപരമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ മസ്‌ക് ഈ വാഗ്ദാനം പാലിച്ചിട്ടില്ലെന്ന് മാത്രമല്ല മറ്റുള്ളവര്‍ 9 കോടി ഡോളര്‍ ഫണ്ടിങ് കണ്ടെത്തിയപ്പോള്‍ മസ്‌ക് 4.5 കോടി ഡോളര്‍ മാത്രമാണ് നല്‍കിയതെന്നും ഓപ്പണ്‍ എഐ ആരോപിക്കുന്നു. 2018-ല്‍ അയച്ച ഒരു ഇമെയിലില്‍ വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല, ഓപ്പണ്‍ എഐയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന വാഗ്ദാനവും മസ്‌ക് മുന്നോട്ടുവയ്ക്കുന്നുണ്ട്. അതാണ് ഓപ്പണ്‍ എഐയുടെ മുന്നിലുള്ള ഏക മാര്‍ഗമെന്ന് മസ്‌ക് പറയുന്നുണ്ടെങ്കിലും കമ്പനി അത് നിഷേധിക്കുകയായിരുന്നു. ആ വര്‍ഷം തന്നെ മസ്‌ക് ഓപ്പണ്‍ എഐ വിടുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയ സ്റ്റേറ്റ് കോടതിയിലാണ് മസ്‌ക് ഓപ്പണ്‍ എഐയ്ക്ക് എതിരെ പരാതി നല്‍കിയത്. ഓപ്പണ്‍ എഐയും മൈക്രോസോഫ്റ്റും തമ്മിലുള്ള പങ്കാളിത്തമെന്നത് ഓപ്പണ്‍ എഐ തുടങ്ങുമ്പോഴുള്ള കരാറുകളുടെ ലംഘനമാണെന്നാരോപിച്ചായിരുന്നു പരാതി. തങ്ങള്‍ ദൗത്യങ്ങളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും മസ്‌കിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്നും ഓപ്പണ്‍ എ.ഐ. ബ്ലോഗ്പോസ്റ്റില്‍ കുറിച്ചു. കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോകാന്‍ പ്രചോദനമായ ഒരാളുമായി ഇത്തരത്തില്‍ ഇടപെടേണ്ടി വന്നതില്‍ സങ്കടമുണ്ടെന്നും ഓപ്പണ്‍ എഐ ബ്ലോഗിലൂടെ പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തിഗതമാക്കിയ (Personalized) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ഈ സേവനം എത്തിയിരിക്കുന്നത്. എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സബ്സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ആപ്പിനെ വേറിട്ട രീതിയിൽ...

Keep exploring...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

More News

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന തുടരും

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....