8 March 2026

ജാതിവാലുകള്‍ വെട്ടി മഹാപുരുഷരെ മോചിപ്പിക്കുന്ന തമിഴ്നാട് മാതൃക

ഡോ. ആസാദ്

ജാതിവാലുകള്‍ വെട്ടി മഹാപുരുഷരെ മോചിപ്പിക്കാന്‍ തമിഴ്നാട്ടില്‍ നടക്കുന്ന ശ്രമം അഭിനന്ദനീയമാകുന്നു.
പാഠപുസ്തകങ്ങളില്‍നിന്നും പൊതു റോഡുകളുടെയും തെരുവുകളുടെയും നാമധേയങ്ങളില്‍നിന്നും ജാതിവാലുകള്‍ നീക്കം ചെയ്യണമെന്നു പറയാന്‍ തമിഴ് ജനതയോളം ആര്‍ജ്ജവം ആരും പ്രകടിപ്പിച്ചു കണ്ടിട്ടില്ല.

അത്തരത്തിലുള്ള നീക്കം സ്റ്റാലിന്‍സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞതായി വാര്‍ത്ത കണ്ടു. നന്നായി. വളരെ സന്തോഷം. അഭിവാദ്യം. നവോത്ഥാന മഹിമയും പാരമ്പര്യവും പാടുന്ന മലയാളിക്കും ആ പാത പിന്തുടരാവുന്നതാണ്. ജാതിവാലുകള്‍ മുറിച്ചുമാറ്റി മഹാന്മാരായ മനുഷ്യരെ ചരിത്രപുസ്തകങ്ങളില്‍ പുതുക്കി നിര്‍ത്താം. മാദ്ധ്യമങ്ങളിലും പുസ്തകങ്ങളിലും പൊതുരേഖകളിലും സ്മാരകങ്ങളിലും മറ്റുമായി നിറഞ്ഞു നില്‍ക്കുന്ന ജാതിവാലുകളും തുടച്ചു നീക്കാം.

നമ്മോടൊപ്പം ജീവിക്കുന്നവരെ ജാതി തിരിച്ച് അഭിസംബോധന ചെയ്യില്ല എന്നു തീരുമാനിക്കാം. റോഡിനും തെരുവിനും നല്‍കിയ പേരുകളില്‍ ജാതിവാലുണ്ടെങ്കില്‍ ആ ഭാഗം മുറിച്ചു നീക്കാം. തമിഴ്നാട് ഇക്കാര്യത്തില്‍ മാതൃക കാണിക്കുന്നു.

Share

More Stories

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

Featured

More News