...
Home Entertainments മലയാള സിനിമ – ചാനൽ മേഖലയും ലോക്‌സഭാ തെരഞ്ഞെടുപ്പും

മലയാള സിനിമ – ചാനൽ മേഖലയും ലോക്‌സഭാ തെരഞ്ഞെടുപ്പും

സിനിമയിൽ വലിയ സ്റ്റാർഡം ഉണ്ടാക്കിയ നടൻ അല്ല എങ്കിൽ കൂടെ ഏതാണ്ട് പത്തിനു മുകളിൽ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട് കാസറഗോഡിന്റെ കോൺഗ്രസ്‌ സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ.

370

കേരളം ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ ഏറെ സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ഒരുപക്ഷെ ഏറെ മാറ്റങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന ഒരു തിരഞ്ഞെടുപ്പ് ആയിരിക്കും വരാൻ പോകുന്നത്. തിരഞ്ഞെടുപ്പിന്റെ തിയതികൾ ഇന്നാണ് ഇലക്ഷന് കമ്മീഷൻ പ്രഖ്യാപിച്ചത് എങ്കിൽ കൂടെ ഏറെ മുൻപേ സ്ഥാനർഥികളെ തീരുമാനിച്ചുകൊണ്ട് ഓരോ മുന്നണികളും പ്രചാരണ പരിപാടികൾ ആരംഭിച്ചിരുന്നു. രാഷ്ട്രീയ യുദ്ധത്തിന് ജനാധിപത്യ മാതൃകയിൽ കളം ഒരുങ്ങുമ്പോൾ കേരളത്തിലെ സ്ഥാനാർഥികളിൽ കളം പിടിക്കാൻ ഒരുപിടി സിനിമ പ്രവർത്തകരും രംഗത്തുണ്ട്. ഈ കാര്യത്തിൽ ഒരു മുന്നണിയും പിന്നിൽ അല്ല എന്നത് തന്നെയാണ് വാസ്തവം.

കേരളത്തിൽ ഒരറ്റത്ത് നിന്ന് നോക്കിയാൽ കാസറഗോഡ് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനിൽ നിന്ന് ആരംഭിക്കാം. സിനിമയിൽ വലിയ സ്റ്റാർഡം ഉണ്ടാക്കിയ നടൻ അല്ല എങ്കിൽ കൂടെ ഏതാണ്ട് പത്തിനു മുകളിൽ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട് കാസറഗോഡിന്റെ കോൺഗ്രസ്‌ സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ. സിനിമയെക്കാൾ കൂടുതൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ തന്നെയാണ് അറിയപ്പെട്ടത് എങ്കിൽ കൂടെ കാസറഗോഡ് സിറ്റിംഗ് എംപി ഒരു സിനിമ താരം ആണെന്ന് വിസമ്മതിക്കാൻ പറ്റില്ല.

മറ്റേ അറ്റത്ത് ചെന്നാൽ ഒരൽപ്പം ഇങ്ങോട്ട് മാറി ഇടതുപക്ഷ സ്ഥാനാർഥിയുംഎംഎൽഎയും ആയ മുകേഷ് മലയാളികൾക്ക് ഏറെ പരിചയമുള്ള പ്രിയങ്കരനായ സിനിമാ താരം ആണ്. ഇതിനോടകം 275 ഓളം സിനിമകൾ ആണ് മുകേഷ് ഭാഗമായി പുറത്തിറങ്ങിയിരിക്കുന്നത്. ഇടതുപക്ഷ സ്ഥാനാർഥി ആയി ശ്രീ മുകേഷ് തിരഞ്ഞെടുപ്പിനേ നേരിടുമ്പോൾ ഒരേ സമയം സിനിമ താരം എന്ന ലേബൽ കൂടെ മുൻ‌തൂക്കം നൽകും എന്ന് തന്നെ പ്രതീക്ഷിക്കാം. എങ്കിലും തിരഞ്ഞെടുപ്പിൽ അതൊരു ഘടകമെ അല്ലല്ലോ, പ്രവർത്തന മികവ് തന്നെ പ്രധാനം.

പക്ഷെ കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു സൂപ്പർ സ്റ്റാർ കൂടെയുണ്ട് തിരഞ്ഞെടുപ്പിൽ കളം പിടിക്കാൻ. മുൻ എംപി യും സൂപ്പർ സ്റ്റാറുമായ സുരേഷ് ഗോപി തൃശ്ശൂരിൽ ബിജെപിക്ക് വേണ്ടി കളത്തിൽ ഇറങ്ങുന്നു. 250 ന് മുകളിൽ നായക വേഷവുമായി മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പരിവേഷം ഉള്ള സുരേഷ് ഗോപി പക്ഷെ കഴിഞ്ഞ കുറച്ച് വർഷക്കാലം ആയി പൂർണ്ണമായ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയി മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമ സ്റ്റൈൽ ഇലക്ഷന് പ്രചാരണവുമായി ഇതിനോടകം ചർച്ച ചെയ്യപ്പെട്ട സ്ഥാനാർഥി തന്നെയാണ് സുരേഷ് ഗോപി.

സിനിമ മാറി ടെലിവിഷൻ പാരമ്പര്യം ഉള്ള സ്ഥാനാർഥികളും കളത്തിൽ ഉണ്ട്. എംപിയും കേന്ദ്ര മന്ത്രിയും ആയ രാജീവ് ചന്ദ്രശേഖർ ആണ് ഈ കൂട്ടത്തിൽ പ്രധാനി. കേരളത്തിലെ പ്രമുഖ വാർത്താ ചാനൽ ആയ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓണർ ആണ് തിരുവനന്തപുരം ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.

എന്തായാലും തിരഞ്ഞെടുപ്പ് പ്രക്രിയകൾ തകൃതിയായി നടക്കുമ്പോൾ മലയാള സിനിമ – ചാനൽ മേഖലക്കും അവരിൽ നിന്നും ചിലർ കളം പിടിക്കാൻ. ഇനി സ്ഥാനർഥികൾക്ക് ഒപ്പം പ്രോത്സാഹനവുമായി ആരൊക്കെ രംഗത്ത് വരും എന്ന് കണ്ടറിയാം. എങ്കിലും ഇതൊന്നും അല്ല പ്രവർത്തന മികവ് തന്നെയാകും തിരഞ്ഞെടുപ്പിനേ സ്വാധീനിക്കുന്ന പ്രധാന ഘടകം എന്ന് തന്നെയാണ് നിലവിൽ ജനങ്ങളുടെ പൾസ്. കാത്തിരിക്കാം വരുന്ന തിരഞ്ഞെടുപ്പ് കാലത്തെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.