...
Home Entertainments ആടുജീവിതം മാസ്റ്റർപീസ് എന്ന് മാസ്റ്റേഴ്സ്

ആടുജീവിതം മാസ്റ്റർപീസ് എന്ന് മാസ്റ്റേഴ്സ്

സിനിമയ്ക്ക് ശേഷം സംവിധായകൻ മണിരത്നം പറഞ്ഞത് "എങ്ങനെ ആ വെള്ളത്തിനടിയിൽ ഉള്ള ഷോർട്സ് ഒക്കെ എടുത്തെന്നു എനിക്ക് മനസിലാകുന്നില്ല ഇന്റർവെൽ സീൻ ആണ് എന്നെ വണ്ടർ അടിപ്പിച്ചത്" എന്നാണ്.

223

സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്ലെസ്സി – പ്രിത്വിരാജ് കൂട്ടുകെട്ടിൽ ഈ ആഴ്ച്ച അവസാനം പുറത്തിറങ്ങാൻ ഒരുങ്ങുന്ന ആടുജീവിതം. സിനിമയ്ക്ക് മുൻപ് തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും, സിനിമ ഷൂട്ടിംഗ് കാലത്തും അതിന് ശേഷവും സംസാര വിഷയം ആയി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കൃതി ആയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്‌പദമാക്കി ആണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. നജീബ് എന്ന മലയാളി അറബ് രാജ്യങ്ങളിൽ അനുഭവിച്ച വേദനകളുടെ കഥയാണ് ആടുജീവിതം.

ചെന്നൈയിൽ വെച്ച് സിനിമ സ്പെഷ്യൽ ഷോ നടന്ന ശേഷം വരുന്ന പ്രതികരണങ്ങൾ പ്രേക്ഷകരെ കൂടുതൽ ആവേശത്തിൽ ആക്കുന്നു. ഇന്ത്യൻ സിനിമ ഇതിഹാസം കമൽഹാസൻ, സംവിധായകൻ മണിരത്നം തുടങ്ങിയവർ സ്ക്രീനിംഗിന് ശേഷം നൽകിയ അഭിമുഖം ആണ് പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നത്.

സിനിമയ്ക്ക് ശേഷം സംവിധായകൻ മണിരത്നം പറഞ്ഞത് “എങ്ങനെ ആ വെള്ളത്തിനടിയിൽ ഉള്ള ഷോർട്സ് ഒക്കെ എടുത്തെന്നു എനിക്ക് മനസിലാകുന്നില്ല ഇന്റർവെൽ സീൻ ആണ് എന്നെ വണ്ടർ അടിപ്പിച്ചത്” എന്നാണ്.

ഉലക നായകൻ കമൽ ഹാസന്റെ വാക്കുകൾ ഇങ്ങിനെ : “പ്രിത്വിരാജിനേ സ്‌ക്രീനിൽ കാണുമ്പോൾ ശെരിക്കുമുള്ള നജീബ് എന്ത് മാത്രം വേദന അനുഭവിച്ചെന്ന് മനസിലാകും ക്യാമറമാൻ ഒരുപാട് പണിയെടുത്തിട്ടുണ്ട് ബ്ലെസ്സി ഹാറ്റ്സ് ഓഫ് ഇത്രയും നല്ല സിനിമ കാണാൻ പറ്റിയതിന് ബ്ലെസ്സിയോട് ഒരുപാട് നന്ദിയുണ്ട് ആടുജീവിതം മൊത്തം ടീമിനും അഭിനന്ദനങ്ങൾ” എന്നാണ് അഭിപ്രായപ്പെട്ടത്.

സിനിമയെ വളരെ ഗൗരവമായി കാണുന്ന മാസ്റ്റേഴ്സിന്റെ ഇത്തരം പ്രതികരണങ്ങൾ വളരെ ആവേശത്തോടെ ആണ് ആളുകൾ സ്വീകരിച്ചിരിക്കുന്നത്. ഒരു മാസ്റ്റർപീസ് കാണാൻ കാത്തിരിക്കുന്നു എന്ന വരികളുമായി സോഷ്യൽ മീഡിയ ഇതിനോടകം ആടുജീവിതം കയ്യേറിക്കഴിഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.