...
Home Entertainments നിറയെ മുത്തങ്ങളുമായി മുത്തപ്പോരാട്ടം; മെയ് അവസാന വാരം തിയറ്ററുകളിലേക്ക്

നിറയെ മുത്തങ്ങളുമായി മുത്തപ്പോരാട്ടം; മെയ് അവസാന വാരം തിയറ്ററുകളിലേക്ക്

ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ മനുഷ്യർ കടന്നുപോകുന്ന വൈകാരിക നിമിഷങ്ങളിലൂടെ, അവർ അനുഭവിക്കുന്ന ചുംബനങ്ങളിലൂടെ സിനിമ കഥ പറഞ്ഞുപോകുന്നു.

210

ക്ലോസ്ഷോട്ട് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ പ്രഭ ജോസഫ് നിർമ്മിച്ച് ഡോ .ജെബിൻ.ജെ.ബി സംവിധാനം ചെയ്യുന്ന ‘മുത്തപ്പോരാട്ടം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പോസ്റ്റർ പുറത്ത് വിട്ടു. ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ മനുഷ്യർ കടന്നുപോകുന്ന വൈകാരിക നിമിഷങ്ങളിലൂടെ, അവർ അനുഭവിക്കുന്ന ചുംബനങ്ങളിലൂടെ സിനിമ കഥ പറഞ്ഞുപോകുന്നു.

ഫീൽഗുഡ് ഴോണറിൽ ഇറങ്ങുന്ന സിനിമയുടെ കഥാതന്തു വെളിപ്പെടുത്തുന്ന രീതിയിലാണ് ആദ്യ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ജീവിതചക്രങ്ങളിലെ വേലിയേറ്റങ്ങൾ കോർത്തിണക്കിയ മുത്തപ്പോരാട്ടം മനോഹരമായ ഒരു സിനിമ അനുഭവം ആയിരിക്കും എന്ന് അണിയറപ്രവർത്തകർ അഭിപ്രായപ്പെട്ടു.

സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിജി പണിക്കർ ആണ്. എഴുത്തുകാരൻ ബിനീഷ് പുതുപ്പണവും ദെസ്വിൻ പ്രേമും ചേർന്ന് കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകർ ടിനു പാപ്പച്ചൻ, കെ ആർ ഉണ്ണി നടൻ സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ചേർന്ന് റിലീസ് ചെയ്തു.

ചിത്രത്തിൽ അൻപതോളം തിയറ്റർ ആർട്ടിസ്റ്റുകൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു.സംഗീതം: വിഷ്ണു വി.ദിവാകരൻ, ഗായകർ: ബിജിബാൽ, ശിവപ്രിയ സുരേഷ് , വൈഷ്ണവി സുരേഷ് , അനിഷ വേണുഗോപാൽ ,അജ്‌മൽ മുഹമ്മദ് , റിലോവ് രാമചന്ദ്രൻ .ഗാനരചന: ബിനീഷ് പുതുപ്പണം,ഛായാഗ്രഹണം: മോബി.

എഡിറ്റർ: ആൻ്റണി എബ്രഹാം, സൗണ്ട് ഡിസൈൻ: വിനായക് ആർ.എസ്, ആർട്ട്: ശിവദാസ് എടക്കാട്ടു വയൽ ,അജി വിജയൻ ,കാസ്റ്റിംഗ് : ജിജോ കെ മാത്യു , ശ്യാം സോർബ, സ്റ്റിൽസ് : ഷാനവാസ് ചിന്നു, മഹേഷ് കുമാർ ,മേക്കപ്പ്: യൂസഫ് കീച്ചേരി, അസ്സോസിയേറ്റ് ഡയറക്ഷൻ സുധീഷ്‌കുമാർ ബി , ഫ്രാൻസിസ് ഷിനിൽ ജോർജ്‌ .പ്രൊഡക്ഷൻ കൺട്രോളർ: വിവേക് മേഘരൂപൻ, ഷാരോൺ ഷാഖ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ടി കെ ചന്ദ്രൻ , ഡിജിറ്റൽ പാർട്ണർ: ജോഡസ് ഐ.ടി., പി .ആർ ഓ ഹസീന ഹസി

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.