പ്രതാപ് ജോസഫിൻ്റെ ‘മാവോയിസ്റ്റ്’ സിനിമയുടെ കാഴ്ചാനുഭവം

ആവര്‍ത്തിച്ച് ഫ്രെയിമില്‍ പ്രത്യക്ഷപ്പെടുന്ന ഒച്ചിനെക്കുറിച്ചും അതിന്റെ പ്രധാന്യത്തെക്കുറിച്ചും സിനിമയുടെ ക്രൂ അഥവാ സംവിധായകന്‍തന്നെ വോയ്സ് ഓവറിലൂടെ പറയുന്നുണ്ട്.

| പി എം ജയൻ

ആവാസ വ്യവസ്ഥ, കാടിനകത്തെ മാവോയിസ്റ്റ് വേട്ട, എതിര്‍ശബ്ദങ്ങളുടെ നാവരിയുന്ന ഭരണകൂട വ്യവസ്ഥ, പ്രകൃതിയിലേക്കുള്ള മടക്കം, അതി വേഗത… ഇത്തരത്തില്‍ ‘പരിസ്ഥിതി’ എന്ന പൊതു വിഷയവുമായി പലതരത്തില്‍ കണ്ണി ചേര്‍ക്കാന്‍ കഴിയാവുന്ന കാര്യങ്ങളിലേക്ക് ഒച്ചിന്റെ പതിഞ്ഞ താളത്തില്‍ ചിന്തയെ തീ പിടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണ് പ്രതാപ് ജോസഫിന്റെ ‘മാവോയിസ്റ്റ്’.

നിരവധി ഒച്ചകള്‍/ശബ്ദങ്ങള്‍ അഥവാ ഏറെ ആഴമുള്ള പ്രവര്‍ത്തി ചെയ്തു കൊണ്ടിരിക്കുന്ന തീരെ ചെറിയ/ വലിയ ‘വോയ്‌സ്’കള്‍ കേള്‍പ്പിക്കുന്നുണ്ട് സിനിമ. മുന്‍ സിനിമകളിലേതുപോലെ പോപ്പുലര്‍ അല്ലാത്ത ‘സിനിമ പറയല്‍ രീതി’ തന്നെയാണ് ഇതിലും സംവിധായകന്‍ പരീക്ഷിക്കുന്നത്. ഷൂട്ടിങ് പ്രക്രിയ തന്നെ സിനിമയായി വികസിക്കുന്ന കാഴ്ച ഇതിന്റെ പ്രത്യേകതയാണ്. നിരന്തര ആലോചനകളിലൂടെ വ്യത്യസ്തമാര്‍ന്ന ഉത്തരത്തിലേക്കെത്താന്‍ ഓരോ കാഴ്ചക്കാരനും കൂടുതല്‍ അവസരം കൊടുക്കുന്ന ഡോക്യൂ ഫിക്ഷന്‍ ശൈലി.

സമാന്തരമായി രണ്ടുതരം കഥകളാണ് പറയുന്നതെങ്കിലും ഒച്ചിന്റെ ജീവിതം കേന്ദ്രീകരിച്ച് 4 ഭാഗങ്ങളായാണ് സിനിമ അവതരിപ്പിക്കുന്നത്. ഹാബിറ്റാറ്റ്, ഷെല്‍, റോള്‍, ചലഞ്ചസ് എന്നിങ്ങനെയാണ് ടൈറ്റിലുകള്‍. ഒരു മ്യൂസിക് ബാന്റിന്റെ ആല്‍ബത്തില്‍ അഭിനയിക്കാനായി മലയോരത്തേക്ക് എത്തിയ താടിയും മുടിയും നീട്ടിവളര്‍ത്തിയ, പ്രകൃതിയോട് അസ്വാഭാവികമായ അടുപ്പവും പ്രണയവും കാണിക്കുന്ന ചെറുപ്പക്കാരന്റെ തിരോധാനമാണ് ഒരു കഥ.

വനത്തില്‍ കഴിയുന്ന മാവോയിസ്റ്റുകളെ ഏകപക്ഷീയമായി കൊന്നു തീര്‍ക്കുന്നതിന്റെയും സ്വതന്ത്രമായി ചിന്തിക്കുന്നവരെ മാവോയിസ്റ്റ് മുദ്രയടിച്ച് പീഡിപ്പിക്കുന്നതിന്റെയും യഥാർത്ഥ(real) കഥയാണ് മറ്റൊന്ന്.

പരിസ്ഥിതി വിഷയത്തിലും ബദല്‍ വികസന സങ്കല്‍പത്തിലും കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി ആഴത്തില്‍ ഇടപെടുന്ന സ്വതന്ത്ര മാസികയാണ് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരളീയം Keraleeyam Web . അവരുടെ ആപ്പീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അര്‍ധരാത്രിയില്‍ റെയ്ഡ് ചെയ്തപ്പോഴുണ്ടായ ഭരണകൂട ഭീകരതയുടെ ദുരനുഭവം കേരളീയം മാനേജിങ്ങ് എഡിറ്റര്‍ എസ്. ശരത് വിശദീകരിക്കുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ലാഭമോഹങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം നിസ്വാര്‍ത്ഥ മനുഷ്യരുടെ കൂട്ടമാണ് കേരളീയം.

മാവോയിസം എന്ന ആശയത്തോട് തങ്ങള്‍ക്കുള്ള വിയോജിപ്പ് കൃത്യമായി രേഖപ്പെടുത്തിയിട്ടും അവരെ ഭരണകൂടം ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു. ആത്മാര്‍ത്ഥമാര്‍ന്ന ഇടപെടലിലൂടെ എക്കാലത്തും പ്രതിപക്ഷസ്വരം പ്രകടിപ്പിക്കുന്നതിനാലാകാം ഒട്ടും മെയിന്‍ സ്ട്രീം അല്ലാത്ത ഇക്കൂട്ടരെ, ഇത്തരമൊരു സ്വതന്ത്ര മാധ്യമത്തെ ഭരണകൂടം ഭയപ്പെടുന്നത്. സിനിമയില്‍ നിരന്തരം ആവര്‍ത്തിക്കുന്ന ഒച്ച് എന്ന കഥാപാത്രത്തിന്റെ ജൈവിക പ്രാധാന്യവുമായി കേരളീയത്തിനും ബന്ധമുണ്ട്. ഇക്കോളജിയുടെ, പ്രത്യേകിച്ച് പ്രകൃതിയുടെ നിലനില്‍പിന്റെ അവിഭാജ്യഘടകം പോലെ പ്രതികൂല സാഹചര്യങ്ങളെ നിരന്തരം മറികടന്നുകൊണ്ടാണ്/ പതിഞ്ഞ നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ്കേ രളീയം ഇവിടംവരെ എത്തിയത്. നിശബ്ദം ആഴത്തില്‍ ഇടപെടുന്ന ഇത്തരം ഒറ്റപ്പെട്ട മനുഷ്യരെ/ സംവിധാനത്തെയാണ് ഭരണകൂടം വേട്ടയാടുന്നത്.

വ്യവസ്ഥയോട് കലഹിച്ച് തങ്ങളുടേതായ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന ഒറ്റയൊറ്റ മനുഷ്യരെ ഭരണകൂടം/ പൊലീസ് വേട്ടയാടിയതിന്റെ എത്രയോ അനുഭവങ്ങള്‍ കേരളത്തിലുണ്ട്. അലന്‍-താഹമാരില്‍ ഒതുങ്ങുന്നില്ല ആ ലിസ്റ്റ്. ഇവരില്‍ പലരും മുടി നീട്ടിയവരായിരുന്നു. ഇവരൊന്നും സംഘടിത പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുമില്ല.

ആവര്‍ത്തിച്ച് ഫ്രെയിമില്‍ പ്രത്യക്ഷപ്പെടുന്ന ഒച്ചിനെക്കുറിച്ചും അതിന്റെ പ്രധാന്യത്തെക്കുറിച്ചും സിനിമയുടെ ക്രൂ അഥവാ സംവിധായകന്‍തന്നെ വോയ്സ് ഓവറിലൂടെ പറയുന്നുണ്ട്. ഒച്ചിനെ മനുഷ്യന്‍ കൊന്നു തിന്നാറുണ്ട് എന്നും ഒരിക്കല്‍ സംവിധായകന്‍ പറയുന്നുണ്ട്. അതേപോലെ ഷൂട്ടിങ് ടീം കാട്ടിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ കട്ടിയേറിയ പൊലീസ് ബൂട്ട് പോലുള്ള ഷൂ നിലത്ത് പതിയുമ്പോള്‍ ചതഞ്ഞരയാതെ കഷ്ടിച്ച് രക്ഷപ്പെടുന്ന ഒച്ചിന്റെ ദീനമായ കാഴ്ചയുണ്ട്. മരണവും അതിജീവനും ഒരു ഭാഗ്യപരീക്ഷണമായി മാറുന്ന കാലം.

മനുഷ്യന്‍ കാട് കയറിയതിനെത്തുടര്‍ന്ന് പരിസ്ഥിതിയുടെ ആണിക്കല്ലുകളെ പോലും ഇല്ലായ്മ ചെയ്യുന്നതിന്റെ കഥകൂടി ഓര്‍മിപ്പിക്കുന്നുണ്ട് ഈ രംഗങ്ങള്‍. ഇത്തരത്തില്‍ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുമ്പോഴും അനാദിയായ ചോദന പോലെ അതേ മനുഷ്യരിലെ ചിലര്‍ കാട്ടിലേക്ക് യാത്ര ചെയ്യാന്‍ നിരന്തരം ആഗ്രഹിക്കുന്നു. ടെന്റ് കെട്ടി താമസിച്ചും തീ കാഞ്ഞും പാട്ടും ആട്ടവുമായും കാട്ടില്‍ സമയം ചെവഴികുന്നവരും തിരക്ക് പിടിച്ച നഗര ജീവിതത്തില്‍ നിന്ന് മാറി കാട്ടിനകത്ത് വീടുണ്ടാക്കി താമസിക്കാന്‍ തീരുമാനിക്കുന്നവരുമെല്ലാം ഈ കൂട്ടത്തില്‍ പെടും. വ്യവസ്ഥയോട് പിണങ്ങി അത്തരത്തില്‍ കാട്ടില്‍ ജീവിക്കുന്നവരെയും ഭരണകൂടം ഭയപ്പടുന്നുണ്ടെന്ന കാര്യവും ശരത്തിന്റെ സംഭാഷണത്തിലൂടെ കടന്നുവരുന്നു.

വായനയും എഴുത്തും കൃഷിയുമായി മാനന്തവാടി (വയനാട്) നിരവില്‍പുഴയുടെ ഭാഗത്ത് താമസിക്കുന്ന മുടി നീട്ടിയ ചെറുപ്പക്കാരനായ ശ്യാംബാലകൃഷ്ണനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവമാണത്. പിന്നീട് കോടതി വഴി തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്യാമിന് കഴിയുന്നു. മാവോയിസ്സ് ലഘുലേഖ വായിക്കുന്നതോ കൈയില്‍ വെക്കുന്നതോ കുറ്റകൃത്യമല്ലെന്ന സുപ്രധാന വിധി കേരള ഹൈക്കോടതയില്‍നിന്ന് അന്നാണ് പ്രഖ്യാപിച്ചത്. അന്യായമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതിന് ശ്യാമിന് നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടത്തിനോട് കോടതി ഉത്തരവിട്ടു. എന്നാല്‍ ഇടത്പക്ഷ ഭരണകൂടവും ആ വിധി റദ്ദ് ചെയ്യാന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്.

കാട്ട് പ്രദേശവും വിഭവങ്ങളും കോര്‍പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്നത് ഉള്‍പ്പെടെ വിവിധങ്ങളായ ഭരണകൂട ചൂഷണങ്ങളെ സായുധമായി പ്രതിരോധിക്കാന്‍ കാട് കയറിയ മാവോയിസ്സുകളെ കേരളത്തിലെ ഇടതു ഭരണകൂടം ഏകപക്ഷീയമായി വെടിവെച്ചു കൊന്നിട്ടുണ്ട്. ഈ മനുഷ്യാവകാശലംഘനത്തെക്കുറിച്ചും ശരത് സംസാരിക്കുന്നുണ്ട്.

വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിതം സുരക്ഷിതമാക്കുമ്പോള്‍ ഇതെല്ലാം ഉപേക്ഷിച്ച് ദുര്‍ഘടമായി കാട്ടില്‍ ജീവിതം നയിക്കുന്നവരാണ് മാവോയിസ്റ്റുകള്‍. തങ്ങളുടെ ആശയങ്ങളോട് അമിത സത്യസന്ധത പുലര്‍ത്തി, ചാവേറുകളാവാന്‍ സന്നദ്ധരാകുന്നവര്‍. മറ്റൊരു വിധത്തില്‍ രാഷ്ടീയ ആദര്‍ശത്തിന്റെ പേരില്‍ ആത്മഹത്യാ പ്രവണത ഇവരിലും പ്രകടമാണ്.

അഭിനയിക്കാന്‍ കാട് കയറി പിന്നീട് കാണാതെയാവുന്ന മുടി നീട്ടിയ ചെറുപ്പക്കാരനിലും പ്രകൃതിയാനുരാഗത്താല്‍ ആത്മഹത്യാ പ്രവണതയുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അവന്‍ കാട്ടില്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്റെ ബൈറ്റില്‍ വ്യക്തമാകുന്നുണ്ട്. ഒച്ചിനെ പോലെ മരത്തിലും മലയിലുമൊക്കെ അള്ളിപ്പിടിച്ച് കയറാനുള്ള സ്വഭാവം ഈ ചെറുപ്പക്കാരനില്‍ ഉണ്ടായിരുന്നു.

എന്നാല്‍ കാണാതായ ചെറുപ്പക്കാരനെ ഉടുതുണിയില്ലാതെ നടക്കുന്ന നിലയില്‍ പിന്നീട് സി.സി ടിവി ദൃശ്യത്തില്‍ കാണുന്നു. മനുഷ്യര്‍ ഇതുവരെ നേടിയ വികാസത്തെ നിഷേധിച്ച് ‘പ്രകൃതിയുടെ തനിമയിലേക്ക് മടങ്ങല്‍’ എന്ന സ്വപ്നജീവിതം. പിന്നീട് ആ ചെറുപ്പക്കാരന് എന്ത് സംഭവിച്ചിരിക്കാം? വ്യവസ്ഥയില്‍ നിന്ന് മാറിനടന്ന ചെറുപ്പക്കാരനെ ഭരണകൂടം എങ്ങനെയാകും നേരിട്ടിരിക്കുക? ഈ ചെറുപ്പക്കാരന്‍ എഫ്.ബിയില്‍ പോസ്റ്റ് ചെയ്യാതെ മാറ്റിവെച്ചതെന്ന് പറയപ്പെടുന്ന എഴുത്തും ഇലകള്‍ ഉള്‍പ്പെടെ കാടിന്റെ ചിത്രങ്ങളും കൂടി സിനിമയുടെ ഒടുവില്‍ പ്രത്യക്ഷപെടുന്നതോടെ പ്രകൃതിയും മനുഷ്യനും തമ്മിലെ സംഘര്‍ഷവും ലയവും എന്ന ദാര്‍ശനിക തലത്തിലേക്കും സിനിമ നയിക്കപ്പെടുന്നുണ്ട്.

അപ്പോഴും സമയത്തെ മറികടക്കാന്‍ വേണ്ടിയും ലാഭം കൂട്ടുന്നതിനുവേണ്ടിയും അതിവേഗതയെ പുല്‍കുന്ന(മൊബൈല്‍ ഫോണില്‍ അടിഭാഗത്തു നിന്ന് ചിത്രീകരിച്ച ജീപ്പിന്റെ ഭയാനകമായ വേഗത) ആധുനിക മനുഷ്യനോട് ബുദ്ധ ധ്യാനത്തില്‍ മെല്ലെ ഇഴയുന്ന ഒച്ച് എന്തൊക്കെയോ പറയുന്നതായി കാണാം. നിരന്തര വേഗതയും( കെ.റയില്‍ ചര്‍ച്ചയെ ഓര്‍ക്കാം) നിരന്തര വളര്‍ച്ചയും എന്ന മുതലാളിത്ത യാത്രയും പ്രകൃതിയെ തന്നെയാണ് കൂടുതല്‍ മുറിവേല്‍പ്പിക്കുന്നത്.

ദുര്‍ഘടമായ റോഡിലുടെ ജീപ്പ് വളഞ്ഞുപുളഞ്ഞു പോകുന്നതിന്റെ ഏരിയല്‍ ഷോട്ടില്‍ പച്ചപ്പാര്‍ന്ന കാട്ടിന് നടുവില്‍ ചുവന്ന റോഡ് എന്ന ലോങ്‌ഷോട്ട് ഒരു മുറിവായും ചോരചാലായും തോന്നിപ്പിക്കുന്നുണ്ട്. മനുഷ്യരുടെ/ഭരണകൂടത്തിന്റെ അമിത ഇടപെടല്‍ കാട് എന്ന സ്വാഭാവിക ആവാസവ്യവസ്ഥയെ മറിവേല്‍പ്പിക്കുന്ന വര്‍ത്തമാന വികസന കാഴ്ചപ്പാടും സംവിധായകന്റെ അബോധധാരയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. ഒരു കവിയും ഫോട്ടോഗ്രാഫറുമായ പ്രതാപ് ജോസഫിന്റെ ഈ സിനിമ ആവര്‍ത്തിച്ചു വായിച്ചാല്‍ മാത്രം കൂടുതല്‍ മാനങ്ങള്‍ കൈവരിക്കാനിടയുള്ള വരികളായാണ്/ഫ്രെയിമുകളായാണ് ഒറ്റ കാഴ്ചയില്‍ തോന്നിയത്.

രണ്ട് കഥകളുടെ കുടിച്ചേരലുകള്‍ കാണിയിലേക്ക് പൂര്‍ണമായി എത്താന്‍ കഴിഞ്ഞോ?

നാല് ടൈറ്റിലുകള്‍ക്ക് കീഴില്‍ എഴുതിച്ചേര്‍ത്ത ഇംഗ്ലീഷിലുള്ള discription( മലയാളത്തിലും ആകാമായിരുന്നു) പെട്ടെന്ന് വായിച്ച് തീര്‍ക്കാന്‍ കഴിയുന്നുണ്ടോ? സംവിധായകന്റെ മുന്‍ സിനിമകളെ അപേക്ഷിച്ച് ഈ സിനിമയുടെ ആസ്വാദനനത്തില്‍ ഉടലെടുത്ത ചില സന്ദേഹങ്ങളാണ് മുകളിലത്തേത്. പറഞ്ഞു പഴകിയ കഥപറയല്‍ ശീലം സ്വയം പുതുക്കാനുള്ള സംവിധായകന്റെ ശ്രമം അഥവാ ഫോമിന് കൂടുതല്‍ പ്രാധാന്യം കൊടുക്കാനുള്ള ശ്രമം സിനിമയുടെ സാധ്യതയോ പരിമിതിയോ എന്ന് പറയേണ്ടത് സിനിമാ നിരൂപകരാണെന്നിരിക്കെ എന്റെ ആസ്വാദനം ഇവിടെ നിര്‍ത്തുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...