...
Home Entertainments പുതിയ സിനിമയിലേക്കുള്ള വിളിയിൽ സന്തോഷപൂർവം മനീഷ കൊയ്‌രാള

പുതിയ സിനിമയിലേക്കുള്ള വിളിയിൽ സന്തോഷപൂർവം മനീഷ കൊയ്‌രാള

ദീർഘകാലം സിനിമയിൽ നിന്നും മാറി നിന്ന ശേഷം ആണ് താരം തിരികെ സിനിമയിലെക്ക് എത്തുന്നത്. മല്ലികാജാൻ എന്ന കഥാപാത്രത്തെയാണ് ഇവർ അവതരിപ്പിക്കുന്നത്.

259

ഹിറ്റ്‌ സിനിമകൾ സമ്മാനിച്ച സഞ്ജയ്‌ ലീല ബാൻസാലിയുടെ പുതിയ സിനിമ റിലീസിന് ഒരുങ്ങുമ്പോൾ സിനിമയിലെ തന്റെ അവസരത്തെ പറ്റി സന്തോഷത്തോടെ പ്രതികരിക്കുകയാണ് നായിക മനീഷ കൊയ്‌രാള
. സഞ്ജയ്‌ ലീല ബാൻസാലി ഒ ടി ടി ക്കായി നിർമ്മിച്ച പുതിയ സിനിമയായ ഹീർമാൻഡിയിലാണ് ഇരുവരും ഒന്നിക്കുന്നത്.

നീണ്ട 28 വർഷമാണ് ഈ അവസരത്തിനായി കാത്തിരുന്നത് എന്നാണ് മനീഷ കൊയ്‌രാളയുടെ പ്രതികരണം. ദീർഘകാലം സിനിമയിൽ നിന്നും മാറി നിന്ന ശേഷം ആണ് താരം തിരികെ സിനിമയിലെക്ക് എത്തുന്നത്. മല്ലികാജാൻ എന്ന കഥാപാത്രത്തെയാണ് ഇവർ അവതരിപ്പിക്കുന്നത്.

വാർത്തസമ്മേളനത്തിൽ അതീവ സന്തോഷത്തോടെയും ആഭിമാനത്തോടെയും ആയിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ പുതിയ കഥാപാത്രം പൂർണ്ണമായും ഒരു സംവിധായക നിർമ്മിതി ആണെന്നും, എന്നിൽ നിന്നും ആ കഥാപാത്രത്തെ പുറത്തെടുത്തത്തിൽ ഉള്ള പൂർണ്ണമായ ക്രെഡിറ്റ്‌ സംവിധായകന് ആണെന്നും താരം പ്രതികരിച്ചു. വർഷങ്ങൾക്ക് ശേഷം മനീഷ കൊയ്രാള തിരികെ വരുന്നതിൽ ഉള്ള സന്തോഷത്തിലാണ് ആരാധകരും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.