...
Home Sports ടി20യിൽ 500 സിക്‌സർ നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ

ടി20യിൽ 500 സിക്‌സർ നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ

മത്സരത്തിന് മുൻപായി 497 സിക്‌സറുകളിൽ നിൽക്കുകയായിരുന്നു രോഹിത്. ചെന്നൈക്ക് എതിരെ സെഞ്ച്വറി നേടിയ രോഹിത് സിക്‌സുകൾ ആകെ അടിച്ചു.

212

രോഹിത് ശർമ്മ ടി 20 ക്രിക്കറ്റിൽ 500 സിക്‌സറുകൾ എന്ന അപൂർവ നാഴികക്കല്ല് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. ചെന്നൈ സൂപ്പർ കിങ്‌സിന് എതിരെ നടന്ന മത്സരത്തിൽ ആണ് രോഹിത് ഈ നേട്ടത്തിൽ എത്തിയത്.

മത്സരത്തിന് മുൻപായി 497 സിക്‌സറുകളിൽ നിൽക്കുകയായിരുന്നു രോഹിത്. ചെന്നൈക്ക് എതിരെ സെഞ്ച്വറി നേടിയ രോഹിത് സിക്‌സുകൾ ആകെ അടിച്ചു. കളിയുടെ 11 -ാം ഓവറിൽ ലെഗ് സൈഡിലൂടെ ജഡേജയെ സിക്‌സ് അടിച്ചാണ് നാഴികക്കല്ലിലെത്തിയത്.

അന്താരാഷ്ട്ര തലത്തിൽ 500 സിക്‌സറുകൾ എന്ന നാഴികക്കല്ല് തികയ്ക്കുന്ന അഞ്ചാമത്തെ താരമാണ് രോഹിത് ശർമ്മ. ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർഡ്, ആന്ദ്രെ റസൽ, കോളിൻ മൺറോ എന്നിവരാണ് ഇതിന് മുമ്പ് 500 സിക്‌സറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്.

ടി20യിൽ ഏറ്റവും കൂടുൽ സിക്‌സടിച്ചവർ ഇവരാണ് :

1056 – ക്രിസ് ഗെയിൽ, 860 -പൊള്ളാർഡ്, 678 -ആൻഡ്രൂ റസൽ, 548 -കോളിൻ മൺറോ, 500 -രോഹിത്ശർമ്മ*, 494 -അലക്‌സ് ഹെയിൽസ്.

ടി20യിൽ ഏറ്റവും കൂടുൽ സിക്‌സടിച്ച ഇന്ത്യക്കാർ:

500 രോഹിത്ശർമ്മ, 383 വിരാട്‌കോഹ്ലി, 331 എം.എസ്. ധോണി

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.