...
Home Entertainments ഹൈക്കോടതിയിൽ നിന്നും ബിഗ്ഗ് ബോസിന് പൂട്ട് വീഴുമോ

ഹൈക്കോടതിയിൽ നിന്നും ബിഗ്ഗ് ബോസിന് പൂട്ട് വീഴുമോ

പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.

217

ഏഷ്യാനെറ്റ്‌ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റമോൾ ഷൈൻ ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഏറ്റവും വലിയ റിലയലിറ്റി ഷോ ആണ് ബിഗ്ഗ് ബോസ്. ബിഗ്ഗ് ബോസ്സ് സീസൺ 6 ൽ നടന്ന ചില സംഭവ വികാസങ്ങൾ ആണ് നിലവിൽ പരിപാടിക്ക് വിനയായത്. ഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയ്ക്ക് എതിരെ ഹൈ കോടതി അഭിഭാഷകൻ ആയ ആദർശ് എസ് നൽകിയ പരാതിയെ തുടർന്ന് ഹൈ കോടതി നോട്ടീസ് അയച്ചു.

ശരീരികമായ ആക്രമണം അടക്കം നിയമവിരുദ്ധ കാര്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു എന്ന് ചൂണ്ടികാട്ടികൊണ്ട് ആയിരുന്നു പരാതി. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. പരിപാടി സംഘടകരായ എന്റമോൾ ഷൈൻ, സ്റ്റാർ ഇന്ത്യ, അവതാരകൻ മോഹൻലാൽ, മത്സരാർത്ഥി ആയിരുന്നു അസി റോക്കി എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.

ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ മുഹമ്മദ് മുസ്തഖ്, എം എ അബ്ദുൽ ഹക്കിം എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുക. വ്യക്തമായ ഉത്തരങ്ങൾ നൽകാൻ സാധിച്ചില്ല എങ്കിൽ ബിഗ്ഗ് ബോസ്സ് ഷോയ്ക്ക് എന്നെന്നേക്കുമായി പൂട്ട് വീഴാനുള്ള സാധ്യതയും തള്ളി കളയാൻ സാധിക്കില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.