...
Home News Kerala അറബിക്കടലിൽ മിമിക്രിക്കാരൻ നീരാളി; ഇന്ത്യൻ തീരത്തുനിന്ന് കണ്ടെത്തുന്നത് ആദ്യം

അറബിക്കടലിൽ മിമിക്രിക്കാരൻ നീരാളി; ഇന്ത്യൻ തീരത്തുനിന്ന് കണ്ടെത്തുന്നത് ആദ്യം

കൊച്ചി ആസ്ഥാനമായ സി.എം .എഫ് .ആർ .ഐ ലെ മോളുസ്ക്കൻ വിഭാഗത്തിൻെറ മുൻ തലവൻ ഡോ. സുനിൽ മുഹമ്മദിൻെറ നേതൃത്വത്തിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ് സജികുമാറും സംഘവും ആണ് ഇത് അറബിക്കടലിൽ നിന്ന് കണ്ടെത്തിയത്.

500

നമ്മുടെ തീരകടൽ ധാരാളം നീരാളികളാൽ സമൃദ്ധമാണ്. പ്രധാനമായും നാല് ഇനം നീരാളികൾ ആണ് വാണിജ്യ അടിസ്ഥാനത്തിൽ നമ്മുടെ തീരക്കടലിൽ നിന്ന് പിടിക്കുന്നത് .ഇവയിൽ കൂടുതലും വിദേശ തീൻ മേശകളിലെ മുമ്പന്മാര് ആയതിനാൽ അവ നമുക്ക് ധാരാളം വിദേശ നാണ്യം സമ്പാദിച്ചു തരുന്നു. എന്നാൽ സി .എം .എഫ് .ആർ .ഐ ലെ ശാസ്ത്രജ്ഞർ കേരളത്തിൻെറ തീരക്കടലിൽനിന്നും മിമിക്രിക്കാരൻ നീരാളിയായ തോമോഒക്‌ടോപ്‌സ്‌ മിമിക്കസ് (Thaumoctupus mimicus) എന്ന ഇനത്തിൽപെട്ട നീരാളിയെ കണ്ടെത്തി.

ഇത് ആദ്യമായാണ് ഇന്ത്യൻ തീരത്തുനിന്ന് ഈ വിഭാഗത്തിൽപ്പെട്ട നീരാളിയെ കണ്ടെത്തുന്നത്. കടലിലെ മിമിക്രിക്കാരൻ ആയ ഈ നീരാളിക്ക് മറ്റു പല ജീവികളെ പോലെ ശരീരത്തെ മാറ്റിയെടുക്കാൻ സാധിക്കുകയും അത് ഉപയോഗിച്ച് ഭക്ഷണം തേടുകയും ശത്രുക്കളിൽ നിന്ന് രക്ഷനേടുകയും ചെയ്യും.

പ്രധനമായും കടൽ സിംഹ മത്സ്യം , നങ്ക് മത്സ്യം, കടൽ പാമ്പ് മുതലായ കടൽ ജീവികളെ ആണ് ഇവ സാധാരണ അനുകരിക്കാറ് . മിമിക്രിക്കാരൻ നീരാളിയെ ആദ്യമായ് കണ്ടെത്തിയത് ഇൻഡോനേഷ്യയിലെ തീരക്കടലിൽ നിന്നും ആണ് . ഇന്ത്യനോഷ്യ കൂടാതെ മലേഷ്യ , തായ്‌ലൻഡ് , ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ഈ വിഭാഗത്തിൽ പെട്ട നീരാളിയെ ഇതിന് മുൻപ് കണ്ടിട്ടുള്ളത്.

കൊച്ചി ആസ്ഥാനമായ സി.എം .എഫ് .ആർ .ഐ ലെ മോളുസ്ക്കൻ വിഭാഗത്തിൻെറ മുൻ തലവൻ ഡോ. സുനിൽ മുഹമ്മദിൻെറ നേതൃത്വത്തിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ് സജികുമാറും സംഘവും ആണ് ഇത് അറബിക്കടലിൽ നിന്ന് കണ്ടെത്തിയത്. ഈ കണ്ടെത്തൽ ഉൾപ്പെട്ട പ്രബന്ധം അമേരിക്ക ആസ്ഥാനമായ മലക്കോളജിക്കൽ ജേർണലിൽ 2020 സ്പെറ്റംബർ മാസം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.