...
Home Entertainments ഗൗതം വാസുദേവ് മേനോൻ മലയാളത്തിലേക്ക്

ഗൗതം വാസുദേവ് മേനോൻ മലയാളത്തിലേക്ക്

മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുമെന്നും ദുല്‍ഖര്‍ ചിത്രം എബിസിഡിയുടെ രചയിതാക്കളാവും ഈ സിനിമയുടെ രചനയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

222

തമിഴ് സിനിമയിൽ ഏറെ ആരാധകർ ഉള്ള സംവിധായകൻ ആണ് ഗൗതം വാസുദേവ് മേനോൻ. സംവിധായകനായും നടനായും ഒക്കെ സിനിമ പ്രേക്ഷകരുടെ പ്രിയ താരം മലയാളത്തിൽ തന്റെ ആദ്യ സിനിമയ്ക്കായി തയാറാകുന്നതായാണ് റിപ്പോർട്ട്‌.

സമീപകാലത്ത് വലിയ ഹിറ്റുകൾ അവകാശപ്പെടാൻ ഇല്ലെങ്കിലും ഒരു ബ്രാൻഡ് വാല്യൂ ഉണ്ടാക്കിയ സംവിധായകൻ എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ ഈ റിപ്പോർട്ട്‌ നോക്കി കാണുന്നത്. മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും, സംവിധായകനായിട്ടായിരിക്കും ഇത്തവണ മലയാളത്തിലേക്ക് വരുന്നത്.

മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുമെന്നും ദുല്‍ഖര്‍ ചിത്രം എബിസിഡിയുടെ രചയിതാക്കളാവും ഈ സിനിമയുടെ രചനയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് മലയാളത്തിലാണോ തമിഴിലാണോ എന്ന വിവരം ലഭ്യമല്ലെന്നുമാണ് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട്.

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ ചിത്രം നിര്‍മ്മിക്കുമെന്നും ഏറെക്കുറെ കണ്‍ഫേംഡ് ആണ് ഈ പ്രോജക്റ്റ് എന്നും അദ്ദേഹം പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.