8 March 2026

ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകം; ചുവന്ന ലിപ്സ്റ്റിക് നിരോധിച്ച് ഉത്തരകൊറിയ

ചുവന്ന ലിപ്സ്റ്റിക്ക് ധരിക്കുന്ന സ്ത്രീകൾ വളരെ ആകർഷകമായി കാണപ്പെടുന്നുവെന്നും ഇത് രാജ്യത്തിന്റെ ധാർമിക തകർച്ചയ്ക്ക് കാരണമാകുമെന്നും സർക്കാർ കരുതുന്നു.

ചില രാജ്യങ്ങൾ ചില വിചിത്ര നിയമങ്ങൾ കൊണ്ടുവരുമ്പോൾ തുഗ്ലക് പരിഷ്ക്കാരങ്ങൾ എന്ന് പറയാറുണ്ട്. അത്തരത്തിൽ കർശനവും അസാധാരണവും ആയ നിയമങ്ങൾ കൊണ്ട് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ശക്തമായ നിയമങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാറുണ്ട്. നിരവധി ജനപ്രിയ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകൾക്ക് ഭരണകൂടം രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. നിയമങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് ഉത്തര കൊറിയൻ സർക്കാർ. അതും വളരെ വിചിത്രമായ ഒരു കാരണം കൊണ്ട്.

കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാൽ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉൻ സർക്കാരിന്റെ ലിപ്സ്റ്റിക്ക് നിരോധനം. നേരത്തെ തന്നെ കനത്ത തരത്തിൽ മേക്കപ്പ് ഉപയോഗിക്കുന്നതിനെ ഉത്തരകൊറിയ നിന്ദിക്കുകയും പാശ്ചാത്യ സ്വാധീനത്തിന്റെ അടയാളമായി കാണുകയും അടയാളപ്പടുത്തുകയും ചെയ്തിട്ടുണ്ട്. ഒപ്പം ചുവന്ന ലിപ്സ്റ്റിക്ക് ധരിക്കുന്ന സ്ത്രീകൾ വളരെ ആകർഷകമായി കാണപ്പെടുന്നുവെന്നും ഇത് രാജ്യത്തിന്റെ ധാർമിക തകർച്ചയ്ക്ക് കാരണമാകുമെന്നും സർക്കാർ കരുതുന്നു. യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ സർക്കാർ ഇതിനാൽ ചുവന്ന ലിപ്സ്റ്റിക് നിരോധിക്കുകയും സ്ത്രീകൾ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട് അനുസരിച്ച്, സ്ത്രീകളുടെ മേക്കപ്പ് പരിശോധിക്കാൻ ഉത്തര കൊറിയൻ സർക്കാർ നിരവധി ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഗ്യുചാൽഡേ അല്ലെങ്കിൽ ഫാഷൻ പോലീസ് എന്നാണ് ഇവർ അറിയപ്പെടുക. വ്യക്തിഗത ഫാഷനിലെ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ വിവിധ പദ്ധതികളും പ്രയോഗിക്കുന്നുണ്ട്. പതിവ് പരിശോധനകൾ ഇതുവഴി ഉണ്ടാകും. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കഠിനമായ ശിക്ഷകളും പിഴകളും ഉണ്ടാകും. മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ അടയാളമെന്ന് ചൂണ്ടിക്കാട്ടി വ്യക്തി സ്വാതന്ത്ര്യയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഉത്തരകൊറിയ സമീപ വർഷങ്ങളിൽ നിരോധിച്ചിട്ടുണ്ട്. സ്‌കിന്നി ജീൻസ്‌ ഉപയോഗം മുതൽ ബോഡി പിയേർസിങ് വരെ ഇതിൽ ഉൾപ്പെടുന്നു. മുടി വെട്ടുന്നതിന് പോലും രാജ്യത്ത് നിയന്ത്രണങ്ങൾ ഉണ്ട്. അനുവദനീയമായ ഹെയർസ്റ്റൈലുകൾ അടങ്ങിയ മാർഗനിർദേശം തന്നെ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് 10 ഉം സ്ത്രീകൾക്ക് 18 ഉം ഹെയർ സ്റ്റൈലുകളാണ് ഇതനുസരിച്ച് സ്വീകരിക്കാൻ ആവുക. നേരത്തെ രാജ്യത്തെ യുവാക്കളുടെ വസ്ത്രധാരണ രീതിയെ അപലപിച്ച് കൊണ്ട് അധികൃതർ ലേഖനം പുറത്തിറക്കിയിരുന്നു.

Share

More Stories

തലമുറ മാറ്റത്തിനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ്

0
പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ തലമുറമാറ്റത്തിന് സാധ്യത ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് പിന്മാറുകയും പകരം അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ്...

‘സ്ത്രീകൾ ഇന്ത്യയെ എങ്ങനെ ശക്തിപ്പെടുത്തുന്നു’?

0
ഇന്ത്യയിലെ സ്ത്രീകൾ നമ്മുടെ സംസ്‌കാരത്തിൻ്റെയും സമൂഹത്തിൻ്റെയും സംരക്ഷകരാണ്. കുടുംബത്തിലെ ഏക വരുമാനക്കാരായവരും ചിലപ്പോൾ ഏക വരുമാനക്കാരുമായതിന് പുറമേ, എണ്ണമറ്റ വിധങ്ങളിൽ അവർ നമ്മുടെ സാമ്പത്തിക ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുന്നു. വീട് നടത്തുന്നതും സ്ത്രീകളാണ്. കുട്ടികളെ വളർത്തൽ,...

ഇറാൻ്റെ എണ്ണ സംഭരണശാല ഇസ്രായേൽ ആക്രമിച്ചു, 30 ഇന്ധന ടാങ്കുകളും സംഭരണശാലകളും തകർന്നു

0
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, സംഘർഷം ഇപ്പോൾ അതിൻ്റെ തീവ്രതയിലേക്ക് എത്തിയിരിക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ ശേഖരണങ്ങളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന വൻ ആക്രമണങ്ങൾ...

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

Featured

More News