| ആൻസി വിഷ്ണു
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തീയറ്ററിൽ എത്തിയിരിക്കുന്ന ‘ഗുരുവായൂരമ്പല നടയിൽ ‘ ആദ്യ ദിവസം പോയി കാണുവാൻ തീരുമാനിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ നിർമ്മിക്കപ്പെടുന്ന സിനിമകളോടുള്ള വിശ്വാസം കൊണ്ടും, പൃഥ്വിരാജ് എന്ന നടൻ പ്രേക്ഷകർക്ക് കൊടുക്കുന്ന വിശ്വാസം കൊണ്ടും തന്നെയാണ്, കഴിഞ് പോയ വർഷങ്ങളിൽ മലയാള സിനിമാ മേഖലക്കും പ്രേക്ഷകർക്കും പൃഥ്വിരാജ് എന്ന നടനും സംവിധായകനും നിർമാതാവും നൽകിയിരിക്കുന്ന വിശ്വാസം വലുത് തന്നെയാണ്, ആ വിശ്വാസം കൂടുതൽ ഊട്ടിയുറപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട് ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയും.
വളെരെ ക്രിത്യതയുള്ള തിരക്കഥ, സസൂക്ഷ്മം തന്നെ പ്ലേസ് ചെയ്തിട്ടുള്ള തമാശകൾ, കാസ്റ്റിംഗ്, ഓരോ കഥാപാത്രങ്ങളുടെയും ഡയലോഗ് ഡെലിവറി, എല്ലാത്തിലും സംതൃപ്തി നൽകിയൊരു സിനിമ എന്ന് വേണം പറയാൻ. വിപിൻ ദാസ് എന്ന സംവിധായകന്റെ മറ്റൊരു Clean entertainer, ഒരിടത്തും പാളി പോകാത്ത തിരക്കഥ ഒരിടത്തും പാളി പോകാത്ത തമാശകൾ.
ഓരോ സീനിലും വന്ന് പോയ കഥാപാത്രങ്ങൾ തമ്മിൽ നല്ലൊരു കണക്ഷൻ തോന്നിയെന്നത് മറ്റൊരു പ്രത്യേകത ആയിരുന്നു. റൊമാന്റിക് ഹീറോയിൽ നിന്ന്, സീരിയസ് കഥാപാത്രങ്ങൾ മാത്രം ചെയ്യുന്ന നടനിൽ നിന്ന് വളെരെ ക്ലാരിറ്റിയോടെ തമാശകൾ ചെയ്യാൻ കഴിയുന്ന അഭിനേതാവിലേക്കുള്ളപൃഥ്വിരാജിന്റെ വളർച്ച ഒരു സിനിമാസ്നേഹി എന്ന നിലയിൽ ഞാൻ എന്ന പ്രേക്ഷകയെ സംതൃപ്തിപ്പെടുന്നുണ്ട്.
തമാശകൾ ചെയ്ത് ഇതിന് മുന്നേയും പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ചിട്ടുള്ള ബേസിലിന്റെയും പൃഥ്വിരാജ് ന്റെയും കോമ്പിനേഷൻ സീനുകൾ എല്ലാം തീയറ്ററിൽ നിറയെ ചിരിപടർത്തിയിട്ടുണ്ട്.
അനശ്വര, നിഖില വിമൽ, രേഖ, ജഗദീഷ് എല്ലാവരും നന്നായി തന്നെ perform ചെയ്ത സിനിമ,സ്ത്രീവിരുദ്ധതകൾ ഇല്ലാതെയും,ഡബിൾ മീനിംഗ് കോമെഡികൾ ഇല്ലാതെയും പ്രേക്ഷകരെ ചിരിപ്പിക്കാം എന്ന് തന്നെ പറയാവുന്ന clean and decent Entertainer. തീയറ്ററിൽ കണ്ട് ചിരിച്ചും കയ്യടിച്ചും ആസ്വദിച്ച് കാണേണ്ട സിനിമ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സിനിമകൾക്ക് വേണ്ടി കാശും സമയവും ധൈര്യമായി ഇൻവെസ്റ്റ് ചെയ്യാം എന്ന് തന്നെ പറയാം.



