48 ഓവറിൽ നിന്നുമായി 315 റൺസ്; ഇന്ത്യയുടെ ചരിത്ര വിജയത്തിന് 24 വർഷം

അതി നിർണ്ണായകമായ ഒരു ഇന്നിഗ്‌സിലൂടെ ഇന്ത്യൻ പ്രതീക്ഷകൾ വീണ്ടും ചിറക് മുളപ്പിക്കാൻ സഹായിച്ച 83 പന്തിൽ നിന്നും നേടിയ 82 റൺസിന്റെ ഇന്നിഗ്‌സുമായി മടങ്ങുമ്പോൾ നിറഞ്ഞ കയ്യടികളുമായി ഗാലറി അയാളെ എതിരേറ്റു.

| ഷമീൽ സലാഹ്

48 ഓവറിൽ നിന്നുമായി 315 റൺസ് എന്ന ഭീമമായ ലക്ഷ്യം പിന്തുടരുക എന്നത് തന്നെ തീർത്തും അസാധ്യമെന്ന്‌ തോന്നിപ്പിച്ച ആ കാലത്തിലെ ആ അഭിമാന പോരാട്ടം. മറുപടി ബാറ്റിങ്ങിൽ, ധാക്കയിലെ സ്റ്റേഡിയത്തിലും എമ്പാടുമുള്ള ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിലുള്ള ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ആവേശത്തിന്റെ കൊടുമുടിയിലേറ്റി ഇന്ത്യയുടെ മിന്നൽ തുടക്കവും….
സച്ചിൻ -ഗാംഗുലി ഓപ്പണിങ് ജോഡി പാക് ബൗളർമാരെ ബൗണ്ടറികളുമായി എതിരേറ്റപ്പോൾ., അസർ മഹ്മൂദിനെതിരെ തുടരെ ബൗണ്ടറികളുമായി സച്ചിൻ കൂടുതൽ കത്തിക്കയറുകയും ചെയ്തു.

അപ്പോഴായിരുന്നു അത് സംഭവിച്ചത്. വമ്പൻ സ്കോറിനെതിരെ പൊരുതാൻ ആ ടൂർണമെന്റിൽ മാരക ഫോമിൽ ഉണ്ടായിരുന്ന, ഏറെ പ്രതീക്ഷകൾ വെച്ചിരുന്ന ലിറ്റിൽ മാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ പുറത്ത്.!!!
മത്സരത്തിന്റെ ഒമ്പതാം ഓവറിൽ അഫ്രീദിയുടെ പന്തിൽ സച്ചിനിൽ നിന്നും ഏറെ തല്ല് വാങ്ങിയ അസർ മഹ്മൂദിന്റെ കൈകളിൽ തന്നെ ഒതുങ്ങി 26 പന്തിൽ നിന്നും 7 ബൗണ്ടറികളുടെയും, 1 സിക്സറിന്റെയും അകമ്പടിയിൽ 41 റൺസിന്റെ തകർപ്പൻ ഇന്നിംഗ്സുമായി സച്ചിൻ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 77 റൺസ്. വിജയത്തിലേക്കുള്ള ദൂരം ഇനിയുമുണ്ടെന്നിരിക്കെ സാധ്യതകൾ അവസാനിച്ചെന്ന് തോന്നിപ്പിച്ച സന്ദർഭം.

ആ ടൂർണമെന്റിൽ 1സെഞ്ചുറിയും, 2 അർധ സെഞ്ചുറിയും അടക്കം ഫോമിൽ തന്നെയുള്ള ക്യാപ്റ്റൻ അസറിന്റെ ഊഴം കാത്തിരിക്കുമ്പോൾ..തനിക്ക് മുന്നേ ബാറ്റിങ്ങിനായി അസർ മൈതാനത്തേക്ക് പറഞ്ഞു വിട്ടത് റോബിൻ സിങ്ങിനെയായിരുന്നു. ആദ്യം ഒന്ന് അന്ധാളിച്ചെങ്കിലും, മാസങ്ങൾക്ക് മുമ്പ് ഇതുപോലൊരു രണ്ടാം നമ്പറിൽ വന്നു തന്റെ ഒരേയൊരു ഏകദിന സെഞ്ചുറി കൂടി പിറന്ന മത്സരം ഓർത്തപ്പോൾ…..വീണ്ടും പ്രദീക്ഷകൾക്ക് ചിറക് വെച്ചു. ആ തന്ത്രം വിജയിക്കുകയും ചെയ്തു.!!!

ഗാംഗുലി ഒരറ്റത്ത് നങ്ങൂരമിട്ട് പക്വതയോടെ കളിച്ചപ്പോൾ… മത്സര ഗതിക്കനുസരിച്ചു കൃത്യമായ ഇടവേളകളിൽ ആക്രമണത്തിന്റെ ഗിയർ മാറ്റി മൽസരം ഇന്ത്യൻ വരുതിയിലാക്കിയ ഇരു ഇന്നിംഗ്സ് റോബിൻ കളിച്ചു. ഒപ്പം ഗാംഗുലിയുടെ സെഞ്ചുറിയും കടന്ന ഘട്ടവും താണ്ടിയപ്പോൾ ഇന്ത്യ വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ചു.38 ഓവറുകൾ പിന്നിടുമ്പോൾ ഈ കൂട്ട്കെട്ട് 250/1എന്ന നിലയിലേക്കും എത്തിച്ചു. ഇനിയുള്ള 10 ഓവറിൽ 65 റൺസ് മാത്രം മതിയെന്ന നിലയിൽ നിൽക്കെ റോബിൻ സിങ് പുറത്തായി.!!!

അതി നിർണ്ണായകമായ ഒരു ഇന്നിഗ്‌സിലൂടെ ഇന്ത്യൻ പ്രതീക്ഷകൾ വീണ്ടും ചിറക് മുളപ്പിക്കാൻ സഹായിച്ച 83 പന്തിൽ നിന്നും നേടിയ 82 റൺസിന്റെ ഇന്നിഗ്‌സുമായി മടങ്ങുമ്പോൾ നിറഞ്ഞ കയ്യടികളുമായി ഗാലറി അയാളെ എതിരേറ്റു. 4 ഫോറുകളും 2 സിക്സറുകളുമായിരുന്ന അയാൾ നേടിയതെങ്കിലും ധാരാളം ഡബിളുകൾ ആ ഇന്നിഗ്‌സിൽ ഉണ്ടായിരുന്നു. വൈകാതെ ഗാംഗുലിയെയും (124) ഇന്ത്യക്ക് നഷ്ടമായപ്പോൾ റോബിൻ സിങ്ങിന്റെ ആ പുറത്താകൽ ഒരു ചെറിയ തകർച്ചയ്ക്ക് കാരണമായി.

പിന്നീട് മറ്റൊരു പ്രദീക്ഷയായിരുന്ന ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (4), അജയ് ജഡേജ (8), നവജ്യോത് സിദ്ധു (5), നയൻ മോംഗിയ (9) എന്നിവർ കൂടി കാര്യമായ സംഭനയില്ലാതെ പുറത്തായപ്പോൾ മത്സരത്തിന് നാടകീയതയും വർധിച്ചു.

ഒടുവിലെ മത്സര പിരിമുറുക്കങ്ങൾക്കിടയിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ അവസാന ഓവറിൽ ഇന്ത്യക്ക് വേണ്ടിയിരുന്നത് 9 റൺസ്. എന്നാൽ യഥാക്രമം 11 റൺസ് നേടിയ ഹൃഷികേശ് കനിത്കറും 5 റൺസ് നേടിയ ജവഗൽ ശ്രീനാഥും ഒരു പന്ത് ബാക്കി നിൽക്കെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. അവസാന രണ്ട് പന്തിൽ ഇന്ത്യക്ക് മൂന്ന് റൺസ് വേണ്ടിയിരുന്നപ്പോൾ കനിത്കർ നേടിയ ആ പ്രസിദ്ധമായ ബൗണ്ടറിയിലൂടെ. ചരിത്ര വിജയത്തിന് ഇന്ന് 24 വർഷം പിന്നിട്ടിരിക്കുന്നൂ

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘യുദ്ധചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്’; ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം അമേരിക്ക തകർത്തു

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ദൽഹിയിൽ ബുധനാഴ്‌ച പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാന കമ്പനിയായ മഹൻ എയറിൻ്റെതാണ് ആക്രമിക്കപ്പെട്ട വിമാനം. അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനമാണ് ആക്രമണമെന്ന്...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...