7 March 2026

വെറും മുപ്പത്തിമൂന്ന് വയസ്; മൂന്ന് പതിറ്റാണ്ടുകളിലും കളിക്കളത്തിലുണ്ടായിരുന്ന ഇന്ത്യൻ വനിത

വിവാഹം കഴിഞ്ഞാൽ അഭിനയിക്കുമോ? സ്പോർട്സിൽ തുടരുമോ? ജോലിക്ക് പോവുമോ എന്നൊക്കെ ചോദിക്കുന്ന നാട്ടിലാണ് അമ്മയായ സാനിയ ചോദിക്കുന്നവരുടെ മുഖത്തിനു നേർക്ക് പന്ത് പായിക്കുന്നത്.

| നെൽസൺ ജോസഫ്

ഒരു ഇന്ത്യൻ വനിതാ ടെന്നീസ് താരത്തിൻ്റെ പേര് പറയാൻ പറഞ്ഞാൽ ഒരുപക്ഷേ മിക്കവരുടെയും നാവിൽ ആദ്യം വരുന്ന പേര്- ” സാനിയ മിർസ ” ഒരു പക്ഷേ ബഹുഭൂരിപക്ഷം പേരുടെയും അറിവിലുള്ള ഒരേയൊരു ആളും സാനിയ തന്നെ ആയിരിക്കും. ഒരു ഇന്ത്യൻ വനിതാ കായികതാരത്തിൻ്റെ പേര് പറയാൻ പറഞ്ഞാലും ഒരിക്കൽ ആദ്യം അവരുടെ പേര് തന്നെയാവും മനസിലേക്ക് വന്നിരുന്നതും.

ഈ സീസൺ ഒരുപക്ഷേ അവസാന സീസണാവുമെന്ന് സൂചിപ്പിച്ച് സാനിയ വിരമിക്കലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന വാർത്ത കണ്ടപ്പൊ ആദ്യം ഓർമവന്നത് അതുതന്നെയാണ്. മൂന്ന് പതിറ്റാണ്ടുകളിലും കളിക്കളത്തിലുണ്ടായിരുന്ന ഇന്ത്യൻ വനിത..വെറും മുപ്പത്തിമൂന്ന് വയസേയുള്ളൂ അവർക്ക്. രണ്ടായിരത്തി മൂന്നിൽ കളത്തിലിറങ്ങി രണ്ടായിരത്തി ഇരുപതിൽ നാൽപ്പത്തിരണ്ടാം ടൈറ്റിൽ നേടിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരം.

ആറ് ഗ്രാൻഡ്സ്ലാമുകൾ അടക്കം നാൽപ്പത്തിമൂന്ന് കിരീടങ്ങളുള്ള ആ പ്രൗഢഗംഭീരമായ ഷോകേസിനെക്കുറിച്ച് ഒരുപക്ഷേ പലരും അജ്ഞരായിരിക്കാം. സിംഗിൾസ് റാങ്കിങ്ങിൽ ലോക ടോം 100ൽ എത്തിയ ഒരേയൊരു ഇന്ത്യൻ വനിത, ലോക ഡബിൾസ് ഒന്നാം നമ്പരായി 91 ആഴ്ചകൾ തുടർന്ന വനിത…അങ്ങനെ എത്രയേറെ ബഹുമതികൾ.

മാർട്ടിന ഹിൻഗിസിനോടൊപ്പം ഡബിൾസിൽ തോൽവി അറിയാതെ 44 മൽസരങ്ങൾ. അത്തരത്തിലുള്ള ഏറ്റവും നീണ്ട വിജയഗാഥകളിലൊന്നാണ് ഇന്നും. ഒരു പരിക്കിൻ്റെ ബാക്കിയായി ഇടയ്ക്കൊന്ന് കളമൊഴിഞ്ഞതാണു സാനിയ. അതിനിടയിൽ ഗർഭവതിയായി. 2018 ഒക്ടോബറിൽ കുഞ്ഞ് പിറന്നു. പിന്നീട് കുഞ്ഞുമൊത്താണ് യാത്രകൾ.

നീണ്ട ഇരുപത്തിയേഴ് മാസങ്ങൾക്ക് ശേഷം സാനിയ കളത്തിലിറങ്ങിഹൊബാർട്ടിൽ ഉക്രെയിൻ്റെ നാദിയയോടൊപ്പം ഡബിൾസിൽ ഫൈനലിൽ ചൈനീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തുവിട്ട് നാൽപ്പത്തിരണ്ടാം ടൈറ്റിലണിയുമ്പൊ കുഞ്ഞ് ഇഹ്സാന് രണ്ട് വയസ് തികഞ്ഞിട്ടില്ല. അഭിനേത്രികളോട് ആദ്യ സിനിമയുടെ വിജയത്തിൻ്റെ ആഘോഷം തീരുന്നതിനു മുൻപ് വിവാഹത്തെക്കുറിച്ച് ചോദിക്കുന്ന നാട്ടിൽ, വിവാഹം കഴിഞ്ഞാൽ അഭിനയിക്കുമോ? സ്പോർട്സിൽ തുടരുമോ? ജോലിക്ക് പോവുമോ എന്നൊക്കെ ചോദിക്കുന്ന നാട്ടിലാണ് അമ്മയായ സാനിയ ചോദിക്കുന്നവരുടെ മുഖത്തിനു നേർക്ക് പന്ത് പായിക്കുന്നത്.

ടെന്നിസ് ഒരുപാട് കായികക്ഷമത വേണ്ട ഒരു കായിക ഇനമാണ്. അമ്മയായശേഷം അതിലേക്ക് തിരിച്ചുവരുന്നതുതന്നെ ഒരു വലിയ ജോലിയാണ്. ഇരുപത്തിയാറ് വർഷം നീണ്ട സച്ചിൻ തെണ്ടുൽക്കറുടെ കരിയറോളം വലുത് തന്നെയാണ് സാനിയയുടെ ടെന്നീസ് ലോകത്തിലെ നേട്ടങ്ങൾ. ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലിറ്റുകളിലൊരാൾ. ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാ ടെന്നിസ് താരം. അഭിമാനപുരസരം വിടവാങ്ങുക ,ഭാവുകങ്ങൾ.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News