...
Home Entertainments കാന്‍ ചലച്ചിത്രോത്സവ വേദിയിൽ പലസ്തീന് ഐക്യദാര്‍ഢ്യം; ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി

കാന്‍ ചലച്ചിത്രോത്സവ വേദിയിൽ പലസ്തീന് ഐക്യദാര്‍ഢ്യം; ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി

ഇസ്രയേല്‍ നടത്തുന്ന അധിനിവേശ യുദ്ധത്തില്‍ പലസ്തീനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്.

337

ലോക പ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവ വേദിയിൽ പലസ്തീന് ഐക്യദാര്‍ഢ്യവുമായി ‘തണ്ണിമത്തന്‍’ ബാഗുമായി
മലയാള നടിയായ കനി കുസൃതി. പായല്‍ കപാഡിയ സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് അഭിനേതാക്കളായ കനി കുസൃതിയും ദിവ്യ പ്രഭയും കാന്‍ വേദിയിലെത്തിയത്.

സിനിമയുടെ തിയേറ്ററിലെ പ്രദര്‍ശന ശേഷം താരങ്ങള്‍ റെഡ് കാര്‍പറ്റില്‍ അണിനിരന്നു. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്. ഇതിനെല്ലാം പുറമെ കനി കൈയില്‍ കരുതിയ ബാഗാണ് ലേകത്തിന്റെ ശ്രദ്ധ കവര്‍ന്നത്.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവരുടെ പതാകയുടെ തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്. ഈ ചിത്രം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേല്‍ നടത്തുന്ന അധിനിവേശ യുദ്ധത്തില്‍ പലസ്തീനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.