8 March 2026

ട്രെൻഡായി സുഡിയോ; കച്ചവടം പൊടിപൊടിക്കുന്നു

കഴിഞ്ഞ സാമ്പത്തിക വർഷം 46 നഗരങ്ങളിലാണ് സൂഡിയോ പുതിയതായി പ്രവർത്തനം തുടങ്ങിയത്.

രാജ്യത്തെല്ലായിടത്തും സാന്നിധ്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ വസ്ത്ര ബ്രാൻഡായ സൂഡിയോയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. ഒരു മിനിറ്റിൽ വിൽക്കുന്നത് 90 ടീഷർട്ടുകൾ, ഓരോ 60 മിനിറ്റിലും വിൽക്കുന്നത് 20 ഡെനിമുകൾ. ഇങ്ങനെ ഫാഷൻ രംഗത്ത് ട്രെൻഡ് ആയി കഴിഞ്ഞു സുഡിയോ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചതോടെയാണ് സൂഡിയോ രാജ്യത്ത് തംരംഗമായത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു റീട്ടെയിൽ ശൃംഖലയായ വെസ്റ്റ്‌സൈഡിനേക്കാൾ കൂടുതൽ സ്റ്റോറുകൾ ഇപ്പോൾ സൂഡിയോയ്ക്കുണ്ട്. 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ, വെസ്റ്റ്സൈഡിന് 91 നഗരങ്ങളിലായി 232 സ്റ്റോറുകളാണ് ഉണ്ടായിരുന്നത്.

2016-ൽ പ്രവർത്തനം തുടങ്ങിയ സുഡിയോയ്ക്ക് 161 നഗരങ്ങളിലായി 545 സ്‌റ്റോറുകളുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 46 നഗരങ്ങളിലാണ് സൂഡിയോ പുതിയതായി പ്രവർത്തനം തുടങ്ങിയത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പരമാവധി പുതിയ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കെത്തിക്കുന്നതാണ് സൂഡിയോയിലെ വിൽപന വർധിക്കുന്നതിന് കാരണമെന്ന് ട്രെന്റ് വ്യക്തമാക്കി.

ഒരു സ്റ്റോർ 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഒരുക്കുന്നത്. 3 മുതൽ 4 കോടി രൂപ വരെയാണ് ഒരു പുതിയ സ്റ്റോർ സജ്ജമാക്കുന്നതിന് ടാറ്റ നിക്ഷേപിക്കുന്നത്. ട്രെന്റ് അനുബന്ധ സ്ഥാപനമായ ബുക്കർ ഇന്ത്യ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഫിയോറ ഹൈപ്പർമാർക്കറ്റ് ലിമിറ്റഡിന്റെ കീഴിലാണ് സുഡിയോ പ്രവർത്തിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ, എഫ്എച്ച്എൽ അതിന്റെ മൊത്ത വരുമാനം 192.33 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ മൊത്തം വരുമാനം 187.25 കോടി രൂപയായിരുന്നു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News