...
Home Entertainments രജനിയും കമലും അരങ്ങ് വാണ എൺപതുകളിൽ തമിഴ് ഇൻഡസ്ട്രിയെ വിറപ്പിച്ച നടൻ

രജനിയും കമലും അരങ്ങ് വാണ എൺപതുകളിൽ തമിഴ് ഇൻഡസ്ട്രിയെ വിറപ്പിച്ച നടൻ

ലോകേഷ് കനകരാജ് ഉൾപ്പടെ ഉള്ളവർ കാരക്ടർ റോൾ ചെയ്യാൻ വിളിച്ചിട്ടും രാമരാജൻ പോയില്ല. 50 ചിത്രങ്ങളിൽ നായകൻ ആയി അഭിനയിച്ച ശേഷമേ മറ്റുവേഷങ്ങളിൽ അഭിനയിക്കൂ എന്ന് രാമ രാജൻ എടുത്ത വ്രതത്തിൽ തന്നെ ഉറച്ച് നിന്നു.

255

| രാഹുൽ ഹമ്പിൾ സനൽ

രജനീകാന്തും കമൽ ഹാസനും അരങ്ങ് വാഴുന്ന എൺപതുകളിൽ തുടർച്ചയായി 11 ചിത്രങ്ങളിൽ നായകൻ ആയി, ആ ചിത്രങ്ങൾ 100 ദിവസം ഓടിച്ച് തമിഴ് ഇൻഡസ്ട്രിയെ വിറപ്പിച്ച ഒരു നടൻ ഉണ്ട്. രാമരാജൻ. അടുത്ത ചിത്രം “കരകാട്ടക്കാരൻ ” 400 ദിവസം 4 തീയറ്ററിൽ ഓടിച്ച് പിന്നെയും ഞെട്ടിച്ചു.

ഗ്രാമങ്ങളിലെ തീയറ്ററുകളിലായിരുന്നു രാമരാജന് ആരാധകർ ഏറെയും. “ഗ്രാമ രാജൻ “എന്നും ” റൂറൽ സൂപ്പർ സ്റ്റാർ ” എന്നും വിശേഷണം കിട്ടിയ താരം ആയി രാമരാജൻ വളർന്നു. തൊണ്ണൂറുകളുടെ പകുതിയോടെ രാമരാജൻ്റെ ഫോർമുലകൾ തെറ്റി തുടങ്ങി. സിനിമകൾ കുറഞ്ഞു. സിനിമകൾ പരാജയപ്പെട്ടു

2001 ൽ സ്വന്തമായി സംവിധാനം ചെയ്ത “സീറിവരും കാളൈ ” എന്ന ചിത്രത്തിന് ശേഷം പിന്നീട് രാമരാജൻ അഭിനയിച്ചത് 2012ൽ മേദൈ എന്ന ചിത്രത്തിൽ ആണ് . രാമ രാജൻ്റെ കാലം കഴിഞ്ഞു, പ്രായം ആയി.. രൂപം മാറി, പലർക്കും അദ്ദേഹത്തെ അറിയില്ല എന്നൊക്കെ വിമർശനങ്ങൾ വന്നു. പ്രശസ്തനടി നളിനിയുമായുള്ള വിവാഹബന്ധവും വേർപിരിഞ്ഞു.

ലോകേഷ് കനകരാജ് ഉൾപ്പടെ ഉള്ളവർ കാരക്ടർ റോൾ ചെയ്യാൻ വിളിച്ചിട്ടും രാമരാജൻ പോയില്ല. 50 ചിത്രങ്ങളിൽ നായകൻ ആയി അഭിനയിച്ച ശേഷമേ മറ്റുവേഷങ്ങളിൽ അഭിനയിക്കൂ എന്ന് രാമ രാജൻ എടുത്ത വ്രതത്തിൽ തന്നെ ഉറച്ച് നിന്നു. അങ്ങനെ രാമരാജൻ നായകൻ ആയി തന്നെ തൻ്റെ 45 മത് സിനിമ പൂർത്തീകരിച്ചു. “സാമാനിയൻ “
സിനിമ ഇന്നലെ ഇറങ്ങി.

തൻ്റെ അറുപ്പത്തിരണ്ടാം വയസിൽ ,വിമർശിച്ചവരെ എല്ലാം ഞെട്ടിച്ചു കൊണ്ട് സിനിമക്ക് തമിഴ്നാട്ടിൽ മികച്ച അഭിപ്രായം ലഭിച്ചിരിക്കുകയാണ്. തൻ്റെ സിനിമകളിലെ പ്രധാന വിജയ ഘടകമായിരുന്ന ഇളയരാജയും രാമരാജനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പേരും സാമാനിയന് കിട്ടി

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.