മലയാളത്തിലെ ഈ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നായ മഞ്ഞുമ്മൽ ബോയ്സിന് എതിരായി കഴിഞ്ഞ ദിവസം ആണ് സംഗീത സംവിധായകൻ ഇളയരാജ രംഗത്ത് വന്നത്. ഗുണ എന്ന സിനിമയ്ക്ക് വേണ്ടി താൻ ചിട്ടപ്പെടുത്തിയ ഗാനം അനുമതി ഇല്ലാതെ സിനിമയിൽ ഉപയോഗിച്ചതിന് എതിരായി നിയമനടപടികളിലേക്ക് നീങ്ങുന്നു എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇളയരാജയുടെ ഈ വിവാദ പരാമർശങ്ങൾക്ക് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ നിലവിൽ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശം. അവരിൽ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴിൽ മാത്രമല്ല, മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിതാണ്” എന്നാണ് നിർമ്മാതാക്കളിൽ ഒരാളായ ഷോൺ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേ സമയം ഈ പറയുന്ന വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടിലും വന്‍ വിജയമാണ് നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടിയിലധികം നേടിയ ചിത്രം ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്റെ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. സിനിമ വന്‍ വിജയം നേടിയതിനൊപ്പം കണ്മണി അന്‍പോട് എന്ന ഗാനം വീണ്ടും ആസ്വാദനശ്രദ്ധ നേടിയിരുന്നു. സിനിമയുടെ അണിയറക്കാരെയും താരങ്ങളെയും കമല്‍ ഹാസന് ചെന്നൈയിലേക്ക് ക്ഷണിച്ച് കണ്ടിരുന്നു. അദ്ദേഹം അഭിനയിച്ച് 1991 ല്‍ പുറത്തെത്തിയ ഗുണ എന്ന ചിത്രത്തിലേതാണ് കണ്മണി അൻപോട് എന്ന് തുടങ്ങുന്ന ഗാനം.



