...
Home Entertainments ‘ലിറ്റിൽ ഹാർട്സ്’ സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

‘ലിറ്റിൽ ഹാർട്സ്’ സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സിബിയായി ഷെയ്നും ശോശയായി മഹിമയും ആണ് എത്തുന്നത്.

281

ഷെയ്ൻ നിഗമും മഹിമയും നായികനായകന്മാരായി എത്തുന്ന ലിറ്റിൽ ഹാർട്സിന് ജിസിസി രാജ്യങ്ങളില്‍ വിലക്കെന്ന് നിര്‍മ്മാതാവ്. സിനിമയുടെ നിർമ്മാതാവ് ആയ സാന്ദ്ര തോമസാണ് ചിത്രത്തിന്‍റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ജൂൺ 7 ന് റിലീസിന് ഒരുങ്ങി നിൽക്കെ ആണ് ഈ അപ്രതീക്ഷിത വിലക്ക് സിനിമയ്ക്ക് നേരിടേണ്ടി വന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സിബിയായി ഷെയ്നും ശോശയായി മഹിമയും ആണ് എത്തുന്നത്.

ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്സ്. എന്നാല്‍ വളരെ ഖേദത്തോടെ ഞാന്‍ അറിയിക്കട്ടെ ലിറ്റില്‍ ഹാര്‍ട്ട്സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. ഗവണ്‍മെന്‍റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന എന്‍റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇത്.

പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിന്‍റെ കാരണങ്ങള്‍ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ എന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

“നിഗൂഢത പുറത്ത് വരാനുണ്ട്” എന്ന നിർമ്മാതാവിന്റെ വരികൾ ഏറെ ചർച്ചകൾക്ക് ആണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതൊരു പരസ്യ തന്ത്രം ആണോ, അതോ സിനിമയിൽ വളരെ കാതൽ ആയ എന്തേലും വിഷയമുണ്ടോ, അതുമല്ലെങ്കിൽ ഈ വിലക്കിന് പിന്നിൽ മറ്റെന്തെങ്കിലും സത്യങ്ങൾ ഉണ്ടോ എന്ന് തുടങ്ങി ചോദ്യങ്ങൾ നിരവധി ആണ് കമന്റുകൾ ആയും പ്രതികരണങ്ങൾ ആയും പുറത്ത് വരുന്നത്.

കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹൃദയ ഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സന മൊയ്തുട്ടിയും ചേർന്നാണ്. ഗാനരചന വിനായക് ശശികുമാർ. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ബാബുരാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ ആണ്.

ക്യാമറ ലുക്ക് ജോസ്. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാരാജ് കപിൽ.ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, അസോസിയേറ്റ് ഡയറക്ടർ മൻസൂർ റഷീദ്. പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി ഷെരിഫ് മാസ്റ്റർ. പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്- അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ, തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.