...
Home Entertainments സൈനികസേവനത്തിന് ഒടുവിൽ വീണ്ടും പാട്ട് ലോകത്തേക്ക് ബി ടി എസ്

സൈനികസേവനത്തിന് ഒടുവിൽ വീണ്ടും പാട്ട് ലോകത്തേക്ക് ബി ടി എസ്

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം.

343

ഇന്ത്യയിൽ ഉൾപ്പെടെ ഏറെ ആരാധകർ ഉള്ള ബി ടി എസ് ബാൻഡ് സംഘം പുത്തൻ അപ്ഡേഷനുമായി എത്തുന്നു. ആരാധകരെ മുഴുവൻ ആകാംഷയിൽ ആക്കുന്ന വാർത്തയാണ് പുറത്ത് വീട്ടിരിക്കുന്നത്. ബാൻഡ് അംഗം ജിമിന്റെ സോളോ ആൽബം ‘മ്യൂസ്’ ജൂലൈ 19നു പുറത്തിറങ്ങുമെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. ഇരുപത്തിയെട്ടുകാരനായ ജിമിൻ നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് ഇറങ്ങുന്നതോടെയാകും ആൽബത്തിന്റെ റിലീസ്.

ജിമിന്റെ ആദ്യ സോളോ ആൽബം ‘ഫെയ്സ്’ വൻ തരംഗമായിരുന്നു. ഒന്നരക്കൊല്ലത്തെ സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തിയ ബിടിഎസിലെ മറ്റൊരു അംഗം ജിൻ കഴിഞ്ഞ ദിവസം നടത്തിയ സംഗീതപരിപാടി കാണാൻ ആരാധകർ തിക്കി തിരക്കിയിരുന്നു.

2022ലെ ബിടിഎസിന്റെ വേർപിരിയൽ പ്രഖ്യാപനം ആരാധകവൃന്ദത്തെ ഒന്നാകെ ഉലച്ചിരുന്നു. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. ഈ നിയമത്തിനു പിന്നാലെ ആയിരുന്നു ബി ടി എസ്, പാട്ടുകൾ നിർത്തി സൈനിക സേവനത്തിലേക്ക് കടന്നത്.

സൈനികസേവനം പൂർത്തിയാക്കി തങ്ങൾ മടങ്ങിവരുമെന്നും പഴയതുപോലെ വേദികളിലെത്തുമെന്നും ബിടിഎസ് ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു. അവരൊന്നിച്ച് ലോകവേദികൾ കീഴടക്കാൻ വരുമെന്ന പ്രതീക്ഷയിലാണ് ‘ബിടിഎസ് ആർമി’ എന്നറിയപ്പെടുന്ന ആരാധകവൃന്ദം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.