...
Home Entertainments ‘കല്‍ക്കി’യുടെ പ്രഹരം പഠാൻ്റെയും ആനിമലിൻ്റെയും മേല്‍; 19-ാം ദിവസം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 1.88...

‘കല്‍ക്കി’യുടെ പ്രഹരം പഠാൻ്റെയും ആനിമലിൻ്റെയും മേല്‍; 19-ാം ദിവസം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 1.88 കോടി

മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി

291

ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി 19-ാം ദിവസവും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് നാഗ് അശ്വിന്‍ -പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എ.ഡി’. ആഗോള തലത്തില്‍ 1000 കോടി പിന്നിട്ട ചിത്രം ഇന്ത്യയില്‍ മാത്രം കഴിഞ്ഞ പതിനെട്ട് ദിവസം കൊണ്ട് സ്വന്തമാക്കിയത് 580.15 കോടിയാണ്. 19-ാം ദിവസം ലഭിച്ച 1.88 കോടി കൂടി വരുമ്പോള്‍ 5.82.03 കോടി രൂപ ഇതുവരെ ചിത്രം ഇന്ത്യയില്‍ നിന്ന് കളക്റ്റ് ചെയ്‌തു.

ഇതോടെ ഷാരൂഖ് ഖാൻ ചിത്രം ‘പഠാന്‍’, രൺബീർ കപൂറിൻ്റെ ആനിമൽ എന്നീ സിനിമകളുടെ ഇന്ത്യൻ കളക്ഷൻ റെക്കോ‍ർഡുകളെയാണ് കൽക്കി 19 ദിവസം കൊണ്ട് തകർത്തത്. 548 കോടിയായിരുന്നു പത്താൻ്റെ ഇന്ത്യൻ ബോക്‌സ് ഓഫീസ് കളക്ഷൻ. അനിമലിൻ്റെ ഇന്ത്യൻ കളക്ഷൻ 553 കോടിയുമാണ്.

കല്‍ക്കിക്ക് 17.71 ശതമാനം ഒക്യുപെന്‍സിയാണ് തെലുങ്കില്‍ ഇന്ന് ഉള്ളത് എന്നാണ് സാക്നില്‍ക്കിൻ്റെ റിപ്പോര്‍ട്ട്. നിലവില്‍ ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമാണ് കല്‍ക്കി 2898 എ.ഡി പ്രഭാസിൻ്റെ 1000 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്‌ത ‘ബാഹുബലി 2’ ആണ് ഇതിന് മുന്നേ 1000 കോടി നേടിയ പ്രഭാസ് ചിത്രം.

ഇന്ത്യൻ മിത്തോളജിയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്‌സ്’, ‘ശംഭാല’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരണം. 3D യിലാണ് സിനിമ ആസ്വദിക്കാൻ കഴിയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.