10 March 2026

ഷാരൂഖ് ഖാനും മകളും ഒന്നിക്കുന്ന സിനിമയിൽ വില്ലനായി അഭിഷേക് ബച്ചൻ

അഭിഷേക് ബച്ചന്‍ എന്ന നടനിലെ മുഴുവൻ കഴിവുകളും ഇതുവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. സങ്കീർണ്ണമായ വേഷങ്ങൾ നൽകുമ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.

ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും പ്രധാന വേഷത്തില്‍ എത്തുന്ന കിംഗിൽ വില്ലനായി അഭിഷേക് ബച്ചന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സോയ അക്തറിന്‍റെ ദി ആർച്ചീസിലൂടെ ഒടിടി അരങ്ങേറ്റത്തിന് ശേഷം, സുഹാന ഖാൻ അഭിനയിക്കുന്ന ആദ്യ ഫീച്ചര്‍ ഫിലിം ആയിരിക്കും കിംഗ്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ആക്ഷൻ മേൽനോട്ടം വഹിക്കുന്നത് സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദാണ്. ഷാരൂഖിന്‍റെ കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയ ചിത്രം പഠാന്‍റെ സംവിധായകനാണ് സിദ്ധാർത്ഥ് ആനന്ദ്.

“അഭിഷേക് ബച്ചന്‍ എന്ന നടനിലെ മുഴുവൻ കഴിവുകളും ഇതുവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. സങ്കീർണ്ണമായ വേഷങ്ങൾ നൽകുമ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കിംഗില്‍ അദ്ദേഹത്തെ നെഗറ്റീവ് റോളിൽ അവതരിപ്പിക്കും. മുഖ്യധാര സിനിമയില്‍ ഇത്തരം ഒരു വേഷം അഭിഷേക് ആദ്യമായാണ്. ഇതിലെ പ്രകടനം അദ്ദേഹത്തിന്‍റെ കരിയറിലും സ്വാധീനം ചെലുത്തും.

ഈ ഓഫര്‍ അറിയിച്ചപ്പോള്‍ ജൂനിയർ ബച്ചൻ ആശ്ചര്യപ്പെട്ടു, എന്നാൽ തന്‍റെ കഥാപാത്രത്തിന്‍റെ ആഴം മനസിലാക്കി അദ്ദേഹം അത് സ്വീകരിച്ചു. ഇതൊരു പ്രത്യേക വേഷമാണ്, പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അഭിഷേകിനെ അവതരിപ്പിക്കാൻ സിദ്ധാർത്ഥ് ആനന്ദിന് വലിയ പദ്ധതികളുണ്ട് ” ഈ ചിത്രവുമായി അടുത്ത വൃത്തങ്ങൾ പീപ്പിംഗ് മൂണ്‍ സൈറ്റിനോട് പറഞ്ഞു.

അതേ സമയം ചിത്രം കഴിഞ്ഞ മെയില്‍ ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ജൂലൈ അവസാനത്തോടെ ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ഷാരൂഖ് ഖാന്‍റെ പ്രൊഡക്ഷന്‍ ഹൗസ് റെഡ് ചില്ലീസും, സിദ്ധാർത്ഥ് ആനന്ദിന്‍റെ മാർഫ്ലിക്സും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്.

Share

More Stories

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

ഏഴാം തവണയും ഫൈനലിൽ കാലിടറി; ന്യൂസീലൻഡിനെ വിടാതെ പിന്തുടരുന്ന ഫൈനൽ ശാപം

0
ഐ.സി.സി ടി20 ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതോടെ ന്യൂസീലൻഡിനെ വിട്ടൊഴിയാതെ 'ഫൈനൽ ശാപം' വീണ്ടും ചർച്ചയാകുന്നു. ഒരിക്കൽക്കൂടി കിരീടത്തിന് തൊട്ടരികിലെത്തി മടങ്ങേണ്ടി വന്ന കിവീസ് പടയ്ക്ക് ഇന്ത്യൻ വന്മതിലിന് മുന്നിൽ തങ്ങളുടെ...

‘യുദ്ധത്തിൻ്റെ പുതിയ പുകമഞ്ഞിൽ’ മനസുകൾ പുകയുമ്പോൾ

0
1832ൽ, പേർഷ്യൻ സൈനിക സൈദ്ധാന്തികനായ കാൾ വോൺ ക്ലോസ്‌വിറ്റ്‌സ് (അദ്ദേഹത്തിൻ്റെ 'ഓൺ വാർ' എന്ന പുസ്‌തകത്തിൽ, മൂലകൃതിയിൽ വോം ക്രീഗേ) യുദ്ധം 'അനിശ്ചിതത്വത്തിൻ്റെ മേഖല'യാണെന്ന് എഴുതി. അപൂർണമായ വിവരങ്ങൾ, തെറ്റായി വായിച്ച സിഗ്നലുകൾ, അജ്ഞാതമായ...

അപമാനഭാരത്തിൽ നിന്ന് വിശ്വവിജയത്തിലേക്ക്; ഭാരതം വാഴ്ത്തുന്ന ‘സഞ്ജു സാംസൺ’ എന്ന മലയാളി കരുത്ത്

0
| വാമിക ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് ഒരു മലയാളി വീരപരിവേഷമണിഞ്ഞ രാവിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമ്പോഴും തളരാതെ പോരാടി, ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവായി സഞ്ജു വിശ്വനാഥ്...

മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ; സമ്പന്നർ ദുബായിൽ നിന്ന് പലായനം ചെയ്യുന്നു

0
മിഡിൽ ഈസ്റ്റിലെ ഇറാൻ്റെ ആക്രമണങ്ങളും വർദ്ധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങളും ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ദുബായിൽ താമസിക്കുന്ന ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ നഗരം വിട്ടുപോകാൻ തുടങ്ങിയിട്ടുണ്ട്....

“പ്രണയം കുറ്റമല്ല, സുകുമാരൻ നായർ പറഞ്ഞാൽ അപ്പോൾ രാജിവെക്കും!”; ഗണേഷ് കുമാർ തുറന്നടിക്കുന്നു

0
മന്ത്രി കെ.ബി. ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളെയും സൈബർ ആക്രമണങ്ങളെയും കടുത്ത ഭാഷയിൽ പുച്ഛിച്ചു തള്ളി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെ...

Featured

More News