...
Home News Kerala 20 സാക്ഷികൾ നിന്ന നിൽപ്പിൽ കൂറുമാറിയ കേസിൽ നികേഷ് ഇപ്പോൾ ചെയ്യുന്ന ജോലിക്ക് ഒരു സത്യസന്ധതയുണ്ട്

20 സാക്ഷികൾ നിന്ന നിൽപ്പിൽ കൂറുമാറിയ കേസിൽ നികേഷ് ഇപ്പോൾ ചെയ്യുന്ന ജോലിക്ക് ഒരു സത്യസന്ധതയുണ്ട്

ബാലചന്ദ്രകുമാറിന്റെ ബൈറ്റ് എടുത്ത ശേഷം മുക്കിയ മുഖ്യധാരകളാണ് മലയാളത്തിൽ ഉണ്ടായിരുന്നത്. നികേഷ് ഏറ്റെടുത്തില്ലായിരുനെങ്കിൽ, എല്ലാത്തിനും നേരിട്ട് സാക്ഷിയായ,നിറയെ തെളിവുകൾ കയ്യിലുള്ള ബാലചന്ദ്രകുമാർ മായ്കപ്പെട്ടേനെ.

496

| സയീദ് അബി

നികേഷ്കുമാർ ഇപ്പോൾ നടത്തുന്ന മാധ്യമപ്രവർത്തനത്തിൽ തകരാറുണ്ടോ എന്നറിയില്ല, 20 സാക്ഷികൾ നിന്ന നിൽപ്പിൽ കൂറുമാറിയ കേസിൽ നികേഷ് ഇപ്പോൾ ചെയ്യുന്ന ജോലിക്ക് ഒരു സത്യസന്ധതയുണ്ട് എന്ന് കരുതുന്നു. ബാലചന്ദ്രകുമാറിന്റെ ബൈറ്റ് എടുത്ത ശേഷം മുക്കിയ മുഖ്യധാരകളാണ് മലയാളത്തിൽ ഉണ്ടായിരുന്നത്. നികേഷ് ഏറ്റെടുത്തില്ലായിരുനെങ്കിൽ, എല്ലാത്തിനും നേരിട്ട് സാക്ഷിയായ,നിറയെ തെളിവുകൾ കയ്യിലുള്ള ബാലചന്ദ്രകുമാർ മായ്കപ്പെട്ടേനെ.

നികേഷിന്റെ ചാനലിൽ നടക്കുന്ന ചർച്ചകളിൽ പുതിയ സാക്ഷികൾ സംസാരിക്കുന്ന രീതിയും മറ്റും വിചാരണയെ ബാധിക്കും എന്നാണെങ്കിൽ അത് നികേഷിനെ ബോധ്യപ്പെടുത്തുകയാണ് പോലീസ് ചെയേണ്ടത്, അല്ലാതെ കേസെടുക്കുകയല്ല. ഫ്രാങ്കോ കേസിൽ ഒരു ചർച്ചയും പുറത്ത് നടന്നിട്ടില്ല എന്നോർക്കണം.

ഈ കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുസ്ലിം ചെറുപ്പക്കാർ കടത്തിയതാണ് എന്നൊരു ഭീകരവർഗീയ പ്രവർത്തനം നടത്തിയ ഷാജൻ സ്കറിയ എന്ന വൃത്തിഹീനമായ ജന്മത്തിനെതിരെ സ്വമേധയാ കേസെടുക്കാത്ത പൊലീസാണ് കേരളപോലീസ്. ദുബായിൽ മാൻഡ്രേക് ഇറങ്ങി എന്ന അതിക്ഷേപവർഷത്തോടെ പിണറായി വിജയന്റെ ദുബായ് യാത്രയെ ചിത്രീകരിച്ച നീചനാണ് അയാൾ.ഓരോ ദിവസവും അനേകം വർഗീയപ്രചാരണങ്ങൾ ഒരു കൂസലുമില്ലാതെ നടത്തുന്ന ഷാജനെതിരെ സ്വമേധയാ ഒന്നങ്ങിയിട്ടില്ല ഒരു അധികാര കേന്ദ്രവും.

ആ സന്ദർഭത്തിൽ പോലീസ് നികേഷിനെതിരെ എടുത്ത കേസിൽ വേറെ ഒരു മാനമുണ്ടെന്ന് തെറ്റിദ്ധരിച്ചാൽ കുറ്റം പറയാനാവില്ല. സാക്ഷികളെ സ്വാധീനിച്ച് ഒരു തടസ്സവുമില്ലാതെ ജാമ്യത്തിന് ശേഷം ഇറങ്ങി നടന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഒരു ശ്രമവും പോലീസ് നടത്തിയിരുന്നില്ല. അതിനെ കൂടി പ്രശ്നവത്കരിച്ചാണ് റിപ്പോർട്ടർ ടിവി ചില ന്യൂസുകൾ കൊടുത്തത്. പോലീസിന്റെ ഉദാസീനയമായ നിലപാട് വ്യക്തമായതാണ്.

ഷാജൻ സ്കറിയ ഇന്നും ഒന്നും സംഭവിക്കാത്ത പോലെ, വർഗീയത പ്രചരിപ്പിക്കാൻ കാലത്ത് എഴുന്നേറ്റ്, അയാളുടെ അശ്‌ളീലസ്ഥാപനത്തിലേക്ക് എത്തിയിട്ടുണ്ടാകും. അത്കൊണ്ട് പോലീസിൽ ഇക്കാര്യത്തിൽ വിശ്വാസമില്ല, നികേഷിനൊപ്പം നിൽക്കാനാണ് ഇഷ്ടം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.