13 March 2026

മുൻ തെലങ്കാന മുഖ്യമന്ത്രിയേ അപമാനിച്ചു എന്ന് ആരോപണം; തെലുങ്ക് ഐറ്റം സോങ് വിവാദത്തിൽ

ചന്ദ്രശേഖർ റാവു ഉപയോഗിച്ച ഒരു വാചകം അനാദരവുള്ളതും അശ്ലീലമായ രീതിയില്‍ ഗാനത്തില്‍ ഉദ്ധരിച്ചുവെന്നാണ് ആരോപണം. പോലീസ് പരാതിയില്‍ ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.

പുരി ജഗന്നാഥിന്‍റെ വരാനിരിക്കുന്ന റാം പോതിനെനി നായകനായ ഡബിൾ ഐസ്‌മാർട്ടിലെ മാർ മുൻത ചോഡ് ചിന്ത എന്ന പുതിയ ഗാനം പുറത്തിറങ്ങിയുടന്‍ വിവാദത്തിലേക്ക്. തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് പ്രസിഡന്‍റുമായ കെ ചന്ദ്രശേഖർ റാവുവിന്‍റെ ഒരു വാചകം പാട്ടില്‍ ഉപയോഗിച്ചതിന് സംവിധായകനും സംഘത്തിനും എതിരെ മുതിർന്ന ബിആർഎസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് രജിത റെഡ്ഡി പരാതി നൽകിയതായി തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സിനിമയിലെ ഐറ്റം സോംഗില്‍ ‘അശ്ലീല’ പ്രയോഗമെന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചുവെന്നാണ് പോലീസില്‍ നല്‍കിയ പരാതി പറയുന്നത്. പരാതി നൽകിയ രഞ്ജിത ഒരു വാചകം ഉപയോഗിച്ചതിന് സംവിധായകനും സിനിമയ്ക്കുമെതിരെ നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

മുൻ മുഖ്യമന്ത്രിയോടുള്ള ‘അനാദരവാണ്’ ഗാനം എന്നും പരാതിയില്‍ പറയുന്നുണ്ട്. ചന്ദ്രശേഖർ റാവു ഉപയോഗിച്ച ഒരു വാചകം അനാദരവുള്ളതും അശ്ലീലമായ രീതിയില്‍ ഗാനത്തില്‍ ഉദ്ധരിച്ചുവെന്നാണ് ആരോപണം. പോലീസ് പരാതിയില്‍ ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.

ഡബിൾ ഐസ്മാർട്ടിലെ മാർ മുൻത ചോഡ് ചിന്ത എന്ന ഐറ്റം ഗാനം ജൂലൈ 16 ന് പുറത്തിറങ്ങിയത്. സ്റ്റെപ്പ മാറിന് ശേഷമുള്ള ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണിത്. കാസർള ശ്യാമിന്‍റെ വരികള്‍ക്ക് മണി ശർമ്മ സംഗീതം പകർന്നപ്പോൾ രാഹുൽ സിപ്ലിഗഞ്ച്, ധനുഞ്ജൻ സീപാന, കീർത്തന ശർമ്മ എന്നിവര്‍ ആലപിച്ചു.

ബോളിവുഡ് നടി കാവ്യ ഥപ്പറാണ് റാം പോതിനെനിക്കൊപ്പം ഈ ഗാനത്തില്‍ ഡാന്‍സ് ചെയ്യുന്നത്. ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. അവരുടെ പുരി കണക്ട്‌സിന്‍റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് ഡബിൾ ഐസ്മാർട്ട് നിർമ്മിക്കുന്നത്. സഞ്ജയ് ദത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

2019-ൽ പുറത്തിറങ്ങിയ ഐസ്മാർട്ട് ശങ്കറിന്‍റെ രണ്ടാം ഭാഗം ഓഗസ്റ്റ് 15-ന് റിലീസ് ചെയ്യും. മുൻ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. റാമിനെ കൂടാതെ നഭ നടേഷ്, നിധി അഗർവാൾ, സത്യദേവ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Share

More Stories

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

സീറ്റ് തർക്കത്തിനിടെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി കെ. സുധാകരൻ എത്തുമ്പോൾ

0
പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും...

കേന്ദ്രം കൈയൊഴിഞ്ഞു; എൽപിജി സിലിണ്ടറുകളുടെ വിതരണ മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

0
ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി മുൻഗണനാ ക്രമത്തിൽ സിലിണ്ടർ ലഭിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക...

Featured

More News