ഷോപ്പിംഗ് മാൾ ഉദ്ഘാടനത്തിനെത്തി; രശ്മിക മന്ദാനക്ക് വമ്പൻ വരവേൽപ്പ്

ഷാരൂഖ് ഖാൻ, വിജയ് എന്നിവരുടെ ബോഡി ഗാർഡായ് പ്രവർത്തിക്കുന്ന ജെന്റൂർ സെക്യൂരിറ്റിയാണ് രശ്മികയുടെ സെക്യൂരിറ്റിക്കായ് എത്തിയത്. ടെൻ ജി മീഡിയയാണ് പരിപാടിയുടെ പ്രൊമോഷൻ വഹിച്ചത്.

രണ്ട് വർഷത്തിന് ശേഷം കേരളത്തിൽ എത്തിയ നാഷണൽ ക്രഷ് രശ്മിക മന്ദാനക്ക് വമ്പൻ വരവേൽപ്പ് നൽകി ആരാധകർ . കരുനാഗപ്പള്ളിയിലെ വെഡ്സ്ഇന്ത്യ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ 9 മണിക്ക് വന്നിറങ്ങിയ താരത്തെ സ്വീകരിക്കാൻ ആരാധകരോടൊപ്പം ഒട്ടനവധി മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു.

ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ മലയാളികൾക്കായ് മലയാളത്തിൽ ഓണാശംസകൾ നേർന്ന ശേഷമാണ് രശ്മിക അരങ്ങൊഴിഞ്ഞത്. ഷാരൂഖ് ഖാൻ, വിജയ് എന്നിവരുടെ ബോഡി ഗാർഡായ് പ്രവർത്തിക്കുന്ന ജെന്റൂർ സെക്യൂരിറ്റിയാണ് രശ്മികയുടെ സെക്യൂരിറ്റിക്കായ് എത്തിയത്. ടെൻ ജി മീഡിയയാണ് പരിപാടിയുടെ പ്രൊമോഷൻ വഹിച്ചത്.

സാജ് കൺവെൻഷൻ സെന്ററിലെ ഹെലിപാഡിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവാനായിരുന്നു താരം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ചോപ്പറിൽ സഞ്ചരിച്ച് കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് വന്നിറങ്ങി. അവിടെ നിന്നും കാർ മാർഗം സഞ്ചരിച്ച് ‘വെഡ്സ്ഇന്ത്യ’ ഷോപ്പിംഗ് മാളിലെത്തി. ഉദ്ഘാടനത്തിന് ശേഷം ചോപ്പറിൽ സഞ്ചരിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തിയ രശ്മിക വൈകുന്നേരത്തെ ഫ്ലൈറ്റിലാണ് തിരിച്ചു പോയത്.

ഗീത ഗോവിന്ദം, സുൽത്താൻ, പുഷ്പാ, സീതാ രാമം, വാരിസ്, ആനിമൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് രശ്മിക മന്ദാന കേരളത്തിൽ കൂടുതൽ ആരാധകവൃന്ദം സൃഷ്ടിച്ചത്. പുഷ്പ – രണ്ടാം ഭാഗം, സിക്കന്ദർ, റെയിൻ ബോ, ദി ഗേൾ ഫ്രണ്ട് എന്നിവയാണ് രശ്മികയുടേതായ് റിലീസിനൊരങ്ങുന്ന ചിത്രങ്ങൾ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പരാതി അന്വേഷിക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞത് “This is nothing to do with AMMA” എന്ന്: വിമര്‍ശനവുമായി അന്‍സിബ

അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ അന്‍സിബ ഹസന്‍. തനിക്കെതിരായ പരാതി അന്വേഷിക്കണം എന്നുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അതാരും കേട്ടില്ലെന്നും അമ്മയില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നുമാണ് അന്‍സിബ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത്. താനും അമ്മയിലെ മറ്റൊരു ഭാരവാഹിയുമായി പ്രശ്‌നമുണ്ടായിട്ടും അത് പൊലീസ് സ്റ്റേഷന്‍ വരെ എത്തുന്ന സാഹചര്യമുണ്ടായിട്ടും '..this is nothing to do with amma"...

Keep exploring...

’സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു, 10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’: കെ.സുരേന്ദ്രന്‍

സത്യപ്രതിജ്ഞ ചെയ്‌ത്‌ 10 ദിവസം ആകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു തകർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് കെ....

‘എൻടിഎ ഒരു പാഠവും പഠിച്ചില്ല, ഏറെ ദുഃഖകരം’; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം...

More News

’സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു, 10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു’: കെ.സുരേന്ദ്രന്‍

സത്യപ്രതിജ്ഞ ചെയ്‌ത്‌ 10 ദിവസം ആകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു തകർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് കെ....

‘എൻടിഎ ഒരു പാഠവും പഠിച്ചില്ല, ഏറെ ദുഃഖകരം’; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം...

ഇറാൻ- യുഎസ് കരാർ കുടുങ്ങി; ഖത്തറിൽ 12 ബില്യൺ ഡോളർ നിക്ഷേപിക്കണമെന്ന് ടെഹ്‌റാൻ

ഇറാനും അമേരിക്കയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന നയതന്ത്ര ചർച്ചകൾ ആഗോള ശ്രദ്ധ ആകർഷിച്ച ഒരു സ്‌തംഭനാവസ്ഥയിൽ എത്തിയിരിക്കുന്നു. ഈ...

‘ട്രംപ് ഇന്ത്യയുടെയും മോദിയുടെയും വലിയ ആരാധകനാണ്’; ഇന്ത്യാ വിരുദ്ധതയെ റൂബിയോ തള്ളിക്കളഞ്ഞു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വലിയ ആരാധകനാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ...

യുവാക്കളുടെ നിരാശയുടെ ഫലമാണ് കോക്ക്രോച്ച് പാർട്ടി: ബിജെപി സഖ്യകക്ഷി

ഇന്ത്യയിലെ യുവാക്കളുടെ നിരാശയുടെ ഫലമാണ് കോക്രോച്ച് ജനതാ പാർട്ടിയെന്നും യുവാക്കളുടെ ആശങ്കകളുടെ കണ്ണിലൂടെയാണ് ഇതിനെ കാണേണ്ടതെന്നും എൻഡിഎ സഖ്യകക്ഷിയായ...

ഫ്രാൻസിൽ നിന്ന് 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നു

ഇന്ത്യൻ വ്യോമസേനയുടെ ആക്രമണ ശേഷി പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിനായി, ഫ്രാൻസിൽ നിന്ന് 114 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നതിനായി...

ഖേൽക്കറുടെ നിയമനം; ‘രാഹുലിൻ്റെ ശത്രു സതീശൻ്റെ മിത്രമായത് എങ്ങനെ? എഐസിസിയും മുഖ്യമന്ത്രിയും മറുപടി പറയണം’: എഎ റഹീം

മുഖ്യമന്ത്രി വിഡി സതീശൻ്റെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ പ്രതികരിച്ച് എഎ റഹീം എംപി....

ഹജ്ജ് സുരക്ഷ കർശനമാക്കി സൗദി; പെർമിറ്റില്ലാതെ എത്തിയ 3.66 ലക്ഷം പേരെ തിരിച്ചയച്ചു

ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് സുരക്ഷാ പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച...