പാരിസ് ഒളിമ്പിക്സ്: ഇന്ത്യയുടെ ആദ്യ മെഡൽ പ്രതീക്ഷ – ഷൂട്ടിംഗിൽ മനു ഭാക്കർ

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒളിംപിക്്‌സില്‍ വനിതകളുടെ വ്യക്തിഗത ഇനത്തില്‍ ഫൈനലിലേക്കു യോഗ്യത നേടിയ ആദ്യത്തെ താരമായി മനു മാറിയിരിക്കുകയാണ്. സുമ ഷിരുറാണ് അവസാനമായി ഈ നേട്ടം കുറിച്ച വനിതാ താരം.

പാരിസ് ഒളിമ്പിക്സ് ഷൂട്ടിങില്‍ തുടക്കം പാളിയെങ്കിലും വനിതകളുടെ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയേകി യുവതാരം മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുകയാണ് താരം. യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് മനു ഇന്ത്യയുടെ ആദ്യത്തെ മെഡലിന് ഒരുപടി കൂടി അടുത്തിരിക്കുന്നത്. ഈയിനത്തില്‍ റിതം സാങ്വാനും ഇന്ത്യക്കായി മല്‍സരിച്ചിരുന്നെങ്കിലും ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിച്ചില്ല. 15ാം സ്ഥാനത്തേക്കു റിതം പിന്തള്ളപ്പെടുകയായിരുന്നു.

ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതലാണ് ഈയിനത്തില്‍ ഇന്ത്യക്കു മെഡല്‍ സമ്മാനിക്കുകയെന്ന ലക്ഷ്യവുമായി മനു ഫൈനലില്‍ ഇറങ്ങുക. 22 കാരിയായ താരത്തിന്റെ കരിയറിലെ ആദ്യത്തെ ഒളിംപിക് ഫൈനലാണിത്. ഇനി ഫൈനലിലും തന്റെ മാജിക്കല്‍ ഫോം നിലനിര്‍ത്തി രാജ്യത്തിന്റെ അഭിമാനമാവാനുള്ള ഒരുക്കത്തിലാണ് മനു ഭാക്കര്‍.

ആവേശകമായ യോഗ്യതാ റൗണ്ടില്‍ 580 എന്ന സ്‌കോര്‍ നേടിയാണ് മൂന്നാംസ്ഥാനക്കാരിയായി മനുവിന്റെ ഫൈനല്‍ പ്രവേശനം. ഹംഗറിയുടെ വെറോണിക്ക മേജറാണ് യോഗ്യതാ റൗണ്ടില്‍ തലപ്പത്ത് ഫിനിഷ് ചെയ്തത്. താരത്തിന്റെ സ്‌കോര്‍ 582 ആണ്. ഈയിനത്തില്‍ മനുവിനൊപ്പം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്നു റിതം. പക്ഷെ താരത്തിനു ഇതിനൊത്തുയരാന്‍ കഴിഞ്ഞില്ല. യോഗ്യതാ റൗണ്ടില്‍ 573 സ്‌കോര്‍ നേടിയ റിതം 15ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒളിംപിക്്‌സില്‍ വനിതകളുടെ വ്യക്തിഗത ഇനത്തില്‍ ഫൈനലിലേക്കു യോഗ്യത നേടിയ ആദ്യത്തെ താരമായി മനു മാറിയിരിക്കുകയാണ്. സുമ ഷിരുറാണ് അവസാനമായി ഈ നേട്ടം കുറിച്ച വനിതാ താരം. 2004ല്‍ ഗ്രീസിലെ ഏതന്‍സില്‍ നടന്ന ഒളിംപിക്‌സിലാണ് 19 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ താരം ഫൈനലില്‍ കടന്നത്.

മൂന്നു വര്‍ഷം മുമ്പ് ടോക്കിയോയില്‍ നടന്ന കഴിഞ്ഞ ഒളിംപിക്‌സിലായിരുന്നു മനുവിന്റെ അരങ്ങേറ്റം. പക്ഷെ താരം നിരാശപ്പെടുത്തുകയായിരുന്നു. രണ്ടാംതവണ ഇതിന്റെ ക്ഷീണം തീര്‍ത്ത് മെഡലിനരികെ എത്തിയിരിക്കുകയാണ് ഈ ഹരിയാനക്കാരി.അതേസമയം, നേരത്തേ ഷൂട്ടിങില്‍ ഡബിള്‍സ് ടീമിനത്തില്‍ ഇന്ത്യക്കായി മല്‍സരിച്ച സരബ്‌ജ്യോത് സിങിനും അര്‍ജുന്‍ സിങ് ചീമയ്ക്കും ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഈ ജോടി ഫൈനല്‍ കാണാതെ പുറത്തായി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഐപിഎല്ലിൽ ചെന്നൈയെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്; 8 വിക്കറ്റ് ആധികാരിക ജയം

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ എളുപ്പത്തിൽ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. ബാറ്റിംഗിലും ബൗളിംഗിലും ആധിപത്യം പുലർത്തിയ ഗുജറാത്ത് 8 വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...