ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരത്തില്‍ മമ്മൂട്ടി അവസാന റൗണ്ടില്‍. മമ്മൂട്ടിയും ഋഷഭ് ഷെട്ടിയുമാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നന്‍പകല്‍ നേരത്തെ മയക്കം, റോഷാക്ക് എന്നീ സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്. കാന്താരയിലെ മത്സരത്തിനാണ് ഋഷഭ് ഷെട്ടിയെ പരിഗണിക്കുന്നത്. പുരസ്‌കാര പ്രഖ്യാപനം ഈ മാസം ഉണ്ടാകും.
2022 സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ കാന്താര പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇതുവരെ കാണാത്ത ഋഷഭ് ഷെട്ടിയുടെ പ്രകടനം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അമ്പരപ്പിച്ചിരുന്നു. സിനിമയുടെ ക്വാളിറ്റി മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാന്‍ കാരണമായി. കേരളത്തിലടക്കം വമ്പന്‍ കളക്ഷനോടെയെത്തിയ സിനിമ ഇന്ത്യക്ക് പുറത്തും ചര്‍ച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാനുള്ള ബഹുമതിയും കാന്താര നേടിയിരുന്നു.
സിനിമയ്ക്ക് എത്രത്തോളം സ്വീകാര്യത കിട്ടിയെന്നതിന്റെ ഉദാഹരണമാണിത്. അതായത്, കാന്താര എന്ന സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് മുന്‍പ് എന്ത് നടന്നു എന്നുള്ളതാണ് പുതു ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. കെജിഎഫ്, കെജിഎഫ്2, സലാര്‍ പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം.
പ്രേക്ഷകര്‍ 2022-ല്‍ ഏറ്റെടുത്ത മമ്മൂട്ടി ചിത്രങ്ങളായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, പുഴു എന്നിവ. മമ്മൂട്ടി എന്ന നടന്റെ പെര്‍ഫോമന്‍സ് ലെവലിനെ മറ്റൊരു തലത്തിലെത്തിച്ച ചിത്രമായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. രണ്ട് അന്തരത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ തന്റെ ഭാവാഭിനയത്തിലൂടെയും ശരീര ഭാഷയിലൂടെയും മമ്മൂട്ടി പ്രതിഫലിപ്പിക്കുകയായിരുന്നു.
തിയേറ്ററില്‍ നന്‍പകല്‍ നേരത്ത് മയക്കത്തിന് വമ്പന്‍ വിജയം കാണാന്‍ സാധിച്ചില്ല എങ്കിലും ഐഎഫ്എഫ്‌കെ പോലുള്ള വേദികളില്‍ വന്‍ തിരയിളക്കമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചു. അതിന് പ്രധാന കാരണം ലിജോ ജോസ് പെല്ലിശ്ശേരിയില്‍ പിറന്ന മമ്മൂട്ടി ചിത്രം എന്നതുകൊണ്ടായിരുന്നു. മികച്ച നിരൂപ പ്രശംസ നേടിയ ചിത്രത്തിന്റെ കാതല്‍ മമ്മൂട്ടിയുടെ ഇരട്ട വേഷപ്പകര്‍ച്ച തന്നെയാണ്.
ഏറെ ആകാംഷയോടെ ആണ് ഈ വർഷത്തെ ദേശീയ പുരസ്‌ക്കാരത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായ സാഹചര്യത്തിൽ ഇനി അവസാന വിധി നിർണ്ണയം വരെ കാത്തിരിപ്പ് ആണ്.



