8 March 2026

പഴംതമിഴ് പാട്ടിന്റെ ഈരടികൾ വീണ്ടും: മണിച്ചിത്രതാഴ് റീ റിലീസിന് തയ്യാർ

മലയാളം കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി പിന്നീട് ആ ചിത്രം മാറുകയും ഒരു കള്‍ട്ട് ക്ലാസിക് എന്ന നിലയില്‍ പ്രേക്ഷകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്ന സിനിമയായി അത് ഇന്നും തുടരുകയാണ്.

സ്ഫടികവും ദേവദൂതനും നേടിയ റീ റിലീസ് വിജയങ്ങള്‍ക്ക് പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി പ്രേക്ഷകരെ തേടി ബിഗ് സ്ക്രീനിലേക്ക് വീണ്ടും എത്തുകയാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ തവണ റിപ്പീറ്റ് വാച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴ് ആണ് അത്. ചിങ്ങം 1 ആയ ഓഗസ്റ്റ് 17 നാണ് ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ പതിപ്പ് തിയറ്ററുകളില്‍ എത്തുക. റീ റിലീസിനോടനുബന്ധിച്ച് അണിയറക്കാര്‍ കേരളത്തില്‍ നടത്തിയ പ്രീമിയര്‍ ഷോ കൊച്ചിയിലെ ഫോറം മാളിലെ പിവിആര്‍ ഐനോക്സില്‍ വ്യാഴാഴ്ച നടന്നു.

ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ പ്രസാദ്, ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ച സംവിധായകന്‍ സിബി മലയില്‍, എസ് എന്‍ സ്വാമി, നിര്‍മ്മാതാക്കളായ സിയാദ് കോക്കര്‍, സന്ദീപ് സേനന്‍, എവര്‍ഷൈന്‍ മണി, ഷെര്‍ഗ, ഷെനൂജ തുടങ്ങിയവര്‍ പ്രീമിയറിന് എത്തിയിരുന്നു. സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നല്‍കിയ മാറ്റിനി നൌവും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് വിതരണം.

അടുത്തിടെ റീ റിലീസ് ആയി എത്തിയ തന്‍റെ ചിത്രം ദേവദൂതന്‍ പോലെ മണിച്ചിത്രത്താഴും വലിയ വിജയമായിത്തീരട്ടെയെന്ന് സിബി മലയില്‍ ആശംസിച്ചു. “31 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണിച്ചിത്രത്താഴ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അന്ന് ആ സിനിമയുടെ ഭാഗമാവാന്‍ എനിക്കും ഒരു അവസരം ഉണ്ടായി. പ്രിയദര്‍ശന്‍‌, സിദ്ദിഖ്, ലാല്‍, ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആ സിനിമയില്‍ ഫാസില്‍ സാറിനൊപ്പം ഉണ്ടായിരുന്നു. കുറേ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനുള്ള അവസരം ഞങ്ങള്‍ക്ക് ഉണ്ടായി.

മലയാളം കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി പിന്നീട് ആ ചിത്രം മാറുകയും ഒരു കള്‍ട്ട് ക്ലാസിക് എന്ന നിലയില്‍ പ്രേക്ഷകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്ന സിനിമയായി അത് ഇന്നും തുടരുകയാണ്. അതിന്‍റെയൊരു റീമാസ്റ്റേര്‍ഡ് വെര്‍ഷന്‍ നമ്മുടെ മുന്നിലേക്ക് എത്തുമ്പോള്‍ അത് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്.

തൊട്ടുമുന്‍പ് എന്‍റെ ചിത്രം തിയറ്ററുകളില്‍ സ്വീകരിക്കപ്പെട്ടതുപോലെ തന്നെ ഈ ചിത്രവും സ്വീകരിക്കപ്പെടട്ടെ, വലിയ വിജയമായിത്തീരട്ടെ എന്ന് ആശംസിക്കുന്നു”, സിബി മലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News