...
Home Entertainments കാലമോ, ദേശമോ, സമയമോ ബാധിക്കപ്പെടാത്ത ഒരു ആവിഷ്ക്കാരം; ‘പ്രാപ്പെട’

കാലമോ, ദേശമോ, സമയമോ ബാധിക്കപ്പെടാത്ത ഒരു ആവിഷ്ക്കാരം; ‘പ്രാപ്പെട’

ഭാഷയ്ക്ക് ഒരു തരത്തിലും പ്രാധാന്യം ഇല്ലാത്ത രൂപീകരണം. പരിചിതമായ മലയാളം പോലും അപരിചിതമായ ഭാഷയായി മാറുന്ന മാന്ത്രികത എന്ന് പറഞ്ഞാലും തെറ്റില്ല. ഒപ്പം സംഗീതത്തിന്റെ ഉപയോഗം - പശ്ചാത്യ, പൌരസ്ത്യ സംഗീതങ്ങളുടെ അസാമാന്യമായ ബ്ലെൻഡിംഗ്.

416

| ശ്യാം സോർബ

ഒരു തരത്തിലുമുള്ള പ്രതീക്ഷകളോ, ഊഹങ്ങളോ വെച്ച് കാണേണ്ട ഒരു സിനിമയല്ല പ്രാപ്പെട. മലയാളികൾ കണ്ട് ശീലിച്ച നേരെ കഥപറഞ്ഞുപോകുന്ന സിനിമകളിൽ നിന്നും വിഭിന്നമായി ഒരു ആഖ്യാന രീതി പിന്തുടരുന്ന സിനിമയാണിത്. കാലമോ, ദേശമോ, സമയമോ ബാധിക്കപ്പെടാത്ത ഒരു ആവിഷ്ക്കാരം.

സംഭാഷണങ്ങളെക്കാൾ, കണ്ടന്റിനെക്കാൾ ഒക്കെ കൂടുതൽ സ്ട്രക്ച്ചറിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അബ്സെർഡിസത്തിന്റെ തീർത്തും വ്യത്യസ്തമായ ഒരു ആവിഷ്‌കരമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ഒരു സിനിമ കണ്ട് പൂർത്തിയാക്കുമ്പോൾ മനസ്സിനെ തേടി വരുന്ന ഉത്തരങ്ങൾക്ക് വിപരീധമായ ചോദ്യങ്ങളെ സ്വാഗതം ചെയ്യുന്നുണ്ട് പ്രാപ്പെട.

കാഴ്ച്ചകൾക്ക് അനുസരിച്ച്, പ്രേക്ഷകന്റെ ചിന്തകൾക്ക് അനുസരിച്ച് സ്വയം അർത്ഥങ്ങൾ മെനയാനുള്ള തീർത്തും സൂന്യമായൊരു ക്യാൻവാസ് ആണിത്. അവിടെ നിങ്ങൾ വരയ്ക്കുന്ന വരയ്ക്ക് അനുസരിച്ചാണ് പൂർത്തീകരണം. ഡിസ്‌ടൊപ്പിയൻ രീതികളെയും ഫാന്റസിയെയും ഒക്കെ ചേർത്ത് കെട്ടിക്കൊണ്ട് പരമ്പരാഗത സിനിമ നിർമ്മാണ വ്യവസ്ഥിതീകളെ ആശ്രയിക്കാത്ത ഒരു പരീക്ഷണ സിനിമ തന്നെയാണ് ഇത് .
കലയിൽ ഒരു പ്രതേക സ്ഥാനം നല്കപ്പെടേണ്ട മേഖലയാണ് semiotics. കാണുന്ന കലകളിൽ ഒക്കെയും സിമിയോറ്റിക്സ്ന്റെ സാധ്യതകൾ ഉണ്ടാകാറുണ്ട് എങ്കിലും അതിനെ ഏറ്റവും മനോഹരമായി ആവിഷ്‌കരിക്കപ്പെടുന്നുണ്ട് ഇവിടെ. “Something that stands for something(else) for someone”.

ഭാഷയ്ക്ക് ഒരു തരത്തിലും പ്രാധാന്യം ഇല്ലാത്ത രൂപീകരണം. പരിചിതമായ മലയാളം പോലും അപരിചിതമായ ഭാഷയായി മാറുന്ന മാന്ത്രികത എന്ന് പറഞ്ഞാലും തെറ്റില്ല. ഒപ്പം സംഗീതത്തിന്റെ ഉപയോഗം – പശ്ചാത്യ, പൌരസ്ത്യ സംഗീതങ്ങളുടെ അസാമാന്യമായ ബ്ലെൻഡിംഗ്. ശാസ്ത്രവും മിത്തുകളും വിശ്വാസങ്ങളും ബോധ അബോധ ചിന്തകളും ഒരേ സമയം ഒരു ന്യൂരോണിലേക്ക് പ്രവാഹിക്കപ്പെടുമ്പോൾ അതുണ്ടാക്കുന്ന വല്ലാത്തൊരു പ്രകമ്പനം.

സിനിമയുടെ പേരിൽ പോലും നിഗൂഢതകൾ ആണ്. പ്രാപ്പെട എന്ന മലയാള ശീർഷകം ഇംഗ്ലീഷിലേക്ക് ഹോക്‌സ് മഫിന്‍’ എന്നാക്കപ്പെടുമ്പോൾ അത് സൃഷ്ട്ടിക്കുന്ന അർത്ഥങ്ങളിൽ നിന്ന് ആരംഭിക്കുന്ന നിഗൂഢമായ ഒരു ചുഴി ആദ്യവസാനം തുടരുന്നുണ്ട്, ഒരുപക്ഷെ സിനിമയ്ക്ക് ശേഷവും.

ഞങ്ങൾ എങ്ങനെ ഈ സിനിമയെ സ്വാഗതം ചെയ്യും എന്ന് എനിക്കറിയില്ല, പക്ഷെ ഇതൊരു മാജിക്‌ ആണ്. സിനിമയ്ക്ക് മാത്രം സാധിക്കുന്ന ഒരു അസാമാന്യ മാന്ത്രികത. ഭാഷയെ നിങ്ങൾ എങ്ങനെ കാണുന്നു? ബന്ധങ്ങളെ? ദേശത്തെ? സമയത്തെ? കാലത്തെ? മനുഷ്യരെ? ലോകത്തെ? ഉത്തരം തേടി പോ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.