...
Home News National എയര്‍ ഇന്ത്യയെ നയിക്കാൻ ഇനി തുര്‍ക്കി എയര്‍ലൈന്‍സിന്റെ സാരഥി

എയര്‍ ഇന്ത്യയെ നയിക്കാൻ ഇനി തുര്‍ക്കി എയര്‍ലൈന്‍സിന്റെ സാരഥി

എയര്‍ ഇന്ത്യ പോലുള്ള ശക്തമായ ഒരു എയര്‍ലൈന്‍സിനെ നയിക്കാനും ടാറ്റാ ഗ്രൂപ്പില്‍ ചേരാനുമുള്ള പദവി സ്വീകരിക്കുന്നതില്‍ സന്തുഷ്ടനാണെന്നും, ഈ ബഹുമതി സ്വീകരിക്കുന്നുവെന്നും ഐച്ചിഇതിനോട് പ്രതികരിച്ചു.

212

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ പുതിയ സിഇഒയും എംഡിയും ആയി തുര്‍ക്കി എയര്‍ലൈന്‍സിന്റെ മുന്‍ചെയര്‍മാന്‍ ഇല്‍കര്‍ ഐച്ചിയെ നിയമിച്ചു. ഇന്ന് ടാറ്റാ ഗ്രൂപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായി ഇല്‍ക്കര്‍ ഐച്ചിയെ എയര്‍ ഇന്ത്യ ബോര്‍ഡ് യോഗം ചേര്‍ന്ന് നിയമിക്കുകയായിരുന്നുവെന്ന് ടാറ്റ ഗ്രൂപ്പ് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

തുര്‍ക്കി എയര്‍ലൈന്‍സിനെ ഇന്ന് കാണുന്ന നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമായാണ് ഐച്ചി അറിയപ്പെടുന്നത്. എയര്‍ ഇന്ത്യയെ കാലം ആവശ്യപ്പെടുന്ന പുതിയ യുഗത്തിലേക്ക് നയിക്കാന്‍ വേണ്ടി അദ്ദേഹത്തെ ടാറ്റാ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു. ഐസിയുടെ നിയമനത്തെക്കുറിച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഈ വർഷം ഏപ്രില്‍ ഒന്നിന് മുമ്പായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. എയര്‍ ഇന്ത്യ പോലുള്ള ശക്തമായ ഒരു എയര്‍ലൈന്‍സിനെ നയിക്കാനും ടാറ്റാ ഗ്രൂപ്പില്‍ ചേരാനുമുള്ള പദവി സ്വീകരിക്കുന്നതില്‍ സന്തുഷ്ടനാണെന്നും, ഈ ബഹുമതി സ്വീകരിക്കുന്നുവെന്നും ഐച്ചിഇതിനോട് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നായ എയര്‍ ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.