...
Home Entertainments തിയറ്ററില്‍ കാലിടറി; കീര്‍ത്തിയുടെ തമിഴ് ചിത്രം ഇനി പ്രദര്‍ശനത്തിന് ഒടിടിയിലേക്ക്

തിയറ്ററില്‍ കാലിടറി; കീര്‍ത്തിയുടെ തമിഴ് ചിത്രം ഇനി പ്രദര്‍ശനത്തിന് ഒടിടിയിലേക്ക്

തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു.

243

കീര്‍ത്തി സുരേഷിന്റെ രഘു താത്ത സിനിമ അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ഒന്നാണ്. വൻ വിജയമായിരുന്നില്ല സുമൻ കുമാറിന്റെ സംവിധാനത്തിലുളള രഘു താത്തയെന്നു മാത്രമല്ല ആകെ കളക്ഷൻ ദുരന്തവുമായിരുന്നു. രഘു താത്തയ്‍ക്ക് ഇന്ത്യയില്‍ ഒരു കോടി രൂപ മറികടക്കാൻ സാധിച്ചിട്ടില്ല എന്നാണ് സിനിമാ അനലിസ്റ്റുകളായ സാക്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുകയാണന്നതാണ് രഘു താത്ത സിനിമയുടെ പുതിയ അപ്‍ഡേറ്റ്.

സീഫൈവിലൂടെയാണ് കീര്‍ത്തിയുടെ രഘു താത്ത ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക. ഒടിടി റിലീസ് സെപ്‍തംബര്‍ 13നാണ്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് കീര്‍ത്തി സുരേഷിന്റെ രഘു താത്ത.കീര്‍ത്തി സുരേഷ് വേഷമിട്ട് മുമ്പെത്തിയ ചിത്രം സൈറണ്‍ ആണ്. ജയം രവിയാണ് നായക കഥാപാത്രമായി ചിത്രത്തില്‍ എത്തിയത്.

തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്‍ര്‍ രമേഷായിരുന്നു.

ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ആയിരുന്നു. ചിരഞ്‍ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവര്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‍ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.