ഒന്നിലധികം ഉക്രേനിയൻ നഗരങ്ങളിൽ മോസ്കോ ആക്രമണം നടത്തിയതിന് പിന്നാലെ ബോസ്ഫറസ്, ഡാർഡനെല്ലെസ് കടലിടുക്കുകളിലേക്കുള്ള റഷ്യൻ പ്രവേശനം വിച്ഛേദിക്കാൻ ഉക്രെയ്ൻ തുർക്കിയോട് ആവശ്യപ്പെട്ടു.
കടലിടുക്കിലൂടെയുള്ള റഷ്യൻ കപ്പലുകളുടെ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന കിയെവിന്റെ ആവശ്യം തുർക്കിയിലെ ഉക്രെയ്ൻ അംബാസഡർ വാസിൽ ബോഡ്നാർ അറിയിച്ചു. തുർക്കിയുടെ വ്യോമാതിർത്തി റഷ്യൻ വിമാനങ്ങൾക്ക് അടച്ചിടാൻ സമ്മർദം ചെലുത്തിയതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഉക്രേനിയൻ സൈനിക സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, തലസ്ഥാനമായ കിയെവ് ഉൾപ്പെടെയുള്ള നഗരങ്ങൾ എന്നിവയിൽ വ്യാഴാഴ്ച ഉടനീളം റഷ്യ നടത്തിയ വ്യോമ, കര ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നീക്കം. പ്രസിഡൻറ് വ്ളാഡിമിർ പുടിൻ ‘പ്രത്യേക സൈനിക നടപടി’ എന്നാണ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്.



