...
Home Entertainments ഉരുൾ; ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ എത്തുന്നു

ഉരുൾ; ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ എത്തുന്നു

ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന "ഉരുൾ", കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.

255

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ലോക മനസാക്ഷിയെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു .ഇപ്പോൾ ഇതാ ഈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നു. “ഉരുൾ “എന്ന് പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കി, കോടനാട്, മലയാറ്റൂർ എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.

ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന “ഉരുൾ”, കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.

ചിത്രത്തിലെ ജോണി എന്ന പ്രധാന കഥാപാത്രത്തെ റഫീക് ചോക്ളി അവതരിപ്പിക്കുന്നു. . ഡൽഹി മലയാളിയായ ടീന ബാടിയയാണ് നായിക.ഉരുൾ പൊട്ടൽ പ്രദേശത്തിൽ രക്ഷാ പ്രവത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടറായി അപർണ ഷിബിനും മറ്റൊരു പ്രധാന കഥാപാത്രമായി ബോബൻ അലമ്മൂടനും അഭിനയിക്കുന്നു. ചിത്രം നവംബർ 8 ന് തീയേറ്ററുകളിലെത്തും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.