ബിജെപി വിരുദ്ധമായ മഹാരാഷ്ട്ര സര്‍ക്കാരിനു നേരെയുള്ള രാഷട്രീയ വൈരാഗ്യം തീര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഏജൻസിയായ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നു എന്ന ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
സംസ്ഥാനത്തെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എം വി എ നേതാക്കള്‍ക്കെതിരെ കരുതിക്കൂട്ടി ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. കേന്ദ്രത്തിന്റെ ആദായ നികുതി വകുപ്പ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ നിലവിലുള്ളോ എന്ന് പരിഹസിച്ച അദ്ദേഹം എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം റെയ്ഡുകള്‍ നടക്കാത്തതെന്നും ചോദിക്കുന്നു..
മഹാരാഷ്ട്രയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ അടുത്ത് വന്നപ്പോഴേക്കും ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം നിലവിലുള്ള ആദായനികുതി വകുപ്പ് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും റെയ്ഡുകള്‍ ആരംഭിച്ചെന്ന് സഞ്ജയ് റാവത്ത് ആഞ്ഞടിച്ചു. നിങ്ങളുടെ പരിശോധനകള്‍ എത്ര വേണമെങ്കിലും നടക്കട്ടേയെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.























