തോക്കുകളുടെ ഉടമകളുടെ സംഘടന- എൻആർഎ അത്ര ശക്തമാണ്; അവർ ആണ് യഥാർത്ഥ അമേരിക്ക

ആയിരം പേരെ വീതം എല്ലാ വർഷവും അമേരിക്കൻ പോലീസ് വെടി വച്ച് കൊല്ലുന്നുണ്ട് - അതിൽ കറുത്തവരുടെ എണ്ണം അവരുടെ ജനസംഖ്യ ശതമാനത്തിന്റെ ഇരട്ടിയിൽ അധികം ആണ്.

| അനീഷ് മാത്യു

The Second Amendment of the United States Constitution reads: “A well regulated Militia, being necessary to the security of a free State, the right of the people to keep and bear Arms, shall not be infringed.”

” ആയുധങ്ങൾ സൂക്ഷിക്കുന്നതിനും കൊണ്ടുനടക്കുന്നതിനും ഉള്ള ജനങ്ങളുടെ അവകാശം, അതോടൊപ്പം റെഗുലേറ്റഡ് ആയ മിലിഷ്യകൾ എന്നിവ ഒരു സ്വതന്ത്ര രാജ്യത്തിനു ആവശ്യമായതിനാൽ , ഈ ഭരണഘടന ഉറപ്പ് നൽകുന്നു”.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെ രണ്ടാമത്തെ ഭേദഗതി ആണ്. – സെക്കന്റ് അമെൻഡ്മെന്റ്. ഈ ഭരണഘടനാ ഭേദഗതി മൂലം അമേരിക്കയിലെ സിവിലിയൻസ് 39 കോടി തോക്കുകൾ – നൂറു പേർക്ക് നൂറ്റിയിരുപത് എന്ന കണക്കിൽ – കൊണ്ട് നടക്കുന്നു.

ഈ തോക്കുകൾ ഉപയോഗിച്ച് ഓരോ വർഷവും അമേരിക്കയിലെ മനുഷ്യർ സ്കൂൾ കുട്ടികളെ അടക്കം 16000 പേരെ വെടി വച്ച് കൊല്ലുന്നു. അമേരിക്കൻ പോലീസ് ഈ തോക്കുമായി നടക്കുന്നവരായ സാധാരണക്കാർ ഇങ്ങോട്ടു വെടി വയ്ക്കുമോ എന്ന് പേടിച്ചെന്ന ന്യായീകരണം വച്ച് കറുത്തവരെയും പാവങ്ങളെയും ലാറ്റിനോകളെയും വെടി വെടി വച്ച് കൊല്ലുന്നു. ആയിരം പേരെ വീതം എല്ലാ വർഷവും അമേരിക്കൻ പോലീസ് വെടി വച്ച് കൊല്ലുന്നുണ്ട് – അതിൽ കറുത്തവരുടെ എണ്ണം അവരുടെ ജനസംഖ്യ ശതമാനത്തിന്റെ ഇരട്ടിയിൽ അധികം ആണ്.

മൂവായിരം പേര് കൊല്ലപ്പെട്ട 9 / 11 ആക്രമണത്തെത്തുടർന്നു അതിന്റെ പ്രതികൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച യുദ്ധം ലോകമാസകലം ആയിരുന്നു. തോക്കുകൾ ആവശ്യാനുസരണം കൊണ്ടുനടക്കാനുള്ള, തോക്കുള്ള ആളുകളുടെ മിലീഷ്യ ഉണ്ടാക്കാനുള്ള ഭരണഘടന അവകാശം മൂലം വര്ഷം തോറും അമേരിക്കയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആ രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ അഞ്ചിരിയറ്റിയിലും ഭീകരമാണ്.

അമേരിക്ക കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും അധികം പ്രതിശീർഷ തോക്കുള്ള രാജ്യം യമൻ ആണ് – അവിടെപോലും നൂറ് പേർക്ക് നാല്പത് തോക്കുകൾ വീതം ആണുള്ളത് . 230 വര്ഷം മുമ്പ് അന്നത്തെ സാഹചര്യത്തിൽ എഴുതപ്പെട്ട ഈ ഭരണഘടന മൂലം ഉണ്ടാകുന്ന പ്രശ്നത്തിന്റെ രൂക്ഷത ഇത്രയായിട്ടും ഇത്ര ജനാധിപത്യവും മനുഷ്യാവകാശങ്ങളും നന്മയും വാരി വിതറുന്ന അമേരിക്കൻ ജനാധിപത്യത്തിനെന്താണ് അവരുടെ കുട്ടികളെ തന്നെ കൊല്ലുന്ന തോക്കുകളുടെ എണ്ണം ഘട്ടം ഘട്ടമായി ഒരു നൂറു കൊല്ലം കൊണ്ടെങ്കിലും കുറക്കാനുള്ള പ്ലാൻ ഉണ്ടാക്കാൻ പോലും പറ്റാത്തത് ?

പറ്റില്ല – രണ്ടു കാരണം ഉണ്ട് , ഈ തോക്കുകളുടെ ഉടമകളുടെ സംഘടന- എൻ ആർ എ അത്ര ശക്തമാണ്. അവർ ആണ് യഥാർത്ഥ അമേരിക്ക. രണ്ടു- അമേരിക്കൻ മൂല്യങ്ങൾ ഇത്ര വികൃതവും ആണ്. അതെ മൂല്യങ്ങളുടെ കണ്ണിൽ കൂടി നോക്കുന്നത് കൊണ്ടാണ് അവർക്കു യുക്രൈൻ പ്രശ്നം ആറു ദിവസം മുമ്പ് മാത്രം ആരംഭിച്ചതാണ് എന്ന് തോന്നുന്നത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...