...
Home Entertainments രണ്ടാമത്തെ റീ റിലീസുമായി ‘പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ’

രണ്ടാമത്തെ റീ റിലീസുമായി ‘പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ’

സിനിമയ്ക്ക് മൂന്ന് പ്രധാന സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചതാണ് റീ റിലീസിന് കാരണമെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞിരുന്നു.

402

മമ്മൂട്ടി, ശ്വേതാ മേനോൻ എന്നിവർക്ക് മികച്ച അഭിനേതാക്കൾക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത സിനിമയായ ‘പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ’. 2009 ഡിസംബറിൽ ആണ് ആദ്യം റിലീസ് ചെയ്യുന്നത് . പിന്നാലെ വർഷങ്ങൾക്ക് ശേഷം 4 കെ ദൃശ്യമികവോടെ തിയേറ്ററുകളിൽ കഴിഞ്ഞ ദിവസമാണ് റീ റിലീസ് ചെയ്തത്. പക്ഷെ, ആദ്യമായല്ല പാലേരി മാണിക്യം റീ റിലീസ് ചെയ്യുന്നത് എന്നതാണ് വാസ്തവം .

മോഹൻലാൽ നായകനായ മണിച്ചിത്രത്താഴ്, ദേവദൂതൻ, സ്ഫടികം പോലുള്ള ചിത്രങ്ങൾ റീ റിലീസ് ചെയ്തതിലൂടെ മികച്ച കളക്ഷൻ സ്വന്തമാക്കിയതിന് പിന്നാലെയാണ് ‘പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ’ റീ റിലീസ് തീരുമാനിച്ചത്. ശരിക്കും 2010 ലാണ് ‘പാലേരി മാണിക്യം: ഒരു പാതിരകൊലപാതകത്തിന്റെ കഥ’ ആദ്യം റീ റിലീസ് ചെയ്യുന്നത് .

സംസ്ഥാന വ്യാപകമായി മുപ്പതോളം തിയേറ്ററുകളിലായിരുന്നു അപ്പോൾ റീ റിലീസ് ചെയ്തത്. 2010 ഏപ്രിൽ 14 നായിരുന്നു ഈ റീ റിലീസ്. സിനിമയ്ക്ക് മൂന്ന് പ്രധാന സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചതാണ് റീ റിലീസിന് കാരണമെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞിരുന്നു.

ഇപ്പോഴിതാ, പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഈ സിനിമ വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഒക്ടോബർ 4 നാണ് ചിത്രം റീ റിലീസ് ചെയ്തത്. പക്ഷെ നല്ല രീതിയിലുള്ള പ്രോമോഷൻ ഇല്ലാതിരുന്നതിനാൽ ചിത്രത്തിന് ബുക്കിങ് കുറവായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.